കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം പാകിസ്താൻ മുട്ടുമടക്കി, താലിബാനുമായി ചർച്ചയ്ക്ക് റെഡി, പിന്നിൽ ഇന്ത്യയുടെ നീക്കം

സമാധാന ചർച്ചയ്ക്കായി പ്രത്യേക സംഘത്തിന് രൂപം നൽകണമെന്ന് താലിബാനോട് പാകിസ്താൻ ആവശ്യപ്പെട്ടിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഭീകരസംഘടനകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹാരം തേടി പാകിസ്താൻ. താലിബാനുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ സമ്മർദത്തിന്റെ ഫലമായാണ് അഫ്ഗാൻ താലിബാനുമായി പാകിസ്താൻ സമാധന ചർച്ചയ്ക്ക് ശ്രമം ആരംഭിച്ചത്.

ചെയ്യാത്ത കുറ്റത്തിന് നാലു വർഷം അഴികൾക്കുളളിൽ, തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരായിചെയ്യാത്ത കുറ്റത്തിന് നാലു വർഷം അഴികൾക്കുളളിൽ, തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരായി

pakistan

മോദി സർക്കാരിന്റെ ഭരണം ഭീകരം, സർക്കാരിനെതിരെ ജനങ്ങൾ ഉണരണം, ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ
സമാധാന ചർച്ചയ്ക്കായി പ്രത്യേക സംഘത്തിന് രൂപം നൽകണമെന്ന് താലിബാനോട് പാകിസ്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം ഔദ്യോഗികമായി തന്നെ പാക് സർക്കാർ താലിബാന കൈമാറിയതായി റിപ്പോർട്ടുണ്ട്. ഇതു സംബന്ധമായ വിവരം താലിബാന്റെ മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ദ് ഡെയ്ലി ടൈംസ് പത്രം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

താലിബാനുമായി ചർച്ച

താലിബാനുമായി ചർച്ച

തീവ്രവാദ സംഘടനയായ താലിബാനുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലോക രാജ്യങ്ങളിൽ തീവ്രവാദസംഘടനകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് ഈ സമാധാന ചർച്ച.

 ഔദ്യോഗിക തീരുമാനം

ഔദ്യോഗിക തീരുമാനം

സമാധാന ചർച്ചക്ക് താൽപര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള സന്ദേശം പാക് സർക്കാർ താലിബാന് ഔദ്യോഗികമായ കൈമാറിയിട്ടുണ്ട്. ഇതു സംബന്ധമായ വാർത്ത ഡെയ്‌ലി ടൈംസ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മൗനം

മൗനം

എന്നാൽ പാകിസ്താന്റെ സമാധചർച്ചയ്ക്ക് താലിബാൻ മറുപടി ഒന്നും നൽകിയിട്ടില്ല.

 ചർച്ചയ്ക്ക് ക്ഷണിക്കുന്നത് രണ്ടാം തവണ

ചർച്ചയ്ക്ക് ക്ഷണിക്കുന്നത് രണ്ടാം തവണ

ഇതു രണ്ടാം തവണയാണ് സമാധാന ചർച്ചയ്ക്കായി പാകിസ്താൻ ശ്രമിക്കുന്നത്.കഴിഞ്ഞ മാര്‍ച്ചിലും താലിബാന്‍ നേതാക്കളുമൊത്ത് പാകിസ്താന്റെ ഉന്നതതല നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളികളാകാനുള്ള പാകിസ്താന്റെ ക്ഷണത്തെ അന്ന് താലിബാന്‍ തള്ളുകയായിരുന്നു. തൊട്ടടുത്ത മാസം തന്നെ തങ്ങളുടെ പുതിയ ആക്രമണ രീതിയെപ്പറ്റിയുള്ള വിവരങ്ങള്‍ താലിബാന്‍ പുറത്തുവിടുകയും ചെയ്തു.

ഇനി കടുത്ത നടപടി സ്വീകരിക്കും

ഇനി കടുത്ത നടപടി സ്വീകരിക്കും

അതെ സമയം ഇത്തവണയും പാകിസ്താന്റെ ക്ഷണം താലിബാൻ സ്വീകരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പാക് സർക്കാർ സൂചന നൽകിയിട്ടുണ്ട്. ചില താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്ത് അഫ്ഗാന് കൈമാറാനുൾപ്പെടെയുള്ള സാധ്യതകളുണ്ടെന്ന് അധികൃതർ പറയുന്നുണ്ട്.

 അഫ്ഗാനിൽ താവളമുറപ്പിച്ചു

അഫ്ഗാനിൽ താവളമുറപ്പിച്ചു

താലിബാന്റെ പട്ടാളത്തലവന്‍ ഈബ്രാഹിം സാദ്ര്‍ ഉള്‍പ്പെടെയുള്ള കമാന്‍ഡര്‍മാരെല്ലാം അഫ്ഗാന്റെ തെക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടിലുണ്ട്. മിക്ക താലിബാന്‍ നേതാക്കളും യുഎസ് ഡ്രോണ്‍ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് അഫ്ഗാനിലേക്കു കടന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലുള്ള സ്വാധീനം ശക്തമായതോടെ അവിടെ സ്വതന്ത്രവിഹാരമാണ് താലിബാന്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്

പാകിസ്താനു മേൽ സമ്മർദം

പാകിസ്താനു മേൽ സമ്മർദം

രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി പാകിസ്താനു മേലിൽ മറ്റു രാജ്യങ്ങൾ കടുത്ത സമ്മർദം നടത്തുകയാണ്. അഫ്ഗാനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ മുറുകമ്പോഴാണ് പാകിസ്താനു മേലുള്ള മറ്റു രാജ്യങ്ങളുടെ സമ്മർദം ശക്തമാകുന്നത്. അഫ്ഗാനിസ്ഥാന്‍, ചൈന, പാകിസ്താന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മ(ക്യുസിജി)യുടെ യോഗം തിങ്കളാഴ്ച മസ്‌കറ്റില്‍ നടന്നു. ഇക്കഴിഞ്ഞ മേയില്‍ ഇസ്‌ലാമാബാദിലായിരുന്നു ഇതിനു മുന്‍പത്തെ കൂടിക്കാഴ്ച.

വിഷയം കൂടുതൽ സങ്കീർണമാകും

വിഷയം കൂടുതൽ സങ്കീർണമാകും

താലിബാൻ വിഷയത്തിൽ റഷ്യയും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയാണ്. ഇതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ഇപ്പോഴത്തെ ഇടപെടല്‍. അതെ സമയം അമേരിക്കയാണ് താലിബാനുമൊത്തുള്ള ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തിരിക്കുന്നത്.

English summary
Pakistani officials have hosted seven Taliban leaders in Islamabad to try and press them into peace talks ahead of a multination meeting in April in Moscow, according to two Taliban officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X