കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസറിന് പാകിസ്താൻ യാത്രാ വിലക്ക് ഏർപ്പെടുത്തി, സ്വത്തുക്കൾ മരവിപ്പിക്കാനും ഉത്തരവ്

Google Oneindia Malayalam News

കറാച്ചി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചതിന് പിന്നാലെ മസൂദ് അസറിന് പാകിസ്താൻ യാത്രാവിലക്ക് ഏർപ്പെടുത്തി. മസൂദിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും ഉത്തരവിട്ടു. ഇതോടെ ഇനി മുതൽ പാകിസ്താന് പുറത്തേയ്ക്ക് പോകാൻ മസൂദ് അസറിന് സാധിക്കില്ല.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ആയുധങ്ങൾ വാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മസൂദ് അസറിന് പൂർണമായി വിലക്ക് നിലനിൽക്കുന്നുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

masood

പ്രിയങ്ക പറഞ്ഞത് കള്ളമല്ല; ആ തന്ത്രം നിർദ്ദേശിച്ചത് ഞാനാണ്, വെളിപ്പെടുത്തി രാഹുൽ ഗാന്ധിപ്രിയങ്ക പറഞ്ഞത് കള്ളമല്ല; ആ തന്ത്രം നിർദ്ദേശിച്ചത് ഞാനാണ്, വെളിപ്പെടുത്തി രാഹുൽ ഗാന്ധി

പുൽവാമയിലേതടക്കം ഇന്ത്യയെ നടുക്കിയ മിക്ക ഭീകരാക്രമണത്തിന്റെയും സൂത്രധാരൻ മസൂദ് അസറായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ജെയ്ഷെ തലവനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയിരുന്നു. എന്നാൽ ചൈനയുടെ എതിർപ്പാണ് ഇന്ത്യൻ നീക്കങ്ങൾക്ക് തിരിച്ചടി ആയത്.

നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യയുടെ പിടിയിലായ മസൂദ് അസറിനെ കാണ്ഡഹാർ വിമാനം റാഞ്ചിയ തീവ്രവാദികളുടെ ആവശ്യപ്രകാരമാണ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് ജെയ്ഷെ മുഹമ്മദ് സ്ഥാപിക്കുന്നത്. ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുകയെന്നതാണ് മസൂദ് അസ്ഹറിന്റെയും സംഘടനയുടെയും പ്രധാന ലക്ഷ്യം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Pakistan issues order to freeze assets of Masood Azhar, impose travel ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X