കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വെബ്സൈറ്റില്‍ സ്വാതന്ത്ര്യദിനാശംസയും ഇന്ത്യന്‍ ദേശീയഗാനവും:ഹാക്കിംഗിന് പിന്നില്‍ ഇന്ത്യക്കാര്‍!

ഹാക്കര്‍മാര്‍ ഇന്ത്യയുടെ ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസകളും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക് സര്‍ക്കാരിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഇന്ത്യയുടെ ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അജ്ഞാതരാണ് ഹാക്കിംഗിന് പിന്നിലെന്നാണ് വിവരം. ഇതോടെ www.pakistan.gov.pk എന്ന ഔദ്യോഗിക വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം അല്‍പ്പ നേരത്തേയ്ക്ക് തടസ്സപ്പെട്ടെങ്കിലും തല്‍സ്ഥിതിയിലായി.

വെബ്സൈറ്റ് ഹാക്ക് ചെയ്ത് സ്വാതന്ത്ര്യ ദിനാശംസകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനവും പ്ലേ ചെയ്യുന്നതായി ട്വിറ്റര്‍ ഉപയോക്താക്കള്‍ ട്വീറ്റ് ചെയ്യുന്നു. പാക് വെബ്സൈറ്റിന്‍റെ സുരക്ഷാവീഴ്ചയാണ് ഹാക്കിംഗിലേയ്ക്ക് നയിച്ചതെന്നതാണ് മറ്റൊരു കാര്യം. നേരത്തെ പല തവണ പാക് വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നു. നേരത്തെ രണ്ട് മാസം മുമ്പ് കുല്‍ഭൂഷണ്‍ യാദവ് വിഷയത്തില്‍ 30 പാക് വെബ്സൈറ്റുകളാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്.

English summary
In a major embarrassment to the Government of Pakistan, its official website was hacked by anonymous hackers on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X