Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയുടെ ബ്രഹ്‌മാസ്ത്രം സൗജന്യമായി പാകിസ്ഥാനിലേക്ക്..? ഒന്നും രണ്ടുമല്ല, 40 എണ്ണം! കരുതലോടെ ഇന്ത്യ

ലാഹോര്‍: ചൈനയില്‍ നിന്ന് കൂടുതല്‍ അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി വിവരം. ബീജിംഗില്‍ നിന്ന് 40 അഡ്വാന്‍സ്ഡ് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ ചൈനയുമായി പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ അത്യാധുനിക സൈനിക വിമാനമാണ് ജെ-35എ.

കരാര്‍ അന്തിമമായാല്‍ ചൈനയ്ക്ക് പുറത്ത് സ്റ്റെല്‍ത്ത് ജെ-35 എ മള്‍ട്ടി-റോള്‍ യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഉള്ള ആദ്യത്തെ രാജ്യമാകും പാകിസ്ഥാന്‍. ചൈനയുടെ ഏറ്റവും അത്യാധുനിക സൈനിക വിമാനം ഇതാദ്യമായാണ് ബീജിംഗ് കയറ്റുമതി ചെയ്യുന്നത്. ചൈനയുടെ രണ്ടാം അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമാണ് ജെ-35എ. യുഎസിന് ശേഷം, രണ്ട് അഞ്ചാം തലമുറ സൈനിക വിമാനങ്ങളുള്ള ലോകത്തിലെ ഏക രാജ്യമാണ് ചൈന.

CHINA

രണ്ട് വര്‍ഷത്തിനുള്ളില്‍ ചൈന എല്ലാ 40 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും പാകിസ്ഥാനില്‍ എത്തിക്കും. ചൈനയുടെ മുഴുവന്‍ പ്രതിരോധ വ്യവസായവും ഇതിനകം തന്നെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വിമാനത്തിന്റെ ഒരു ഭാഗത്തിനും മറ്റേതെങ്കിലും രാജ്യത്തെ ചൈന ആശ്രയിക്കുന്നുമില്ല. ഈ വിമാനങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ വ്യോമസേന അനുമതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇത് സംബന്ധിച്ച് ബീജിംഗില്‍ നിന്ന് സ്ഥിരീകരണമൊന്നുമില്ല. എന്നാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അത് പാകിസ്ഥാന്റെ വ്യോമ പ്രതിരോധത്തിന് വലിയ ഉത്തേജനം നല്‍കും. കരയിലും കടലിലും ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഇരട്ട-എഞ്ചിന്‍, സിംഗിള്‍-സീറ്റര്‍, സൂപ്പര്‍സോണിക്, എയര്‍-സുപ്പീരിയോറിറ്റി, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ ജെറ്റ് എന്നീ സവിശേഷതകള്‍ ഉള്ള യുദ്ധവിമാനമാണ് ജെ-35 എ സ്റ്റെല്‍ത്ത് ഫൈറ്റര്‍.

ജെ-20ന് ശേഷം ചൈന വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറയിലെ രണ്ടാമത്തെ സ്റ്റെല്‍ത്ത് ഫൈറ്ററാണ് ജെ-35എ. യുഎസ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എ 35ന് സമാനമാണ് ജെ-35എയുടെ രൂപകല്‍പന. യുഎസിന്റെത് ഒറ്റ എഞ്ചിനാണ് എന്നത് മാത്രമാണ് വ്യത്യാസം. വ്യോമസേനയിലും നാവികസേനയിലും വിമാനം ഉള്‍പ്പെടുത്താന്‍ ചൈന പദ്ധതിയിടുന്നുണ്ട്.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും ബെയ്ലൗട്ട് പാക്കേജുകളില്‍ അതിജീവിക്കുന്ന പാകിസ്ഥാന്‍ കരാറുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും ഇത്രയും വലിയ ഒരു ഇടപാടിന് എങ്ങനെ ധനസഹായം ലഭിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ പാകിസ്ഥാന് തിരിച്ചടയ്ക്കാന്‍ കഴിയാത്ത മറ്റൊരു വായ്പ നല്‍കാന്‍ ചൈന തീരുമാനിച്ചാലും അതിശയിക്കാനില്ല എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

പാകിസ്ഥാന്‍ ഇതിനകം തന്നെ ബീജിംഗില്‍ നിന്ന് വലിയൊരു തുക കടമെടുത്തിട്ടുണ്ട്. അത് തിരിച്ചടയ്ക്കാന്‍ ഇസ്ലാമാബാദിന് സാമ്പത്തികമായി സാധ്യമല്ല. കടം തീര്‍ക്കാന്‍ പാകിസ്ഥാന്‍ ദേശീയ ആസ്തികളും ഒരുപക്ഷെ രാജ്യത്തിന്റെ ചില ഭാഗങ്ങളും പോലും വില്‍ക്കേണ്ടിവരുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

നവംബറില്‍ സുഹായ് നഗരത്തില്‍ നടന്ന വാര്‍ഷിക എയര്‍ ഷോയില്‍ ജെ-35എ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ചൈന ആദ്യമായി പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സമയം പാകിസ്ഥാന്‍ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും എക്‌സിബിഷനില്‍ സന്നിഹിതരായിരുന്നു. പാകിസ്ഥാന് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നിട്ടും ചൈന ഇസ്ലാമാബാദിലേക്കുള്ള സൈനിക വിതരണം ക്രമാനുഗതമായി വര്‍ധിപ്പിച്ചു.

രാജ്യത്തിന്റെ പ്രതിരോധ ചെലവില്‍ നിരവധി ബില്യണ്‍ ഡോളര്‍ ഇതിനകം തന്നെ ചൈന ചെലവഴിച്ചിട്ടുണ്ട്. പാകിസ്ഥാനുമായി ചേര്‍ന്ന് ജെ-17 തണ്ടര്‍ യുദ്ധവിമാനം ചൈന സംയുക്തമായി വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാവികസേനയ്ക്കായി ചൈന ഇതിനോടകം നാല് അത്യാധുനിക നാവിക യുദ്ധക്കപ്പലുകള്‍ പാകിസ്ഥാന് നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ സംഭവവികാസങ്ങളെ ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+