നവാസ് ഷെരീഫിനെ തറപറ്റിച്ച് ഇമ്രാന് ഖാന്! ഏറ്റവും വലിയ ഒറ്റകക്ഷി! പാക്കിസ്ഥാനില്‍ തൂക്കുസഭ?
Recommended Video

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന് ഖാന്റെ തെഹ്രീക ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. 272 സീറ്റുകളില്‍ 112 സീറ്റ് നേടിയാണ് തെഹ്റിക് ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന് മുസ്ലീം ലീഗ്-നവാസിന് 64 സീറ്റുകളിലാണ് ലീഡ്.

ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് 42 സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും 52 സീറ്റുകള്‍ വീതം ലഭിച്ചു. 137 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ ആര്‍ക്കും സാധിക്കാത്തതോടെയാണ് തൂക്കുസഭയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമായേക്കും. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തില്‍ എതിര്‍പ്പുമായി ഷെരീഫിന്റെ പാര്‍ട്ടി രംഗത്തെത്തി. പാക്കിസ്ഥാനിൽ നടന്നത് തിരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പാണെന്ന് അവർ ആരോപിച്ചു.
കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പൂർത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്ഫോടനത്തില്‍ 35 പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന് ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിൽ പെടുന്നു.
ജൂലൈ 25 ബുധനാഴ്ച രാവിലെ ആറ് മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ തിരഞ്ഞെടുപ്പിന്. പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ, പഞ്ചാബ്, കൈബർ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 3765 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications