Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ റാഞ്ചല്‍; പാക് സൈന്യം ഭീകരെ വധിച്ച് എല്ലാ ബന്ദികളെയും മോചിപ്പിച്ചതായി റിപ്പോർട്ട്

ലാഹോർ‌: തെക്ക് പടിഞ്ഞാറൻ ബലൂച് ലിബറേഷൻ ആർമി തീവ്രവാദികൾ ബന്ദികളാക്കിയ എല്ലാ ട്രെയിൻ യാത്രക്കാരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. 346 ബന്ദികളെ വിജയകരമായി മോചിപ്പിച്ചതായും 30 ലധികം തീവ്രവാദികളെ വധിച്ചതായും ഒരു സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ട്രെയിനിലെ യാത്രക്കാരായ 27-ഓഫ് ഡ്യൂട്ടി സൈനികർ ഉൾപ്പെടെ 28 സൈനികർ ഉപരോധത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഓപ്പറേഷനിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.

ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് 400 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് ബോലാൻ ജില്ലയിലെ മുഷ്കാഫ് പ്രദേശത്ത് വെച്ച് ആക്രമിക്കപ്പെട്ടതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വിഘടനവാദ ബി‌ എൽ‌ എ ഗ്രൂപ്പിലെ അംഗങ്ങളാണ് ട്രെയിൻ തട്ടിയെടുത്തത്.

pak

അക്രമികൾ ട്രെയിനിന് നേരെ വെടിയുതിർക്കുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലുകയും ട്രെയിൻ ഹൈജാക്ക് ചെയ്യുകയും സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. നാടകീയമായ ഒരു സംഭവവികാസത്തിൽ, പാകിസ്ഥാൻ സുരക്ഷാ സേനയുടെ ഏതെങ്കിലും പ്രത്യാക്രമണത്തിനെതിരെ ബി‌ എൽ‌ എ മുന്നറിയിപ്പ് നൽകിയിരുന്നു.

സൈന്യത്തിന്റെ ഭാ​ഗത്ത് നിന്ന് നടപടിയുണ്ടാൽ മൊത്തത്തിൽ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. വളരെ ജാ​ഗ്രതയോടെയായിരുന്നു സൈന്യത്തിന്റെ ഭാ​ഗത്ത് നിന്നുള്ള രക്ഷാപ്രവർ‌ത്തനം.

തുടക്കത്തിൽ 190 യാത്രക്കാരെ രക്ഷപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ ഓപ്പറേഷന്റെ തീവ്രത വർദ്ധിച്ചു, സുരക്ഷാ സേനയെ പിന്തിരിപ്പിക്കാൻ തീവ്രവാദികൾ സ്ഫോടകവസ്തുക്കൾ നിറച്ച ജാക്കറ്റുകൾ ധരിച്ച് ചാവേറുകളായി. സൈന്യം തടങ്ങിലാക്കിയ മുഴുവൻ ബി എൽ എ പ്രവർത്തകരെയും 48 മണിക്കൂറിനകം മോചിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ മൊത്തത്തിൽ നശിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്.
ഇത് രക്ഷാപ്രവർത്തനത്തിന് ആശങ്ക ഉണ്ടാക്കിയെങ്കിലും സൈന്യം ജാ​ഗ്രയോടെ തീവ്രവാദികളെ നേരിട്ടു.

നേരത്തെ, ട്രെയിൻ റാഞ്ചുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമനിയാണ് വീഡിയോ പുറത്തുവിട്ടത്. മലനിരകൾക്കിടയിലൂടെ ട്രെയിൻ പോകുന്നതും ചെറു സ്ഫോടനം ഉണ്ടാവുന്നതും ഇതിന് പിന്നാലെ ട്രെയിനിന്റെ മുൻ കോച്ചുകളിൽ നിന്നും കറുത്ത പുക ഉയരുന്നതും വീഡിയോയിൽ കാണാം.

തുടർന്ന് നിർത്തിയ ട്രെയിനിന് സമീപത്തേക്ക് ആയുധധാരികളായ ഭീകർ എത്തുന്നതും യാത്രക്കാരെ ബന്ദികളാക്കുന്നതും കാണാം. ക്വറ്റിയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പിടികൂടിയത്. ബി എൽ എ വീജയകരമായി ഒരു ട്രെയിൻ ഹൈജാക്ക് ചെയ്യുന്നതിന്റെ അറിയപ്പെടുന്ന ആദ്യ സംഭവമാണ് ഇത്. സംഘം മുൻപ് സുരക്ഷാ സേനയെ ലക്ഷ്യമിട്ടിരുരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+