കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ ഇമ്രാൻ ഖാനൊപ്പം സൈന്യവും? തിരഞ്ഞെടുപ്പിൽ സൈനികർക്ക് 'മജിസ്‌ട്രേറ്റ് പദവി... വീണ്ടും?

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യം ഒരിക്കല്‍ കൂടി പട്ടാള ഭരണത്തിലേക്ക് പോകുമോ എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷികര്‍ ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്. എന്തും സംഭവിക്കാം എന്നതാണ് പാകിസ്താന്റെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പ്രത്യേകത.

പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ രാജിവക്കേണ്ടി വന്നത് 2017 ല്‍ ആയിരുന്നു. അതിന് ശേഷവും അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ആണ് അധികാരത്തില്‍ തുടര്‍ന്നത്. അറസ്റ്റ് ഭയന്ന് രാജ്യം വിട്ട നവാസ് ഷെരീഫ് ഇപ്പോള്‍ തിരിച്ചെത്തി അറസ്റ്റ് വരിക്കുകയും ചെയ്തു.

പാക് തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളികള്‍ നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫും ആണ്. സൈന്യം ഇമ്രാന്‍ ഖാനൊപ്പം ആണെന്ന ആക്ഷേപം ആണ് നവാസ് ഷെരീഫ് ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പരമാധികാരങ്ങള്‍ ഏറെ അത്ഭുതപ്പെടുത്തുന്നവയാണ്.

സൈന്യം ആര്‍ക്കൊപ്പം

സൈന്യം ആര്‍ക്കൊപ്പം

സൈനിക നേതൃത്വത്തിന്റെ പിന്തുണ ആര്‍ക്ക് എന്നത് പാകിസ്താനില്‍ എക്കാലത്തേയും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത്തവണ അത് ഇമ്രാന്‍ ഖാന് ആണെന്നാണ് നവാസ് ഷെരീഫിന്റെ ആരോപണം. സൈന്യം ഇമ്രാന്‍ ഖാന് അനുകൂലമായി കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍ സൈനിക വൃത്തങ്ങള്‍ അത് പൂര്‍ണമായും നിഷേധിക്കുന്നുണ്ട്.

സൈന്യത്തിന്റെ മേല്‍നോട്ടം

സൈന്യത്തിന്റെ മേല്‍നോട്ടം

ഇത്തവണത്തെ പാകിസ്താന്‍ പൊതു തിരഞ്ഞെടുപ്പ് സമ്പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും നടക്കുക. മൂന്നേമുക്കാല്‍ ലക്ഷം സൈനികരെ ആണ് തിരഞ്ഞെചുപ്പ് നിയന്ത്രിക്കാന്‍ വേണ്ടി മാത്രം വിന്യസിച്ചിരിക്കുന്നത്. 2013 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നിരട്ടി സൈനികരെ വിന്യസിച്ചിട്ടുണ്ട് ഇത്തവണ.

 മജിസ്‌ട്രേറ്റിന്റെ അധികാരം

മജിസ്‌ട്രേറ്റിന്റെ അധികാരം


സൈനികര്‍ക്ക് മജിസ്‌ട്രേറ്റിന്റെ അധികാരം നല്‍കിക്കൊണ്ട് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവരെ പിടിച്ച പിടിയാലെ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനും സൈനികര്‍ക്ക് അധികാരം നല്‍ക്കിക്കൊണ്ടായിരുന്നു ആ ഉത്തരവ്.

ദുരുപയോഗം ചെയ്യില്ലെന്ന്...

ദുരുപയോഗം ചെയ്യില്ലെന്ന്...

പോളിങ് സ്‌റ്റേഷന്റെ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയെങ്കിലും ഒരു കാര്യവും ഉണ്ടായിരുന്നില്ല. എല്ലാവരും രാജ്യത്തെ പൗരന്‍മാരാണ്, അവരാരും അധികാരം ദുരുപയോഗം ചെയ്യില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

 നിഷ്പക്ഷം

നിഷ്പക്ഷം

സൈന്യം നിഷ്പക്ഷം ആയിരിക്കും എന്ന ഉറപ്പാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ മുന്നോട്ട് വയ്ക്കുന്നത്. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുക എന്നത് മാത്രമാണ് സൈന്യത്തിന്റെ ജോലി എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

English summary
Pakistan General Election 2018: Army gets broad election powers at Polling station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X