Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇമ്രാന്‍ ഖാന്റെ വീട്ടില്‍ അഭയം തേടി നാല്‍പ്പതോളം തീവ്രവാദികള്‍' വീട് വളഞ്ഞ് പഞ്ചാബ് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് സര്‍ക്കാര്‍ ഇമ്രാന്‍ ഖാനെതിരെ പുതിയ നടപടിക്ക്. പഞ്ചാബ് പോലീസ് മുന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്റെ വീട് വളഞ്ഞിരിക്കുകയാണ്. ലഹോറിലെ ഇമ്രാന്‍ ഖാന്റെ സമാന്‍ പാര്‍ക്ക് വസതിയിലാണ് പോലീസ് എത്തിയത്. ഇവിടെ നാല്‍പ്പതോളം തീവ്രവാദികള്‍ അഭയം തേടിയിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം.

ഇമ്രാന്‍ ഖാന്‍ ഇവര്‍ക്ക് വേണ്ട സൗകര്യം ചെയ്ത് കൊടുക്കുന്നതായി സംശയമുണ്ടെന്നും പോലീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. ഈ തീവ്രവാദികളെ കൈമാറാന്‍ 24 മണിക്കൂര്‍ സമയമാണ് പോലീസ് ഇമ്രാന്‍ ഖാന് നല്‍കിയിരിക്കുന്നത്. പഞ്ചാബ് സര്‍ക്കാരിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായ ആമിര്‍ തീവ്രവാദികള്‍ ഇമ്രാന്‍ ഖാന്റെ വസതിയിലുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് വ്യക്തമാക്കി.

IMRAN KHAN PAKISTAN

അതേസമയം ഇമ്രാന്‍ ഖാനെ മെയ് 31വരെ അറസ്റ്റ് ചെയ്യരുതെന്ന് പാക് കോടതി വിധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ എടുത്തിരിക്കുന്ന ഒരു കേസിലും അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. ഇസ്ലാമാബാദ് ഹൈക്കോടതിയുടേതാണ് വിധി. നേരത്തെ പാകിസ്താന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇമ്രാന്‍ ഖാനെതിരായ കേസുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം കോടതിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.

പാകിസ്താന്‍ സൈന്യത്തിന്റെ ഇന്‍സ്റ്റലേഷനുകള്‍ ആക്രമിച്ച തീവ്രവാദികളാണ് ഇമ്രാന്‍ ഖാന് കീഴില്‍ അഭ യം തേടിയിരിക്കുന്നതെന്ന് മന്ത്രി ആമിര്‍ മിര്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ പിടിഐ ഈ രാജ്യത്തുള്ളവരെ പോലെയല്ല പെരുമാറുന്നത്. ഇമ്രാന്‍ ഖാന്‍ ഒരു വര്‍ഷത്തിലേറെയായി സൈന്യത്തെ ലക്ഷ്യമിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് മുമ്പ് തന്നെ ആക്രമണം പിടിഐ പ്ലാന്‍ ചെയ്തിരുന്നുവെന്ന് മിര്‍ പറഞ്ഞു. നേരത്തെ ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും, അദ്ദേഹത്തിന്റെ അനുയായികളും റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറിയിരുന്നു. ഇവിടെയാകെ അഗ്നിക്കിരയാക്കിയിരുന്നു പ്രതിഷേധക്കാര്‍.

ലഹോറിലെ കമാന്‍ഡേഴ്‌സ് ഹൗസാണ് കത്തിച്ചത്. ഈ തീവ്രവാദികളെ കൈമാറാനായി 24 മണിക്കൂറാണ് ഇമ്രാന്‍ ഖാന് നല്‍കിയിരിക്കുന്നത്. അദ്ദേഹം വഴങ്ങിയില്ലെങ്കില്‍ പോലീസ് നടപടിയെടുക്കും. വീട്ടിലേക്ക് പോലീസിന് കയറേണ്ടി വരുമെന്നും ആസിഫ് മിര്‍ മുന്നറിയിപ്പ് നല്‍കി.

ജിന്ന ഹൗസിലെ ആക്രമണം എളുപ്പത്തില്‍ തടയാന്‍ പോലീസിന് സാധിക്കുമായിരുന്നു. എന്നാല്‍ തോക്കുകളും വെടിക്കോപ്പുകളും ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ചോരക്കളമായി പ്രവിശ്യയെ മാറ്റാന്‍ താല്‍പര്യമില്ലെന്നും മിര്‍ പറഞ്ഞു.

സമാന്‍ പാര്‍ക്കിലെ ആളുകളുമായി ഈ കലാപകാരികള്‍ ബന്ധപ്പെടുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കും. ഭാവിയില്‍ ഇത്തരമൊരു നടപടിക്ക് ആര്‍ക്കും തോന്നാത്ത രീതിയില്‍ തന്നെയായിരിക്കും നടപടിയെന്നും ആസിഫ് മിര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+