കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടച്ചു; 220 പേരെ വാഗാ അതിര്‍ത്തിയില്‍ കൈമാറും

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നതായിരുന്നു ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം

  • By Akshay
Google Oneindia Malayalam News

കറാച്ചി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലാക്കപ്പെട്ട 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് പാക്‌സ്താന്‍ വിട്ടയച്ചത്.

പാക് ആഭ്യന്തരമന്ത്രാലയമാണ് ഇവരെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നതായിരുന്നു ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ ഇനിയും 219 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്റെ കസ്റ്റഡിയിലുണ്ട്.

Fisherman

ബാക്കിയുള്ളവരെ ജനുവരി അഞ്ചിന് വിട്ടയക്കും. പാകിസ്താന്‍ അതിര്‍ത്തി കടന്ന് മത്സ്യ ബന്ധനം നടത്തിയതിനാണ് മത്സ്യബന്ധനത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വാഗ അതിര്‍ത്തിയിലാണ് ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴ്‌ലാളികളെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുക.

English summary
Pakistani authorities on Sunday released 220 Indian fishermen as a goodwill gesture, the media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X