കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു... ഇമ്രാൻ ഖാന്റെ തെഹ്‌രീക്-ഇ- ഇന്‍സാഫ് പാര്‍ട്ടി മുന്നിൽ!!

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പിടിഐയുടെ അക്ബർ അയൂബ് ഖാൻ 111 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ്.

3765 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. രജിസ്റ്റർ ചെയ്ത 110 പാർട്ടികളില്‍ സജീവമായുള്ളത് 30 എണ്ണമാണ്. 85,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 70 സീറ്റുകൾ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

Pakistan election

നവാസ് ഷെരീഫിന്‍റെ പിഎംഎല്‍എന്‍ന്‍റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽ ഇത്തവണ പലരും കൂറുമാറി ഇമ്രാൻ ഖാന്‍റെ തെഹ്‍രീഖെ ഇന്‍സാഫിൽ ചേർന്നത് ഷെരീഫിന് തിരിച്ചടിയാണ്. സിന്ധ് പ്രവിശ്യയിൽ ബിലാവൽ ഭൂട്ടോയുടെ പിപിപിക്കാണ് മുൻതൂക്കം. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിൽ എം.എം.എ സഖ്യത്തിനാണ് മുൻതൂക്കം. ബലൂചിസ്ഥാനിൽ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയാണ് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ തെഹരീകെ ഇൻസാഫിനും അവാമി പാർട്ടിക്കും സൈന്യത്തിന്‍റെ പിന്തുണയുണ്ടെന്നതാണ് പ്രധാനം.

English summary
Pakistan Election 2018 LIVE: Polling ends, all eyes on results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X