'പാകിസ്ഥാനില്‍ സ്വർണ്ണവും എണ്ണയും ഒന്നുമില്ല, എല്ലാം പെരും നുണയാണ്': ട്രംപിന് കത്തെഴുതി മിർ യാർ ബലൂച്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്ത് എഴുതി ബലൂചിസ്ഥാന്‍ നേതാവ് മിർ യാർ ബലൂച്. പാകിസ്ഥാൻ സൈനിക നേതൃത്വവും നയതന്ത്ര ചാനലുകളും പാകിസ്ഥാനില്‍ 'വൻ എണ്ണ സമ്പത്ത്' ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് മിർ യാർ ബലൂച് കത്തിലൂടെ വ്യക്തമാക്കുന്നത്. എണ്ണ, പ്രകൃതി വാതകം, ചെമ്പ്, ലിഥിയം, യുറേനിയം, അപൂർവ ഭൗമ ധാതുക്കൾ എന്നിവയുടെ കരുതൽ ശേഖരങ്ങൾ 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനി'ന്റേതാണെന്നും, പാകിസ്ഥാന്റെ ഭാഗമല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
"നിങ്ങളുടെ ഭരണകൂടത്തെ പാകിസ്ഥാൻ സൈനിക നേതൃത്വം, പ്രത്യേകിച്ച് ജനറൽ അസിം മുനീർ, നിർണായക വിഭവങ്ങളുടെ യഥാർത്ഥ ഭൂമിശാസ്ത്രവും ഉടമസ്ഥാവകാശവും സംബന്ധിച്ച് ഗുരുതരമായ രീതിയില്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്," മിർ യാർ ബലൂച് കത്തില്‍ പറയുന്നു.

"ഈ വിഭവങ്ങളെല്ലാം പഞ്ചാബിന്റെ, അതായത് യഥാർത്ഥ പാകിസ്ഥാന്റെ,പ്രദേശങ്ങളിൽ അല്ല. മറിച്ച് ബലൂചിസ്ഥാനിലാണ്. ബലൂചിസ്ഥാൻ ഒ ചരിത്രപരമായി സ്വതന്ത്ര രാഷ്ട്രമാണ്. എന്നാല്‍ ഇപ്പോൾ പാകിസ്ഥാന്റെ അനധികൃത കൈവശപ്പെടുത്തലിന് കീഴിലാണ് രാജ്യം. ഈ വിഭവങ്ങൾ പാകിസ്ഥാന്റേതാണെന്ന വാദം തെറ്റായതു മാത്രമല്ല, ബലൂചിസ്ഥാന്റെ സമ്പത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭത്തിനായി കവർന്നെടുക്കാനുള്ള ബോധപൂർവമായ ശ്രമവുമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനുമായി ഒരു സുപ്രധാന കരാറില്‍ ഏർപ്പെട്ടതായി ട്രംപ് കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബലൂച് നേതാവിന്റെ തുറന്ന കത്ത്. പാകിസ്ഥാന്റെ വന്‍ എണ്ണ ശേഖരം വർധിപ്പിക്കാന്‍ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകാൻ ഒരു എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങളെന്നും ട്രംപ് വ്യക്തമാക്കി.
പിന്നാലെ പാകിസ്ഥാന്റെ ഏറ്റവും വലിയ റിഫൈനറിയായ സിനർജിക്കോ, വിറ്റോളുമായി 10 ലക്ഷം ബാരൽ അമേരിക്കൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ അന്തിമമാക്കിയതായി കമ്പനിയുടെ വൈസ് ചെയർമാൻ ഉസാമ ഖുറേഷി റോയിട്ടേഴ്സിനോട് പറഞ്ഞു. ഇത് പാകിസ്ഥാന്റെ ആദ്യ അമേരിക്കൻ ക്രൂഡ് ഓയിൽ വാങ്ങലായിരിക്കും.
എന്നാല്‍ ബലൂചിസ്ഥാൻ വിൽപ്പനയ്ക്കുള്ളതല്ലെന്ന ശക്തമായ നിലപാടാണ് മിർ യാർ ബലൂച് സ്വീകരിക്കുന്നത്. "പാകിസ്ഥാൻ, ചൈന, അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശ ശക്തികൾ ബലൂച് ജനതയുടെ വ്യക്തമായ അനുമതിയില്ലാതെ ഞങ്ങളുടെ ഭൂമിയോ അതിന്റെ വിഭവങ്ങളോ ചൂഷണം ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ പരമാധികാരം ചർച്ചയ്ക്ക് വിധേയമല്ല, ഞങ്ങളുടെ ശരിയായ ഉടമസ്ഥാവകാശത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പോരാട്ടം മാന്യവും ദൃഢവുമായി തുടരുന്നു," അദ്ദേഹം തന്റെ തുറന്ന കത്തിൽ എഴുതി.
ജൂണിൽ, ജനറൽ അസിം മുനീറും ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന ഉച്ചഭക്ഷണ സമ്മേളനത്തിൽ ബലൂചിസ്ഥാന്റെ വൻ ധാതു കരുതലുകൾ ചർച്ചയ്ക്ക് വിഷയമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കൂടിക്കാഴ്ച, തന്ത്രപ്രധാനമായ സമ്പത്തിന്റെ ഒരു കേന്ദ്രമായി ബലൂചിസ്ഥാനെ യുഎസ് കാണുന്നതിന്റെ സൂചനയുമാണ്. എന്നാൽ, ബലൂച് നേതാക്കൾ, ഈ വിഭവങ്ങൾ ഇസ്ലാമാബാദിനോ പഞ്ചാബിനോ അല്ല, ബലൂച് ജനതയ്ക്ക് മാത്രമാണ് അവകാശപ്പെട്ടതെന്ന് വാദിക്കുന്നു.
ബലൂചിസ്ഥാന്റെ ട്രില്യൺ ഡോളർ മൂല്യമുള്ള ധാതു സമ്പത്ത് ചൂഷണം ചെയ്യാൻ അനുവദിക്കുന്നത് ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മിർ യാർ ബലൂച് വ്യക്തമാക്കുന്നു. "ഇത് ഐ എസ് ഐ-യുടെ പ്രവർത്തന, സാമ്പത്തിക ശേഷികളെ ഗണ്യമായി വർധിപ്പിക്കും, ആഗോള ഭീകര ശൃംഖലകൾ വിപുലീകരിക്കാനും, കൂടുതൽ ഭീകരരെ റിക്രൂട്ട് ചെയ്യാനും, 9/11 പോലുള്ള വൻ ആക്രമണങ്ങൾ സുഗമമാക്കാനും ഇത് അവരെ പ്രാപ്തമാക്കും," അദ്ദേഹം വ്യക്തമാക്കി.
ബലൂചിസ്ഥാൻ 1948-ൽ പാകിസ്ഥാൻ ബലമായി കൈവശപ്പെടുത്തിയതു മുതൽ, ഈ പ്രദേശം തുടർച്ചയായ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ബലൂച് നേതാക്കള്‍ വാദിക്കുന്നു. നിർബന്ധിത തിരോധാനങ്ങൾ, നിയമവിരുദ്ധ കൊലപാതകങ്ങൾ, ബലൂച് നേതാക്കളുടെ അന്യായ വിചാരണകൾ എന്നിവയ്ക്കെതിരെ ബലൂച് നാഷണൽ മൂവ്മെന്റ് പോലുള്ള സംഘടനകള്‍ ശക്തമായ രീതിയില്‍ പ്രതിഷേധിച്ച് വരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications