കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ലാദന്റെ പേരില്‍ പാകിസ്താനില്‍ ഒരു ലൈബ്രറി

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ബിന്‍ ലാദന്റെ സ്മരണയ്ക്ക് പാകിസ്താനില്‍ ഒരു ലൈബ്രറി. ഇസ്ലാമാ ബാദില്‍ ലാല്‍ മസ്ജിദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജാമിയ ഹഫ്‌സ എന്ന മദ്രസയുടെ ലൈബ്രറിയ്ക്കാണ് തീവ്രവാദ സംഘടനയുടെ തലവന്റെ പേര് നല്‍കിയിരിക്കുന്നത്.

ബിന്‍ ലാദനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയതെന്നും അദ്ദേഹം ഒരു ഹീറോ ആയിരുന്നുവെന്നും ലൈബ്രറിയുടെ വക്താക്കളിലൊരാള്‍ പറഞ്ഞു. ലൈബ്രറിയുടെ വാതിലുകളില്‍ ഒന്നില്‍ ബിന്‍ ലാദനെ 'ഷഹൂദ്' (രക്തസാക്ഷി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

Bin Laden

ശരീഅത്ത് നിയപ്രകാരം മദ്രസകളെയും പള്ളികളെയും സര്‍ക്കാര്‍ ഉന്നം വച്ചാല്‍ അവരോട് പ്രതികാരം ചെയ്യുമെന്ന് മദ്രസയുടെ മുഖ്യ ക്ലര്‍ക്ക് മൗലാനം അബ്ദുള്‍ അസീസ് പ്രതികരിച്ചു.

ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനായി പാക് സൈനികര്‍ 2007ല്‍ ലാല്‍ മസ്ജിദില്‍ നടത്തിയ അക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ നിഴലിലാണ് ഇപ്പോള്‍ ലൈബ്രറി. ഇസ്ലാമിക ഗ്രന്ഥങ്ങളുടെ രണ്ടായിരത്തോളം ശേഖരങ്ങള്‍ ഈ ലൈബ്രറിയില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

അഫ്ഖാനിസ്ഥാനില്‍ സോവിയറ്റ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ 1988-1989 വര്‍ഷങ്ങള്‍ക്കിടയിലാണ് ബിന്‍ ലാദനും അദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ അബ്ദുള്ള യൂസഫ് ആസാമും ചേര്‍ന്ന് അല്‍ ഖ്വയ്ദ എന്ന മുസ്ലീം തീവ്രവാദ സംഘടനയ്ക്ക് രൂപം നല്‍കിയത്. 89 മുതല്‍ സംഘടനയുടെ തലപ്പത്തിരുന്ന ലാദന്‍ 2011ല്‍ അബട്ടാബാദില്‍ യു എസ് സൈന്യം നടത്തിയ അക്രമണത്തില്‍ കൊല്ലപ്പെടുന്നതുവരെ തത് സ്ഥാനത്ത് തുടര്‍ന്നു.

English summary
Most didn't notice the new library at this Islamic seminary for girls near Pakistan's capital, until locals saw the paper sign in Urdu posted on its wooden door: 'Library of Osama bin Laden, the Martyr'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X