പാക് ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികന്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിലെ ഇസ്ലാമാബാദില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഹെലികോപ്റ്റര്‍ തകര്‍ച്ചയില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥന്‍ തൗക്കീറാണ് മരിച്ചത്. രാത്രിയിലെ പരീക്ഷണ പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.
തൊട്ടടുത്തുള്ള ടെര്‍ബ്ല ഡാമിനടുത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നഗരത്തിലെ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മ്മാണ തകരാറാണ് തകര്‍ന്നു വീഴാന്‍ കാരണമായതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സംഭവ സ്ഥലത്തുവെച്ച് തന്നെ ലഫ്.കേണല്‍ തൗക്കീര്‍ മരണപ്പെടുകയായിരുന്നു. പാകിസ്താനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുന്നത് പതിവാണ്. മിക്ക തകര്‍ച്ചയ്ക്കു കാരണം ഹെലികോപ്റ്റര്‍ നിര്‍മ്മാണ തകരാറാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മെയ് മാസത്തിലും ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിരുന്നു. എംഐ-17 ഹെലികോപ്റ്ററാണ് പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കാതെ മുന്‍പ് തകര്‍ന്നടിഞ്ഞത്. അന്നുണ്ടായ ഹെലികോപ്റ്റര്‍ തകര്‍ച്ചയില്‍ ഏഴോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications