കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംബദ്ധമായ രാഷ്ട്രീയ അഭ്യാസം; പാകിസ്താന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത്കളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ ശ്രീനഗറില്‍ കശ്മീര്‍ ഭരണകൂടം രണ്ട് ദിവസത്തെ കര്‍ഫ്യ പ്രഖ്യാപിച്ചു. അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കി പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍.

Recommended Video

cmsvideo
ശക്തമായി തിരിച്ചടിച്ച് ഇന്ത്യ | Oneindia Malayalam

 ദിശ സലിയന്റേത് കൊലപാതകമല്ല, പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബിജെപി നേതാവ്, പുതിയ വിവാദം ദിശ സലിയന്റേത് കൊലപാതകമല്ല, പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബിജെപി നേതാവ്, പുതിയ വിവാദം

പുതിയ ഭൂപടം

പുതിയ ഭൂപടം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒരു വര്‍ഷം തികയുന്ന നാള്‍ കശ്മീര്‍ പ്രശ്‌നം കൂടതല്‍ അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. ചൊവ്വാഴ്ച്ചയാണ് കശ്മീര്‍ മുഴുവന്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കാണിക്കുന്ന പുതിയ മാപ്പ് പുറത്തിറക്കിയത്.

 രാഷ്ട്രീയ അസംബദ്ധം

രാഷ്ട്രീയ അസംബദ്ധം

പാക്കിസ്ഥാന്‍ പുറത്തിറക്കിയ ഭൂപടത്തില്‍ പ്രധാനമായും ജമ്മുകശ്മീര്‍, ലഡാക്ക്, എന്നിവക്ക് പുറമെ ഗുജറാത്തിന്റെ ഭാഗമായ ജുനഗഡും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതില്‍ ശക്തമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. പുതിയ ഭൂപടം രാഷ്ട്രീയ അസംബദ്ധത്തിന്റെ മറ്റൊരു അഭ്യാസമാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.

അസംബദ്ധമായ അഭ്യാസം

അസംബദ്ധമായ അഭ്യാസം

'പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ വീഡിയോ അസംബദ്ധമായ മറ്റൊരു രാഷ്ട്രീയ അഭ്യാസമാണ്. ഇത്തരം വാദങ്ങള്‍ക്ക് നിയമസാധുതയോ രാജ്യാന്തര വിശ്വാസ്യതയോ ഇല്ല. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ഇത് കാട്ടി തരുന്നത്.' കേന്ദ്ര വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

 ആദ്യപടി

ആദ്യപടി

ഇമ്രാന്‍ഖാന്റെ മന്ത്രിസഭയാണ് മാപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. കശ്മീര്‍ തങ്ങളുടേതാണെന്ന് സാക്ഷാത്കരിക്കാനുള്ള ആദ്യപടിയായാണ് മാപ്പ് പുറത്തിറക്കിയത്. ഇതിനെ ഏറ്റവും സുപ്രധാന ദിവസമായാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ലക്ഷ്യം ശ്രീനഗര്‍ ആണെന്നായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.

 വിജയ് രൂപാണി

വിജയ് രൂപാണി

പാക്കിസ്ഥാന്‍ നടപടിയെ ചോദ്യം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ഈ നടപടി അത്യന്തം അപലപനീയവും വെറുപ്പുളവാക്കുന്നതാണെന്നും വിജയ് രൂപാണി പറ്ഞ്ഞു. ഇതോടൊപ്പം പാക്കിസ്ഥാന്‍ പുറത്തിറക്കിയ മാപ്പില്‍ ചൈനയുമായി കശ്മീര്‍, ലഡാക്ക് അതിര്‍ത്തിയുടെ ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിട്ടില്ല.

ശ്രീനഗര്‍ ഹൈവേ

ശ്രീനഗര്‍ ഹൈവേ

ഇതോടൊപ്പം ഇസ്ലാമാബാദിലെ ഒരു പ്രധാന റോഡിന് ശ്രീനഗര്‍ ഹൈവേയെന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനത്തിനും പാക്കിസ്ഥാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെ ഈ റോഡിന് കശ്മീര്‍ ഹൈവെയെന്നായിരുന്നു പേര്.

English summary
Pakistan issued a new map showing that all of Kashmir area part of their territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X