കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടു; ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം

ഡിസംബർ 25 ന് ജാദവിനെ കാണാൻ ഇവർക്ക് അവസരം നൽകുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുടെ നിരന്തരമുള്ള സമ്മർദത്തിനൊടുവിൽ പാക് ജയിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികൻ കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി. ഡിസംബർ 25 ന് ജാദവിനെ കാണാൻ ഇവർക്ക് അവസരം നൽകുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാനുഷിക പരിഗണനയുടെ പേരിലാണ് കുൽഭൂഷനെ കാണാൻ ഇവർക്ക് അനുമതി നൽകിയതെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

kulbhushan

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം; ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നിൽ... കാരണം വ്യക്തമാക്കി വൈറ്റ്ഹൗസ്ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം; ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നിൽ... കാരണം വ്യക്തമാക്കി വൈറ്റ്ഹൗസ്

അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി നൽകി കൊണ്ടുളള അറിയിപ്പ് വെള്ളിയാഴ്ചയാണ് പാകിസ്താൻ പുറത്തു വിട്ടത്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പാകിസ്താനിലെ ഇന്ത്യൻ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനും ഇവർക്കൊപ്പം പോകാം.

യുഎസുമായി ചർച്ചയ്ക്ക് തയ്യാറായി ഉത്തരകൊറിയ, എന്നാൽ അമേരിക്കയുടെ ആ ഡിമാന്റ് അംഗീകരിക്കില്ല...യുഎസുമായി ചർച്ചയ്ക്ക് തയ്യാറായി ഉത്തരകൊറിയ, എന്നാൽ അമേരിക്കയുടെ ആ ഡിമാന്റ് അംഗീകരിക്കില്ല...

 നിരന്തരമായുള്ള ഇന്ത്യയുടെ ശ്രമം

നിരന്തരമായുള്ള ഇന്ത്യയുടെ ശ്രമം

കഴിഞ്ഞ ജൂലൈയ് മുതൽ കുൽഭൂഷൺ ജാദവിന് കൂടുംബവുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരത്തിനായി ഇന്ത്യൻ സർക്കാർ ശ്രമം ആരംഭിച്ചിരുന്നു. കുല്‍ഭൂഷണിനെ കാണാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായി 18 തവണ പാകിസ്താന്‍ തളളിയിരുന്നു. ഒടുവിൽ ഇന്ത്യയുടെ നിരന്തരമുള്ള ശ്രമത്തിന്റെ ഫലമായി സർക്കാർ ഈ ആവശ്യം അംഗീകരിച്ചത്.

പാകിസ്താൻ വിസ അനുവദിച്ചില്ല

പാകിസ്താൻ വിസ അനുവദിച്ചില്ല

ആദ്യം ഇന്ത്യയുടെ അവശ്യം പാകിസ്താൻ നിരാകരിക്കുകയാണ് ചെയ്തത്. കുൽഭൂഷൺ ജാദവിൻരെ കുടംബംഗങ്ങളുടെ വിസ അപേക്ഷയോട് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തിപരമായി കത്തയച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് 15 തവണ വിസാ അപേക്ഷകള്‍ നല്‍കിയെങ്കിലും അവയൊക്കെ നിരസിക്കപ്പെടുകയും ചെയ്തു. ഇത് വിയന്നാ കണ്‍വന്‍ഷന്റെ ലംഘനമാണെന്ന് ഇന്ത്യ അന്ന് ആരോപിച്ചിരുന്നു.

ഇന്ത്യയുടെ അനുമതി തള്ളാൽ കാരണം

ഇന്ത്യയുടെ അനുമതി തള്ളാൽ കാരണം

കുൽഭൂഷൺ ജാദവ് ഒരു സാധാരണ തടവുകാരനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ആവശ്യം പാക് സർക്കർ നിഷേധിച്ചത്. ഇന്ത്യ യാഥാർഥ്യം മറച്ചുവെച്ചാണ് പെരുമാറുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

വധശിക്ഷ വിധിക്കാൻ കാരണം

വധശിക്ഷ വിധിക്കാൻ കാരണം

ഇന്ത്യൻ രഹസ്യാനേഷണ ഏജൻസിയായ റോയാണ് ജാദവിനെ പാകിസ്താനിലേയ്ക്ക് അയച്ചതെന്നാണ് സർക്കാരിന്റെ വാദം. ജാദവ് നിരവധി പാക് പൗരന്മാരുടെ മരണത്തിന് കാരണമായെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന് പാക് സർക്കാർ വധശിക്ഷ വിധിച്ചത്. 2017 ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിന് പാക് കോടതി വധിശിക്ഷ വിധിച്ചത്. എന്നാൽ ഇതിനെതിരെ ഇന്ത്യ അപ്പീൽ രാജ്യാന്തര കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.

English summary
Pakistan has allowed Kulbhushan Jadhav's mother and wife to meet the Indian national on death row in the country, reports from Islamabad said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X