കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കൽ നീട്ടി: പാകിസ്താൻ ഭയക്കുന്നത് ട്രംപിനെ!! യുഎസിന്റെ ഉപരോധം!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിൻറെ വീട്ടുതടങ്കൽ കാലാവധി പാകിസ്താൻ നീട്ടി. ജമാഅത്ത് ഉദ് ദവ തലവനായ ഹാഫിസ് സയീദിൻറെ വീട്ടു തടങ്കല്‍ കാലാവധി മൂന്ന് മാസത്തേയ്ക്കാണ് നീട്ടിയത്. കഴിഞ്ഞ ജനുവരി 30നായിരുന്നു ചൗബുർജിയിലെ ജമാഅത്ത് ഉദ്ദ് വ ആസ്ഥാനത്ത് ഹാഫിസ് സയീദ് ഉൾപ്പെടെ അഞ്ച് പേരെ വീട്ടുതടങ്കലിലാക്കിയത്.

രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സയീദിനെ വീട്ടുതടങ്കലിൽ വെച്ചിട്ടുള്ളതെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ അമേരിക്കയുടെ സമ്മർദ്ദം മൂലം ഇന്ത്യയ്ക്ക് വേണ്ടിയാണ് പാകിസ്താൻ തന്നെ വീട്ടുതടങ്കലിലാക്കിയതെന്നായിരുന്നു ഹാഫിസ് സയീദിന്റെ ട്വീറ്റ്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊലീസെത്തി സയീദിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

ജമാഅത്തുദ്ദഅ് വ നേതാക്കളായ സഫർ ഇക്ബാൽ, അബ്ദുല്ല ഉബൈദ്, ഖാസി കാസിഫ് നിയാസ്, അബ്ദുൽ റഹ്മാൻ ആബിദ് എന്നിവരാണ് ഹാഫിസ് സയീദിനൊപ്പം പാകിസ്താന്‍ ത
ടവിലാക്കിയിട്ടുള്ളത്. എന്നാല്‍ വീട്ടുതടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയീദും സംഘവും ലാഹോർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 ട്രംപിൻറെ നീക്കം

ട്രംപിൻറെ നീക്കം

ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുഎസ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന് ഉപരോധമേർപ്പെടുത്തുമെന്നും സഹായങ്ങൾ പിൻവലിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പാകിസ്താൻ സയീദിനെ വീട്ടുതടങ്കലിലാക്കിയത്.

 ഭീകരസംഘടന മുഖംമാറ്റി

ഭീകരസംഘടന മുഖംമാറ്റി

ഹാഫിസ് സയീദ് ഉൾപ്പെടെ അ‍ഞ്ച് പേർ വീട്ടുതടങ്കലിലായതോടെ ഭീകരസംഘടനയുടെ ചുമതലകൾ സഹോദരൻ ഹാഫിസ് റഹ്മാൻ മക്കിക്ക് സയീദ് കൈമാറിയിരുന്നു. സംഘടനയ്ക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ വരികയും ഭീകരനിയമത്തിന്റെ പരിധിയിൽ വരികയും ചെയ്തതോടെ ഭീകരസംഘടനയുടെ ഓഫീസുകളില്‍ മിക്കതും അടച്ചുപൂട്ടിയിരുന്നു. നിരോധനത്തെ പ്രതിരോധിക്കാൻ തെഹ്രീക് ആസാദി ജമ്മു കശ്മീകർ എന്ന് പേരും സംഘടന സ്വീകരിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ഹാഫിസ് സയീദിന്‍റെ വീട്ടുതടങ്കൽ കാലാവധി നീട്ടിയതായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു കാലാവധി നീട്ടിയതെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസ്സാർ പറഞ്ഞു.

ചട്ടം ലംഘിച്ചിട്ടില്ല

ചട്ടം ലംഘിച്ചിട്ടില്ല

ജമാഅത്തുദ്ദ് വ തലവനെയും മറ്റ് അഞ്ച് പേരെയും വീട്ടുതടങ്കലിലാക്കിയടതിൽ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയം ലാഹോർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. 1997ലെ ഭീകരവിരുദ്ധ നിമയ പ്രകാരമാണ് തടങ്കലിൽ വെച്ചിട്ടുള്ളതെന്ന് ഏപ്രിൽ 20 ന് നൽകിയ മറുപടിയിലും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

English summary
"The government has decided in principle to extend the house arrest of Hafiz Saeed, Prof Malik Zafar Iqbal, Abdur Rehman Abid, Qazi Kashif Hussain and Abdullah Abid for another 90 days" under preventive detention, an official of the Punjab government's Home Department told PTI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X