കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോണ്‍ സിഇഒക്കെതിരെ സംവിധായകന്‍: 13 വര്‍ഷം മുമ്പ് അതിക്രമത്തിനിരയായി, കെട്ടിച്ചമച്ചതെന്ന് ഹാരൂണ്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇംഗ്ലീഷ് ദിനപത്രത്തിന്റെ സിഇഒയ്ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച് പാക് സിനിമാ സംവിധായിക. ഡോണ്‍ ദിനപത്രത്തിന്റെ സിഇഒ ആയ ഹമീദ് ഹാരൂണ്‍ 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ജംഷദ് മഹ്മൂദ് റാസയുടെ ആരോപണം. ട്വീറ്റിലാണ് ഹാരൂണിനെതിരായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നേരത്തെ ഒക്ടോബറില്‍ താന്‍ 13 വര്‍‌ഷം മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ജാമി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുറ്റാരോപിതനെക്കുറിച്ചുള്ള സൂചന പോലും അവര്‍ നല്‍കിയിരുന്നില്ല.

സൈനികര്‍ക്ക് നന്ദി പറഞ്ഞ് സേനാ മേധാവി ബിപിന്‍ റാവത്ത് പടിയിറങ്ങി; ഇനി പുതിയ റോളില്‍സൈനികര്‍ക്ക് നന്ദി പറഞ്ഞ് സേനാ മേധാവി ബിപിന്‍ റാവത്ത് പടിയിറങ്ങി; ഇനി പുതിയ റോളില്‍

അടിച്ചമര്‍ത്താനുള്ള നീക്കമെന്ന്

അടിച്ചമര്‍ത്താനുള്ള നീക്കമെന്ന്

ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആരോപണം ഉന്നയിച്ചിട്ടുള്ളത് പത്രവുമായി ബന്ധപ്പെടുത്തിയല്ലെന്നും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ള മറ്റുള്ളവര്‍ക്ക് കരുത്തുപകരുന്നതിന് വേണ്ടിയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിക്കുന്നു. ഇപ്പോള്‍ ഞാന്‍ തയ്യാറാണ്. ഇത് പ്രസിദ്ധീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എന്ന ചോദ്യത്തോടെയാണ് ജാമി എന്ന ജംഷദ് മഹമൂദിന്റെ ട്വീറ്റ്. എന്നാല്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഹാരൂണ്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇത് ഞാന്‍ വഴി പത്രത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ പ്രതിനീധികരിക്കുന്ന ദിനപത്രത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഹാരൂണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ആരോപണം വ്യക്തിപരം

ആരോപണം വ്യക്തിപരം

ഈ കഥ തെറ്റാണെന്നും തന്റെ പേരും പ്രശസ്തിയും നശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും ഹാരൂണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹത്തിന്റെ കഥ പത്രത്തിനെതിരായ ആക്രമണമാക്കി മാറ്റിയെടുക്കുകയാണെന്നും ജംഷദ് ട്വീറ്റില്‍ ആരോപിച്ചു. ഇത് ഡോണും ജാമിയും തമ്മിലുള്ള വിഷയമല്ല. ഞാനിപ്പോള്‍ ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത് വ്യക്തിപരമായ പ്രശ്നമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കുറച്ച് കാലമായി ഞാന്‍ ഇതെല്ലാം ചെയ്തിട്ടുള്ളത് ഇരകളെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ആരോപണം എന്തുകൊണ്ട്

ആരോപണം എന്തുകൊണ്ട്

ഡോണ്‍ ദിനപത്രം പാകിസ്താനില്‍ അധികാരത്തിലിരിക്കുന്ന തെഹരീക്ക് ഇ ഇന്‍സാഫ് സര്‍ക്കാരിന്റെ വിമര്‍ശകരാണ്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ മാധ്യമറിപ്പോര്‍ട്ടായി ഇതിനെ വിലയിരുത്തുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ജാമി റാസ എന്ന പേരിലറിയപ്പെടുന്ന സിനിമാ നിര്‍മാതാവായ ജാമി 2019ലാണ് 13 വര്‍ഷം മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തുന്നത്. ഇവരുടെ വെളിപ്പെടുത്തല്‍ അന്ന് കോളിളക്കം സൃഷ്ടിച്ചിരുന്നുവെങ്കിലും കുറ്റക്കാരന്‍ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ട്വീറ്റിലായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.

 എന്തുകൊണ്ട് മീടൂവിനെ പിന്തുണച്ചു?

എന്തുകൊണ്ട് മീടൂവിനെ പിന്തുണച്ചു?

എന്തുകൊണ്ടാണ് ഞാന്‍ മീടൂവിനെ ശക്തമായി പിന്തുണച്ചത്? കാരണം എനിക്കറിയാം എന്തുകൊണ്ടാണ് ഇപ്പോഴിങ്ങനെ സംഭവിച്ചതെന്ന്. ആദ്യം മുറിക്കുള്ളില്‍ പിന്നീട് കോടതിക്ക് അകത്തും പുറത്തും എങ്ങനെയാണ് മാധ്യമരംഗത്തെ ഒരു പ്രമുഖനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു ഇര ഒളിച്ചുവെക്കുകയെന്നാണ് ഒക്ടോബറില്‍ ജാമിയുടെ ട്വീറ്റ്.

 മീടൂവിന്റെ തുടക്കം

മീടൂവിന്റെ തുടക്കം


2017ല്‍ ഹോളിവുഡ് പ്രൊഡ്യൂസറായ ഹാര്‍വെ വെയ്ന്‍സ്റ്റെയിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെയാണ് മീടൂ ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. ഇത് പിന്നീട് പല പ്രമുഖര്‍ക്കുമെതിരായ ലൈംഗിക ആരോപണം പുറത്തുവരുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താനില്‍ വലിയ ചലനങ്ങളൊന്നും മീടൂ ക്യാമ്പെയിന്‍ സൃഷ്ടിച്ചിരുന്നില്ല. നിലവിലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും ഒരു നിയമസഭാംഗം ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.

English summary
Pakistan Filmmaker Jami's allegation agianst Dawn Newspaper CEO, rejected in statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X