സെക്സ് കോൾ ലീക്കിൽ കുടുങ്ങി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഓഡിയോ വ്യാജമെന്ന് പാർട്ടി
ദില്ലി: സെക്സ് കോള്‍ വിവാദത്തില്‍ കുടുങ്ങി മുന്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇമ്രാന് ഖാന് ഒരു സ്ത്രീയോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇമ്രാന് ഖാന് കുരുക്കിലായിരിക്കുന്നത്.
പാകിസ്താനി മാധ്യമപ്രവര്‍ത്തകനായ സയ്യിദ് അലി ഹൈദര്‍ ആണ് വിവാദ ഓഡിയോ ക്ലിപ്പുകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടത്. പാകിസ്താന് പ്രധാനമന്ത്രിയുടെ ഓഫീസ് വഴിയാണ് ഓഡിയോ ക്ലിപ്പുകള്‍ ലീക്കായത് എന്നുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇമ്രാന് ഖാന് അധികാരം നഷ്ടപ്പെട്ടത്. അതിന് ശേഷം ഇമ്രാന് പേരിലുളള ഇത്തരം ഓഡിയോ ക്ലിപ്പുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു.

ഇമ്രാന് ഖാന്റെ പേരിലുളള ഓഡിയോ ക്ലിപ്പുകള്‍ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹരീക് ഇ ഇന്‍സാഫ് പ്രതികരിച്ചു. സര്‍ക്കാര്‍ ഇത്തരത്തിലുളള വ്യാജ ഓഡിയോ ക്ലിപ്പുകളും വീഡിയോകളും ഉപയോഗിച്ച് ഇമ്രാന് ഖാനെ വേട്ടയാടുകയാണ് എന്നും പാര്‍ട്ടി ആരോപിച്ചു. വ്യാജ ഓഡിയോകളും വീഡിയോകളും സൃഷ്ടിക്കുക എന്നതിനപ്പുറം ഇമ്രാന് ഖാന് എതിരെ മറ്റൊന്നും ചെയ്യാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് സാധിക്കുന്നില്ലെന്ന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് അര്സലന് ഖാലിദ് പ്രതികരിച്ചു.
ഇമ്രാന് ഖാന്റെതായി പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ ആണ് ശബ്ദം ഫോണിന് മറുവശത്തുളള സ്ത്രീയോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നതും ഒരു കൂടിക്കാഴ്ചയ്ക്ക് നിര്‍ബന്ധിക്കുന്നതും കേള്‍ക്കാം. എന്നാല്‍ സ്ത്രീ അതിന് സമ്മതം പറയുന്നില്ല. മാത്രമല്ല തനിക്ക് ശരീരത്തിന് വേദനയുണ്ടെന്നും സ്ത്രീ പറയുന്നത് കേള്‍ക്കാം. തൊട്ടടുത്ത ദിവസം കാണുന്നതിനെ കുറിച്ചാണ് ഫോണ്‍ സംഭാഷണം. എന്നാല്‍ തന്റെ കുടുംബം സന്ദര്‍ശിക്കാന്‍ സാധ്യത ഉളളതിനാല്‍ കൂടിക്കാഴ്ചയുടെ സമയം താന്‍ തീരുമാനിച്ച് പറയാമെന്ന് പുരുഷന് പറയുന്നു.
അത് നടക്കുമോ എന്ന് ഞാന്‍ പറയാം. എന്റെ കുടുംബവും കുട്ടികളും വരുന്നുണ്ട്. അവരുടെ വരവ് താമസിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. നാളെ പറയാം, എന്നാണ് ഇമ്രാന് ഖാന്റെത് എന്ന് പറയപ്പെടുന്ന പുരുഷ ശബ്ദം പറയുന്നത്. ഓഡിയോയിലുളള ശബ്ദം ഇമ്രാന് ഖാന് തന്നെയാണ് എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നിരവധി പേരാണ് ഇമ്രാന് ഖാനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. ലീക്കായ സെക്സ് കോള്‍ ഓഡിയോയില്‍ ഇമ്രാന് ഖാന് ഇമ്രാന് ഹാഷ്മിയായി മാറിയരിക്കുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകയായ നൈല ഇനായത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications