കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനെ ഭയക്കണം; കാരണം ഇതാണ്... അതിശയിപ്പിക്കുന്ന വളര്‍ച്ച, വഴിയറിഞ്ഞു വന്ന പ്രമുഖന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: വളരെ പെട്ടെന്നാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ സുപ്രധാന നേതാക്കളില്‍ ഒരാളായി മാറിയത്. അദ്ദേഹത്തിന്റെ വളര്‍ച്ചയും മുന്നേറ്റവും അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സൈന്യത്തെ തഴുകിയും അല്‍പ്പം തീവ്ര നിലപാട് സ്വീകരിച്ചുമാണ് ഇമ്രാന്‍ തന്റെ വഴി എളുപ്പമാക്കിയത്. ആവശ്യത്തിന് ഇന്ത്യാ വിരുദ്ധത ചേര്‍ത്ത് മോദിക്കെതിരെ പ്രസംഗിച്ച് അദ്ദേഹം കൈയ്യടി നേടി.

71 വര്‍ഷത്തെ പാകിസ്താന്റെ ചരിത്രത്തില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് സൈന്യത്തിന്റെ നിയന്ത്രണമില്ലാതിരുന്നത്. തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെ സൈന്യം ഒരു അധികാര ശക്തിയായി നിലകൊള്ളുകയും ചെയ്തിരുന്നു. അവിടെയാണ് ഇമ്രാന്‍ അറിഞ്ഞു കളിച്ചത്. പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കാനിരിക്കുന്ന ഇമ്രാന്‍ ഖാനെ പറ്റി ശരിക്ക് അറിഞ്ഞിരിക്കേണ്ടതുണ്ട്....

2012 മുതലാണ്...

2012 മുതലാണ്...

ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ ഖാനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. വിരമിച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നിയത്. 1996ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നെങ്കിലും അത്ര തിളങ്ങാന്‍ സാധിച്ചില്ല. 2012 മുതലാണ് പാകിസ്താന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറിയത്.

ജനവികാരം മനസിലാക്കി

ജനവികാരം മനസിലാക്കി

പൊതുജനങ്ങളുടെ വികാരം കണക്കിലെടുത്തായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസംഗവും പ്രവര്‍ത്തനങ്ങളും. സര്‍ക്കാരിന്റെ അഴിമതി കഥകളായിരുന്നു പ്രധാന വിഷയം. രാജ്യത്ത് സൈന്യം നടത്തിയ ഇടപെടല്‍ അദ്ദേഹം ന്യായീകരിച്ചു. സൈന്യത്തെ പിണക്കിയാല്‍ തന്റെ വഴി എളുപ്പമാകില്ലെന്ന് ഇമ്രാന്‍ ഖാന് നന്നായി അറിയാം.

പിപിപി ഒതുങ്ങിയത് ഗുണമായി

പിപിപി ഒതുങ്ങിയത് ഗുണമായി

കഴിഞ്ഞ തവണ രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങിയുരുന്ന 2012ലാണ് ഇമ്രാന്‍ ഖാന്‍ നിര്‍ണായക ശക്തിയായി മാറിയത്. ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ആയിരുന്നു അന്ന് അധികാരത്തില്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച പിപിപിക്ക് ബേനസീര്‍ ഭൂട്ടോയുടെ മരണത്തോടെ ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവമുണ്ടായിരുന്നു. മകന്‍ ബിലാവലാണ് ഇപ്പോള്‍ പാര്‍ട്ടിയടെ മുഖം.

നവാസ് ശെരീഫ് തടസം

നവാസ് ശെരീഫ് തടസം

മറുപക്ഷത്ത് ശക്തനായ നേതാവായിരുന്നു നവാസ് ശെരീഫ്. അദ്ദേഹത്തിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ്- നവാസ് ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയം നേടി അധികാരത്തിലെത്തിയത്. അന്ന് മൂന്നാം സ്ഥാനത്തെത്താനോ ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിക്ക് സാധിച്ചുള്ളൂ.

കളിമാറ്റി ഇമ്രാന്‍

കളിമാറ്റി ഇമ്രാന്‍

പിപിപിക്ക് വീണ്ടുമൊരു വളര്‍ച്ചയ്ക്ക് ശക്തിയില്ല എന്ന് ഇമ്രാന്‍ ഖാന് നന്നായി അറിയാമായിരുന്നു. എന്നാല്‍ മറുഭാഗത്തുള്ള നവാസ് ശെരീഫ് ശക്തനാണ്. പിന്നെ സൈന്യവും. സൈന്യത്തെ പിണക്കാതെ കൂടെ നിര്‍ത്തിയായിരുന്നു ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍. അദ്ദേഹത്തിന്റെ മിക്ക പ്രസംഗത്തിലും സൈന്യത്തെ പുകഴ്ത്തിയിരുന്നു.

വഴി എളുപ്പമാകുന്നു

വഴി എളുപ്പമാകുന്നു

നവാസ് ശെരീഫ് അഴിമതിക്കേസില്‍ പെടുകയും സുപ്രീംകോടതി ശിക്ഷിക്കുകയും ചെയ്തതോടെയാണ് ഇമ്രാന്‍ ഖാന് വഴി കൂടുതല്‍ വ്യക്തമായി തെളിഞ്ഞത്. പ്രചാരണത്തിലുടനീളം നവാസ് ശെരീഫ് കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങളും അഴിമതിയുമായിരുന്നു ഇമ്രാന്റെ വിഷയം. നവാസിന്റെ ഇന്ത്യാ അനുകൂല നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ഇമ്രാന്‍ തുടര്‍ച്ചയായി പറഞ്ഞു.

നവാസ്-മോദി ബന്ധം

നവാസ്-മോദി ബന്ധം

നവാസ് ശെരീഫ് സ്വന്തം ബിസിനസ് താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇമ്രാന്‍ പ്രചരിപ്പിച്ചു. കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നവാസിന് മമതയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യ താല്‍പ്പര്യത്തേക്കാള്‍ നവാസ് ശ്രദ്ധപതിപ്പിക്കുന്ന ഇന്ത്യയുമായുള്ള സൗഹൃദത്തിലാണെന്നും ഇമ്രാന്‍ പറഞ്ഞു.

സൈന്യത്തെ മറുഭാഗത്ത് എത്തിച്ചത്

സൈന്യത്തെ മറുഭാഗത്ത് എത്തിച്ചത്

നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നവാസ് ശെരീഫ് പങ്കെടുത്തിരുന്നു. നവാസിന്റെ ജന്മദിനാഘോഷത്തില്‍ മോദിയും പങ്കെടുത്തിരുന്നു. ഇതെല്ലാം നവാസിന്റെ ഇന്ത്യാ അനുകൂല നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു. നവാസിനെതിരെ സൈന്യം തിരിഞ്ഞതും അദ്ദേഹത്തിന് തിരിച്ചടിയായി. പര്‍വേസ് മുശറഫിനെ രാജ്യദ്രോഹിയായി മുദ്രകുത്താനുള്ള നവാസിന്റെ ശ്രമമാണ് സൈന്യത്തെ അദ്ദേഹത്തിന് എതിരാക്കിയത്.

സൈന്യം നിയന്ത്രിച്ചു

സൈന്യം നിയന്ത്രിച്ചു

സൈന്യം ഇമ്രാന്‍ ഖാന് അനുകൂലമായതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ എളുപ്പമായി. നാല് ലക്ഷത്തോളം സൈനികരാണ് ഇത്തവണ തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കിയത്. പാകിസ്താനില്‍ ഇത്രയും അധികം സൈനികര്‍ സുരക്ഷ ഒരുക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരിക്കും. മാത്രമല്ല, സൈന്യം ഇമ്രാന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന് നവാസിന്റെ പാര്‍ട്ടിയും പിപിപിയും ആരോപിക്കുന്നുണ്ട്.

കശ്മീര്‍ നിലപാട്

കശ്മീര്‍ നിലപാട്

കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന നിലപാടാണ് ഇമ്രാന്‍ ഖാനുള്ളത്. മാത്രമല്ല, ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിക്ക് കീഴില്‍ കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. മൂന്നാം കക്ഷി കശ്മീര്‍ വിഷയത്തില്‍ ഇടപെടേണ്ട എന്ന ഇന്ത്യയുടെ നിലപാടിന് വിരുദ്ധമാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.

ഇന്ത്യയ്ക്ക് ഭീഷണി

ഇന്ത്യയ്ക്ക് ഭീഷണി

നവാസ് ശെരീഫിന്റെ ഭരണകൂടം സൈന്യത്തിന്റെ ഇടപെടലുകള്‍ കുറയ്ക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ ഭാഗത്ത് നിന്ന് നിലവില്‍ അങ്ങനെ ഒരു നീക്കത്തിന് സാധ്യതയില്ല. അതുകൊണ്ടുതന്നെ സൈന്യത്തിന് നിര്‍ണായക സ്വാധീനം പാകിസ്താന്‍ നയങ്ങളിലുണ്ടാകുമെന്ന് തീര്‍ച്ച. അതാകട്ടെ ഇന്ത്യയ്ക്ക് ഭീഷണിയാണുതാനും.

പാകിസ്താന്‍ സംഘര്‍ഷത്തിലേക്ക്; ഇമ്രാന്റെ മുന്നേറ്റം അംഗീകരിക്കാതെ പാര്‍ട്ടികള്‍!! യുദ്ധക്കളമാകുംപാകിസ്താന്‍ സംഘര്‍ഷത്തിലേക്ക്; ഇമ്രാന്റെ മുന്നേറ്റം അംഗീകരിക്കാതെ പാര്‍ട്ടികള്‍!! യുദ്ധക്കളമാകും

English summary
Pakistan elections: What changes for India if Imran Khan becomes Prime Minister of Pakistan?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X