കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ തീപ്പിടിത്തം... 11 പേര്‍ കൊല്ലപ്പെട്ടു

കറാച്ചിയിലുള്ള റീജന്‍റ് പ്ലാസ എന്ന ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ആണ് തീപ്പിടിത്തം ഉണ്ടായത്

Google Oneindia Malayalam News

കറാച്ചി: പാകിസ്താനിലെ ഹോട്ടലില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ റീജന്റ് പ്ലാസ എന്ന് ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ആണ് തീപ്പിടിത്തം ഉണ്ടായത്.

എഴുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള സൗകര്യങ്ങള്‍ ഹോട്ടലില്‍ കുറവായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Fire

ഏറ്റവും അടിയിലെ നിലയിലുള്ള ഹോട്ടല്‍ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്. പിന്നീട് ഹോട്ടല്‍ മുഴുവന്‍ അഗ്നിയ്ക്ക് ഇരയാകുന്ന കാഴ്ചയായിരുന്നു കണ്ടത്. ഹോട്ടലില്‍ വിദേശ പൗരന്‍മാരും ഉണ്ടായിരുന്നു. ഇവരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മുകള്‍ നിലകളില്‍ ഉണ്ടായിരുന്ന പലര്‍ക്കും രക്ഷപ്പെടാനുള്ള വഴികള്‍ ഉണ്ടായിരുന്നില്ല. പലരും കിടക്ക വിരികള്‍ പോലും കയറുപോലെയാക്കി ജനല്‍ വഴി താഴെയിറങ്ങുകയായിരുന്നു. ഇത്തരത്തില്‍ താഴേക്ക് ചാടിയിറങ്ങിയ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 11 പേരും കൊല്ലപ്പെട്ടത് ഹോട്ടലില്‍ വച്ച് തന്നെ ആയിരുന്നു.

English summary
At least 11 people have died after a fire at a four-star hotel in the city of Karachi, Pakistan. The fire began in the kitchen on the ground floor of the Regent Plaza hotel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X