കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാന്ദ്രയാനെ പ്രകീര്‍ത്തിച്ച് പാക് ബഹിരാകാശ ശാസ്ത്രജ്ഞ, ദക്ഷിണേന്ത്യയുടെ അഭിമാനം, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുടെ ചാന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെട്ടത് പാകിസ്താന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായൊരു പിന്തുണ പാകിസ്താനില്‍ നിന്നുണ്ടായിരിക്കുകയാണ്. പാകിസ്താനിലെ ആദ്യ ബഹിരാകാശ ശാസ്ത്രജ്ഞയായ നമീറ സലീം ചാന്ദ്രയാനെ പുകഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുകയാണെന്ന് നമീറ സലീം പറഞ്ഞു.

1

ഈ ചരിത്രപരമായ നേട്ടത്തിന് ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിക്കേണ്ടതുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനുള്ള വിക്രം ലാന്‍ഡറിന്റെ പരിശ്രമങ്ങള്‍ അംഗീകരിക്കേണ്ടതാണ്. ദക്ഷിണേഷ്യയുടെ വലിയൊരു ചുവടുവെപ്പാണിത്. ആഗോള ബഹിരാകാശ ഇന്‍ഡസ്ട്രിക്ക് അഭിമാനമാണ് ഈ നേട്ടങ്ങളെന്നും നമീറ പറഞ്ഞു. ബഹിരാകാശ മേഖലയിലെ പ്രാദേശികമായ വികസനങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഒരുപാട് വികാസം പ്രാപിച്ചിട്ടുണ്ടെന്നും നമീറ വ്യക്തമാക്കി.

ഏത് രാജ്യം ബഹിരാകാശ മേഖലയില്‍ നേട്ടം സ്വന്തമാക്കുന്നുവെന്നതല്ല പ്രധാനം, ബഹിരാകാശ മേഖലയുടെ കാര്യത്തില്‍ എല്ലാ അതിര്‍ത്തികളും ഒന്നാണെന്നും നമീറ പറഞ്ഞു. അതേസമയം പാകിസ്താന്‍ ബഹിരാകാശ മേഖലയില്‍ ഏറ്റവും അറിയപ്പെടുന്ന ശാസ്ത്രജ്ഞയാണ് നമീറ സലീം. അതേസമയം കഴിഞ്ഞ ദിവസം പാകിസ്താന്‍ വിവരസാങ്കേതിക മന്ത്രി ഫവാദ് ചൗധരി ചാന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനെതിരെ പാകിസ്താനില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളും അദ്ദേഹത്തിന് നേരെ ഉയര്‍ന്നിരിക്കുകയാണ്. ചാന്ദ്ര ദൗത്യം എന്നത് എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല്‍ പാകിസ്താന് ഇത് പരിഹസിക്കുന്ന കാര്യമായി മാറിയെന്നും ഒരാള്‍ പറഞ്ഞു. അതേസമയം സ്വന്തം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊന്നും അറിയാത്ത മന്ത്രിയാണ് ചൗധരിയെന്നാണ് മറ്റൊരു പരിഹാസം.

ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കും... പക്ഷേ, അത് അവരുമായിട്ടല്ല, അഖിലേഷ് പറയുന്നത് ഇങ്ങനെഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കും... പക്ഷേ, അത് അവരുമായിട്ടല്ല, അഖിലേഷ് പറയുന്നത് ഇങ്ങനെ

English summary
pakistan first woman astronaut praises chandrayaan 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X