അടിപൊളി സിനിമാ ഗാനം; ഇന്ത്യ-പാക് സൈനികര്‍ ഒരുമിച്ച് നൃത്തം ചെയ്തു, വീഡിയോ വൈറല്‍
മോസ്‌കോ: അയല്‍രാജ്യങ്ങളാണെങ്കിലും ഏത് സമയവും യുദ്ധമുഖത്തെന്ന പോലെയാണ് ഇന്ത്യയും പാകിസ്താനും. പാകിസ്താന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് മൂലം വെടിയൊച്ചകള്‍ നിലക്കാറില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍ വിഷയത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെ ഒരു ശക്തിക്കും സാധിച്ചിട്ടുമില്ല.
എന്നാല്‍ വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും സൈനികര്‍ സംയുക്തമായി നൃത്തം ചെയ്യുന്നു. അടിപൊളി ബോളിവുഡ് പാട്ടിന്റെ താളത്തിനൊത്താണ് ഡാന്‍സ്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു? വിശദമാക്കാം....

ഒരുമിച്ച് നൃത്തം
ഇന്ത്യയുടെയും പാകിസ്താന്റെയും സൈനികര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡയോ കണ്ട പലരും സംശയം പ്രകടിപ്പിച്ചെങ്കിലും സംഭവം സത്യമായിരുന്നു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഒരുമിച്ച് പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

എസ്‌സിഒ രാജ്യങ്ങള്‍
ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന അന്താരാഷ്ട്ര സംഘമുണ്ട്. ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഈ സംഘത്തില്‍ അംഗങ്ങളായിട്ടുള്ളത്. എസ്‌സിഒ രാജ്യങ്ങള്‍ എന്നാണ് സംഘത്തെ അറിയപ്പെടുക.

സംഭവം റഷ്യയില്‍
എസ്‌സിഒ രാജ്യങ്ങളിലെ സൈനികരുടെ സംയുക്ത സൈനികാഭ്യാസം റഷ്യയില്‍ നടന്നിരുന്നു. എട്ട് രാജ്യങ്ങളില്‍ നിന്നായി 3000ഓളം സൈനികരാണ് പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് 200 സൈനികര്‍ പങ്കെടുത്തു. കരസേനയിലെയും വ്യോമ സേനയിലെയും അംഗങ്ങളാണ് ഒരാഴ്ച നീണ്ട പരിപാടിയില്‍ പങ്കെടുത്തത്.

ഭാരതീയ ദിവസ്
ഇതിനിടെയാണ് ഭാരതീയ ദിവസ് ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ചത്. എല്ലാ സൈനികരെയും പരിപാടിയിലേക്ക് ക്ഷണിച്ചു. പരിപാടി ആഘോഷമാക്കാന്‍ വേണ്ടിയാണ് ബോളിവുഡ് ഗാനം വച്ചത്. ഇതിനിടെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇന്ത്യയുടെയും പാകിസതാന്റെയും മാത്രമല്ല, മറ്റ് ആറ് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും പരിപാടിയിലുണ്ടായിരുന്നു.
This video show the true meaning of peace and love #IndianArmy #pakistanarmy doing dance together in Russia #SCO2018 #Chebarkul
— Nand Lal (@imjatNandlal) 29 August 2018
Jai Hind jai Bharat
Bharat mata ki..... pic.twitter.com/h8ahcKyE69












Click it and Unblock the Notifications