ഇന്ത്യയായാലും പാകിസ്താനായാലും പെണ്ണിന് രക്ഷയില്ല
ഇസ്ലാമാബാദ്: ഇന്ത്യയില്‍ കൂട്ട ബലാത്സംഗം ഉള്‍പ്പടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ അയല്‍ രാജ്യമായ പാകിസ്താനിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 18 കാരിയ ജീവനോടെ ചുട്ടുകൊന്ന സംഭവമാണ് പാകിസ്ഥാനില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തോബ ടെക്‌സിംഗ് ടൗണിലാണ് വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് സിദ്ര ഷൗക്കത്ത് എന്ന പതിനെട്ട് കാരിയെ ഫയാസ് അസ്ലം എന്ന 22 കാരന്‍ ജീവനോടെ ചുട്ടു കൊന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് കത്തിയ്ക്കുകയായിരുന്നു യുവാവ്.
യുവാവ് പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായും വീട്ടുകാരോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായും പൊലീസ് പറഞ്ഞു. എന്നാല്‍ വിവാഹഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതോടെയാണ് പെണ്‍കുട്ടിയെ പ്രതി തീയിട്ട് കൊന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനില്‍ സ്ത്രീകള്‍ക്കെതിരായ ഒട്ടേറെ അതിക്രമങ്ങളാണ് അരങ്ങേറിയത്. അത്തരം ചില സംഭവങ്ങള്‍

വിവാഹഭ്യര്‍ത്ഥന നിരസിച്ചാല്‍
വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് 18 കാരിയെ ജീവനോടെ തീയിട്ടു കൊന്നു

കുറ്റകൃത്യങ്ങള്‍
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നത് പോലെ തന്നെയാണ് പാകിസ്താനിലും

അഭിമാനക്കൊല
ഉത്തര്‍പ്രദേശിലും മറ്റും നടക്കുന്ന അഭിമാനക്കൊലകള്‍ പോലെ പൊകിസ്താനിലും നടക്കാറുണ്ട്.

പതിനേഴുകാരിയെ
വീട്ടുകാരെ എതിര്‍ത്ത് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് 17 കാരിയെയും 31 കാരനായ ഭര്‍ത്താവിനെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊന്നു

കല്ലെറിഞ്ഞു കൊന്നു
ഇഷ്ടപ്പെട്ട യുവാവിനെ കല്യാണം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ കോടതി വളപ്പില്‍ ബന്ധുക്കള്‍ കല്ലെറിഞ്ഞ് കൊന്നതും വാര്‍ത്തായായിരുന്നു.












Click it and Unblock the Notifications