സുരക്ഷിതമായ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ പാകിസ്താന്; ഇന്ത്യയുടെ സ്ഥാനം എവിടെയെന്നറിയാമോ?
ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 60-ാം സ്ഥാനത്ത്. 80 പോയന്റുമായാണ് ഇന്ത്യ 60-ാം സ്ഥാനത്ത് എത്തിയത്. 2021 ലെ ഗാലപ്പ് ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയില്‍ ആണ് ഇന്ത്യ 60-ാം സ്ഥാനത്തെത്തിയത്. അതേസമയം ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാന് സൂചികയില്‍ ഇന്ത്യയേക്കാളും മുന്നിലാണ്.
121 രാജ്യങ്ങളില്‍ 48-ാം സ്ഥാനത്താണ് പാകിസ്ഥാന്. 82 ആണ് പാകിസ്ഥാന്റെ സ്കോര്‍. ഉയര്‍ന്ന സ്കോര്‍ സൂചിപ്പിക്കുന്നത് ഒരു രാജ്യത്തെ കൂടുതല്‍ ആളുകള്‍ സുരക്ഷിതരാണ് എന്നാണ്. 96 പോയന്റുമായി സിംഗപ്പൂര്‍ ആണ് പട്ടികയില്‍ ഒന്നാമത്. അഫ്ഗാനിസ്ഥാന് 51 പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ്.

താജിക്കിസ്ഥാന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് സിംഗപ്പൂരിനെ കൂടാതെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളവര്‍. പാകിസ്ഥാനെ കൂടാതെ ലാവോസ്, സെര്‍ബിയ, ഇറാന്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കും 82 പോയന്റ് ഉണ്ട്. ശ്രീലങ്കയ്ക്കും ഇറാഖിനും ഇന്ത്യയ്ക്കൊപ്പം 80 പോയന്റ് വീതമാണുള്ളത്.

അമേരിക്ക, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ക്ക് 83 പോയന്റും ഓസ്ട്രേലിയ്ക്ക് 84 പോയന്റുമാണ് ഉള്ളത്. യുഎഇയ്ക്ക് 92 പോയന്റ് ആണുള്ളത്. ആഗോളതലത്തില്‍ പത്തില്‍ ഏഴു പേര്‍ക്കും തങ്ങള്‍ താമസിക്കുന്നിടത്ത് രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്നും അവരുടെ പൊലീസില്‍ വിശ്വാസമുണ്ടെന്നും രേഖപ്പെടുത്തി.

നിങ്ങള്‍ താമസിക്കുന്നിടത്തെ് പ്രാദേശിക പോലീസ് സേനയില്‍ വിശ്വാസമുണ്ടോ? നിങ്ങള്‍ താമസിക്കുന്ന നഗരത്തിലോ പ്രദേശത്തോ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് നിങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടോ? കഴിഞ്ഞ 12 മാസത്തിനുള്ളില്‍, നിങ്ങളില്‍ നിന്നോ മറ്റ് കുടുംബാംഗങ്ങളില്‍ നിന്നോ പണമോ വസ്തുവോ മോഷ്ടിച്ചിട്ടുണ്ടോ? കഴിഞ്ഞ 12 മാസത്തിനുള്ളില്‍, നിങ്ങള്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ടോ എന്നൊക്കെയായിരുന്നു സര്‍വെയിലെ ചോദ്യം.

2020-ല്‍, ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നതിന് മുമ്പ് യു എസ് പൊലീസില്‍ വിശ്വാസമുണ്ട് എന്ന് പറഞ്ഞിരുന്നവര്‍ 82 ശതമാനം പേരായിരുന്നു. എന്നാല്‍ പുതിയ സര്‍വെയില്‍ ഇത് 74 ശതമാനമായി കുറഞ്ഞു എന്നത് ശ്രദ്ധേയമായി.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications