കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നിൽ സ്വയം കുഴിതോണ്ടി പാകിസ്താൻ;പലസ്തീൻ യുവതിയെ കശ്മീരിയാക്കി, ലോധിയുടെ ചിത്രപ്രദർശനം ഗംഭീരം

പാകിസ്താനെതിരെ ആഞ്ഞടിച്ച സുഷമ സ്വരാജിന്റെ മറുപടി പ്രസംഗത്തിന് മറുപടി പറയുമ്പോഴാണ് യുഎന്നിലെ പാക് സ്ഥിരാംഗത്തിന് അബദ്ധം പറ്റിയത്

  • By Ankitha
Google Oneindia Malayalam News

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രതിനിധി മഹീല ലോധിയുടെ അബദ്ധം വൈറലായി. ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങളാണ് മഹീല സഭയിൽ ഉന്നയിച്ചത്. എന്നാൽ തീവ്രവാദത്തെ കുറിച്ച് ലോധി വാചലയായപ്പോഴാണ് അബദ്ധം പിണഞ്ഞത്.

ജനിച്ച് ആറാം മിനിറ്റിൽ ആധാർ; ചരിത്രം സൃഷ്ടിച്ച് പെൺകുട്ടി

pakistan

പാകിസ്താനെതിരെ ആഞ്ഞടിച്ച സുഷമ സ്വരാജിന്റെ മറുപടി പ്രസംഗത്തിന് മറുപടി പറയുമ്പോഴാണ് യുഎന്നിലെ പാക് സ്ഥിരാംഗത്തിന് അബദ്ധം പറ്റിയത്. പാകിസ്താന്റെ ഭീകര ബന്ധത്തെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സുഷമാ സ്വരാജ് നടത്തിയ പ്രസംഗത്തിൽ കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് അബദ്ധത്തിന് വഴിവച്ചത്.

യുഎന്നിൽ പാകിസ്താന് പണിപാളി

യുഎന്നിൽ പാകിസ്താന് പണിപാളി

ഇന്ത്യക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച പാക്
സ്ഥാനപതിക്കാണ് അബദ്ധം പിണഞ്ഞത്. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് സമർത്ഥിക്കാൻ വേണ്ടി ഗാസയിൽ പെല്ലറ്റ് ഗണ്ണിന്റെ ആക്രമത്തിൽ പരുക്കു പറ്റിയ സ്ത്രീയുടെ ചിത്രം കശ്മീരിലെ സ്ത്രീയാണെന്നും യുഎന്നിൽ മഹീല ലോധി പറഞ്ഞു. ഇതാണ് വൻ അബദ്ധത്തിന് ഇടയാക്കിയത്

 കശ്മീരിൽ മനുഷ്യാവകാശ ലംഘനം

കശ്മീരിൽ മനുഷ്യാവകാശ ലംഘനം

കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്നും സ്ത്രീ-പുരുഷ ഭേദമെന്യേ കശ്മീരികൾ ഇന്ത്യൻ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് മഹീല ആരോപിച്ചു

 ഗാസയിലെ സ്ത്രീയുടെ ചിത്രം

ഗാസയിലെ സ്ത്രീയുടെ ചിത്രം

ഇന്ത്യക്കെതിരെയുള്ള വിമർശന ശരം അഴിച്ചുവിട്ട മഹീല പ്രസംഗം കൂടുതൽ കൊഴുപ്പിക്കാനായി മുഖത്താകെ പെല്ലറ്റ് ഗണ്ണിന്റെ ആക്രമത്തിൽ പരിക്കേറ്റ യുവതിയുടെ ചിത്രം യുഎന്നിൽ പ്രദർശിപ്പിച്ചു. അത് കശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യദ്രോഹമാണെന്നും അവർ വാദിച്ചു. എന്നാൽ അത് ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ 17 കാരിയുടെ ചിത്രമായിരുന്നു

മഹീല ലോധിയുടെ മറുപടി പ്രസംഗം പാളി

മഹീല ലോധിയുടെ മറുപടി പ്രസംഗം പാളി

സുഷമ സ്വരാജിന്റെ പ്രസംഗം പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴാണ് മഹീല ലോധിക്ക് അബദ്ധം പിണഞ്ഞത്. മറുപടി പ്രസംഗത്തിലാണ് മഹീല യുഎന്നിൽ തെറ്റായ ചിത്രം ഉയർത്തി പിടിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചത്.

രാജ്യന്തര മാധ്യമങ്ങൾ ഏറ്റെടുത്തു

രാജ്യന്തര മാധ്യമങ്ങൾ ഏറ്റെടുത്തു

മഹീലയുടെ ആരോപണവും ചിത്ര പ്രദർശനവുമെല്ലാം രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സത്യവെളിച്ചത്തായത്. ചിത്രം ഗാസയിൽ 2014ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റ റാവിയ അബു ജൊമാ എന്ന പതിനേഴുകാരിയുടേതാണെന്നു രാജ്യന്തര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ടു ചെയ്തു

 പാകിസ്താനെ കടന്നാക്രമിച്ച് സുഷമ

പാകിസ്താനെ കടന്നാക്രമിച്ച് സുഷമ

യുഎന്നിലെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് പാകിസ്താനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തിയത്. ഇന്ത്യ ഐഐടികൾ നിർമ്മിച്ചപ്പോൾ പാകിസ്താൻ എൽടിടി കളാണ് നിർമ്മിച്ചതെന്ന് മന്ത്രി സഭയിൽ പറഞ്ഞു.

English summary
When Home Minister Rajnath Singh said his Cabinet colleague Sushma Swaraj had exposed Pakistan's "duplicity" on terrorism in her speech at the UN General Assembly, he had no way of knowing Islamabad would provide a textbook example of deceitfulness in less than 24 hours - in truly spectacular fashion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X