
ഇന്ത്യയെ പുകഴ്ത്തി ഇമ്രാന് ഖന്; അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല, ജനങ്ങള്‍ക്ക് ആശ്വാസം
ഇസ്ലാമാബാദ്: പെട്രോള്‍, ഡീസല്‍ വിലയില്‍ എക്സൈസ് ഡ്യൂട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ ഇന്ത്യയെ പുകഴത്തി പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറായി എന്നും ജനങ്ങള്‍ക്ക് ആശ്വാസം ലഭ്യമാക്കിയെന്നും ഇമ്രാന് ഖാന് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തിയാണ് ഇമ്രാന് ഖാന്റെ പ്രതികരണം. അമേരിക്കയുടെ സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് മേലുണ്ടെന്ന് സൂചിപ്പിക്കുന്ന ഇമ്രാന് ഖാന് പക്ഷേ, ഇന്ത്യ ആ സമ്മര്‍ദ്ദങ്ങള്‍ക്ക് മമ്പില്‍ തലകുനിച്ചില്ലെന്നും പറയുന്നു.
പാകിസ്താനില്‍ തന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരും സമാനമായ നീക്കങ്ങള്‍ നടത്തിയിരുന്നു. സ്വതന്ത്ര വിദേശ നയമാണ് താന്‍ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങിയ പിന്നാലെ ഇന്ത്യ പെട്രോള്‍-ഡീസല്‍ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 9.5 രൂപ കുറച്ചു എന്ന വാര്‍ത്തയും ഇമ്രാന് ഖാന് ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണവില കുറച്ചുനല്‍കുന്നത്. വന്‍ ശക്തി രാജ്യങ്ങള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ഇന്ത്യയുമായി റഷ്യ ഇക്കാര്യത്തില്‍ ധാരണയായത്.
അതേസമയം, പാകിസ്താനിലെ ഷഹ്ബാസ് ഷരീഫ് സര്‍ക്കാരിനെ ഇമ്രാന് ഖാന് വിമര്‍ശിക്കുന്നു. സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നാണ് കുറ്റപ്പെടുത്തല്‍. പാകിസ്താനിലെ രാഷ്ട്രീയ തര്‍ക്കമാണ് ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് വ്യക്തം. അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ഇമ്രാന് ഖാന്. എന്നാല്‍ പ്രധാനമന്ത്രി പദം നഷ്ടമായ ശേഷം നിലവിലെ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ഇന്ത്യയെ പുകഴ്ത്തുന്നത്.
ഇന്ത്യയില്‍ പണപ്പെരുപ്പം ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിച്ചുവരികയാണ്. അവശ്യസാധനങ്ങളുടെ വിലയിലും വര്‍ധനവുണ്ടായി. ഇതില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എണ്ണവിലയിലെ എക്സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയത്. പെട്രോള്‍ ലിറ്ററില്‍ 9.5 രൂപയും ഡീസല്‍ ലിറ്ററില്‍ 7 രൂപയുമാണ് കുറച്ചത്. കേരളത്തില്‍ ആനുപാതികമായ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, നിര്‍മാണ മേഖലയ്ക്ക് ഊര്‍ജം പകരാന്‍, സിമന്റ്, കമ്പി തുടങ്ങിയ വസ്തുക്കളുടെ വില കുറയ്ക്കാനുള്ള നടപടിയും നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിലക്കുറവ് പ്രകടമാകുമെന്നാണ് കരുതുന്നത്.
ഷൂ...ന്ന് പോയ ആംബുലന്‍സാണ്; സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല... ഉണ്ണി മുകുന്ദന് പ്രതികരിക്കുന്നു
അതേസമയം, പാകിസ്താന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇമ്രാന് ഖാന് ഭരണത്തിലുണ്ടായിരുന്ന വേളയിലും ഇതുതന്നെയായിരുന്നു സ്ഥിതി. അമേരിക്കയുടെ സഹായം പൂര്‍ണമായും നിലച്ചിട്ടുണ്ട്. സൗദിയുള്‍പ്പെടെയുള്ള ചില അറബ് രാജ്യങ്ങളുടെ സഹായമാണ് ഇപ്പോള്‍ പാകിസ്താനുള്ളത്. ശക്തമായ സാമ്പത്തിക അച്ചടക്കത്തിലൂടെ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാല്‍ ഷഹ്ബാസ് മാജിക്കിലൂടെ പാകിസ്താന് കരകയറുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല.