കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറി ആസന്നം

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: രാഷ്ട്രീയ അസ്ഥിരത പതിവുള്ള ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറി ആസന്നമെന്ന് റിപ്പോര്‍ട്ട്. പാക് സമ്പദ്വ്യവസ്ഥയുടെ പകുതിയും നിയന്ത്രിക്കുന്ന കറാച്ചി പിടിച്ചെടുക്കുകയും തുടര്‍ന്ന് നവാസ് ഷെരീഫിനെ പുറത്താക്കുകയുമാണ് സൈന്യത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എംക്യുഎം) ആണ് ഇപ്പോള്‍ കറാച്ചി നിയന്ത്രിക്കുന്നത്. ഇവരെ ബലം പ്രയോഗിച്ച് കീഴടക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇതിലൂടെ പാക് ഭരണം മുഴുവനായും സൈന്യത്തിന്റെ അധീനതയിലാക്കാമെന്ന് സൈന്യം കണക്കുകൂട്ടുന്നു. കറാച്ചി കീഴടക്കിയാല്‍ പാക് സര്‍ക്കാരിന് കീഴടങ്ങുകമാത്രമേ മാര്‍ഗമുണ്ടാവുകയുള്ളൂവെന്ന് നയതന്ത്ര വിദഗ്ധരും പറയുന്നു.

pakistan-army

ഓഹരിവിപണിയും കേന്ദ്ര ബാങ്കും വന്‍ തുറമുഖവും സ്ഥിതിചെയ്യുന്ന നഗരം പാക്കിസ്ഥാന്റെ സാമ്പത്തിസ്ഥിതിക്ക് വലിയ പങ്കാണ് വഹിക്കുന്നത്. ഇവിടെ സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിക്കുന്നത് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. മുത്തഹിദ ഖൗമി മൂവ്‌മെന്റ് മാത്രമായി കറാച്ചി നിയന്ത്രിക്കുന്നത് ഒഴിവാക്കാനാണ് സൈന്യത്തിന്റെ ശ്രമമെന്നും വാര്‍ത്തകളുണ്ട്.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയും ഇതിനായി സൈന്യത്തിനുണ്ട്. സൈനിക അട്ടിമറികള്‍ പാക്കിസ്ഥാന് പുതുമയുള്ള കാര്യമല്ല. ഏതാണ്ട് അരനൂറ്റാണ്ടുകാലം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അധീനതയിലാണ് കഴിഞ്ഞത്. നവാസ് ഷെരീഫ് സര്‍ക്കാരിനെതിരായ പാക് സൈന്യത്തിന്റെ നീക്കം ഇന്ത്യയും സൂക്ഷമതയോടെയാണ് നോക്കിക്കാണുന്നത്.

English summary
Pakistan military's move on Karachi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X