Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്റെ പീരങ്കികള്‍ തീര്‍ന്നു, യുദ്ധമുണ്ടായാല്‍ നാല് ദിവസം പോലും പിടിച്ച് നില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്

ലാഹോര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നിതിനിടെ പാകിസ്ഥാന് ആശങ്ക. പാകിസ്ഥാന്‍ സൈന്യം നിര്‍ണായകമായ പീരങ്കി വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ യുദ്ധ പോരാട്ട ശേഷി വെറും നാല് ദിവസത്തേക്ക് മാത്രമേ നിലനില്‍ക്കൂ എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉക്രെയ്നും ഇസ്രായേലുമായി പാകിസ്ഥാന്‍ അടുത്തിടെ നടത്തിയ ആയുധ ഇടപാടുകളാണ് പീരങ്കി വെടിക്കോപ്പുകളുടെ ക്ഷാമത്തിന് പ്രധാന കാരണം. ഇത് അവരുടെ യുദ്ധ ശേഖരം അക്ഷരാര്‍ത്ഥത്തില്‍ വറ്റിച്ചുകളഞ്ഞു. സൈന്യത്തിന് വിതരണം ചെയ്യുന്ന പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ (പിഒഎഫ്), ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും കാലഹരണപ്പെട്ട ഉല്‍പാദന സൗകര്യങ്ങളും കാരണം സപ്ലൈകള്‍ നിറയ്ക്കാന്‍ പാടുപെടുകയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Pakistan

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അയല്‍രാജ്യത്തിനെതിരെ സൈനിക നടപടി ആരംഭിക്കുമെന്ന് പല പാകിസ്ഥാന്‍ നേതാക്കളും അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ആക്രമണത്തിന് തങ്ങളുടെ സായുധ സേന ഉചിതമായ മറുപടി നല്‍കും എന്ന് പാകിസ്ഥാന്‍ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വിതരണങ്ങള്‍ കുറയുന്നതിനാല്‍ പാകിസ്ഥാന്റെ വെടിക്കോപ്പുകള്‍ക്ക് 96 മണിക്കൂര്‍ ഉയര്‍ന്ന തീവ്രതയുള്ള സംഘര്‍ഷം മാത്രമേ നേരിടാന്‍ കഴിയൂ. ഇത് അവരുടെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ സൈനിക നടപടിയെ മന്ദഗതിയിലാക്കാന്‍ സൈന്യത്തിന് എം109 ഹോവിറ്റ്സറുകള്‍ക്ക് 155എംഎം ഷെല്ലുകളോ ബിഎം-21 സിസ്റ്റങ്ങള്‍ക്ക് 122എംഎം റോക്കറ്റുകളോ പര്യാപ്തമല്ല.

ഏപ്രിലില്‍ പാകിസ്ഥാന്‍ 155എംഎം പീരങ്കി ഷെല്ലുകള്‍ ഉക്രെയ്നിലേക്ക് തിരിച്ചുവിട്ടതായും ശേഖരം അപകടകരമാംവിധം കുറഞ്ഞതായും അവകാശപ്പെട്ട് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിര്‍ണായക വെടിക്കോപ്പുകളുടെ അഭാവത്തില്‍ പാകിസ്ഥാന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വളരെയധികം ആശങ്കാകുലരും പരിഭ്രാന്തരുമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മെയ് 2 ന് നടന്ന സ്‌പെഷ്യല്‍ കോര്‍പ്‌സ് കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു എന്നാണ് വിവരം.

അതിനിടെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് പാകിസ്ഥാന്‍ ആയുധപ്പുരകള്‍ നിര്‍മ്മിച്ചിരുന്നു. നേരത്തെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ സൈന്യം നേരിടുന്ന വെല്ലുവിളികള്‍ അംഗീകരിച്ചിരുന്നു. ദീര്‍ഘകാല സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ആയുധങ്ങളോ സാമ്പത്തിക ശക്തിയോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+