കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണം പാക്കിസ്‌താന്റെ പദ്ധതിയായിരുന്നെന്ന്‌ തുറന്ന്‌ സമ്മതിച്ച് പാക്‌ മന്ത്രി‌

Google Oneindia Malayalam News

ഇസ്ലാമബാദ്‌: പുല്‍വാമ ആക്രമണം പാക്കിസ്ഥാന്റെ പദ്ധതിയായിരിന്നെന്ന തുറന്നു പറച്ചിലുമായി പാക്കിസ്ഥാന്‍ മന്ത്രി. ജമ്മുക്കാശ്‌മീരില്‍ 2019ല്‍ നടന്ന പുല്‍വാമ ആക്രമണം തങ്ങളുടെ പദ്ധതിയായിരുന്നെന്നും , ആക്രമണം പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ഇമ്രാന്‍ ഖാനു കീഴില്‍ രാജ്യം നേടിയ വിജയമായിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം . പാക്കിസ്‌താന്റെ ശാസ്‌ത്ര സാങ്കേതിക മന്ത്രി ഫവാദ്‌ ചൗതരിയാണ്‌ വിവാദപരമാര്‍ശം നടത്തിയത്‌. പാക്കിസ്‌താന്റെ ദേശീയ അസംബ്ലിയില്‍ നടന്ന ചര്‍ച്ചക്കിടെയാണ്‌ ഫവാദ്‌ ചൗതരിയുടെ വിവാദ പരാമര്‍ശം .

2019ല്‍ ജമ്മുകാശ്‌മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണ്‌ത്തില്‍ 40 സിആര്‍പിഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന്‌ നേരത്തെ തന്നെ നേരത്തെ തന്നെ ഇന്ത്യ ആരോപിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന്‌ എന്‍ഐഎ നടത്തിയ അന്വേഷണത്തിലും പാക്കിസ്ഥാന്റെ പങ്ക്‌ വ്യക്തമാക്കിയിരുന്നു.

pak minister

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. പാക്കിസ്ഥാന്‍ ഭീകരാക്രമണമങ്ങള്‍ക്കെതിരാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമായിരുന്നു മന്ത്രിയുടെ ന്യായീകരണം.പുല്‍വാമ ഭീകരാക്രമണത്തിന്‌ ശേഷം പാക്ക്‌സ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വലിയ രീതിയില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.

Recommended Video

cmsvideo
Major car-borne IED attack averted by security forces in J&Kashmir's Pulwama

ഇതിനിടെ ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാക്ക്‌ സൈന്യത്തിന്റെ മുട്ടിടിച്ചെന്ന്‌ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്‌ നേതാവ്‌ സര്‍ദാര്‍ അയാസ്‌ സാദിഖ്‌ പറഞ്ഞു. ഇന്ത്യന്‍ വ്യോമ സേന വിങ്‌ കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുറേഷി ആവശ്യപ്പെടുകയും അല്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തപ്പോഴാണ്‌ പാക്കിസ്‌താന്‍ സൈന്യത്തിന്റെ മുട്ടിടിച്ചതെന്ന്‌ സാദിഖ്‌ വെളിപ്പെടുത്തി.ഇന്ത്യയുടെ ബാലക്കോട്ട്‌ ആക്രമണത്തില്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്‌ വേണ്ട വിധം പ്രതികരിക്കാനായില്ലെന്നും സാദിഖ്‌ കുറ്റപ്പെടുത്തി. പുല്‍വാമ ആക്രമത്തിന്‌ തൊട്ടു പിന്നാലെ 2019 ഫെബ്രുവരി 26നാണ്‌ ഇന്ത്യ ബാലക്കോട്ട്‌ ഭീകര ക്യാംപ്‌ ആക്രമിച്ചത്‌. ഭീകരപ്രവര്‍ത്തനത്തിന്‌ പണം നല്‍കുന്നത്‌ പാക്കിസ്‌താന്‍ പൂര്‍ണമായും അവസാനിപ്പിക്കാത്തതിനാല്‍ രാജ്യാന്തര സംഘടനയായ എഫ്‌ടിഎഫ്‌ പാക്കിസ്‌താനെ ഗ്രേപ്പട്ടികയില്‍ പെടുത്തിയിരിക്കകയാണ്‌. 2021 ഫെബ്രുവരിവരെയാണ്‌ പാക്കിസ്‌താന്‌ നന്നാവാനായി സംഘടന നല്‍കിയിരിക്കുന്ന നിര്‍ദേശം. നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയിലേക്ക്‌ തള്ളുമെന്നും സംഘടന വ്യക്തമാക്കി

English summary
Pakistan minister admitted Pulvama terrorist attack was there plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X