കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് യുദ്ധം!! സമയം പ്രഖ്യാപിച്ച് പാക് മന്ത്രി, ഇത് അവസാനത്തേത്... മിസൈല്‍ പരീക്ഷണം

Google Oneindia Malayalam News

Recommended Video

cmsvideo
യുദ്ധ സമയം പ്രഖ്യാപിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: കശ്മീരിന്റെ മറവില്‍ പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി പാക് മന്ത്രി. ഇന്ത്യയുമായുള്ള യുദ്ധത്തിന് സാധ്യതയുള്ള മാസങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ശൈഖ് റാഷിദ്. പാകിസ്താനിലെ റെയില്‍വെ മന്ത്രിയാണ് ഇദ്ദേഹം. ഇന്ത്യയുമായുള്ള അവസാനത്തെ യുദ്ധമാകുമിതെന്നും പാക് മന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ പാകിസ്താന്റെയും ചൈനയുടെയും സൈനികര്‍ സംയുക്തമായി അഭ്യാസ പ്രകടനങ്ങള്‍ ആംഭിച്ചിട്ടുണ്ട്. കൂടാതെ പാകിസ്താന്‍ പുതിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നുവെന്നും വിവരങ്ങള്‍ പുറത്തുവന്നിരിക്കെയാണ് പാക് മന്ത്രി യുദ്ധ സമയം പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഒക്ടോബറിലോ നവംബറിലോ

ഒക്ടോബറിലോ നവംബറിലോ

വരുന്ന ഒക്ടോബറിലോ നവംബറിലോ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്നാണ് പാകിസ്താന്‍ റെയില്‍വെ മന്ത്രി ശൈഖ് റാഷിദ് പറയുന്നത്. റാവല്‍പിണ്ടിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ വിഷയത്തിന്റെ നിര്‍ണായക സമയം അടുത്തിരിക്കുന്നുവെന്നും മന്ത്രി ഭീഷണി മുഴക്കി.

അവസാനത്തെ യുദ്ധം

അവസാനത്തെ യുദ്ധം

ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നടക്കാന്‍ പോകുന്ന അവസാനത്തെ യുദ്ധമാണ് വരാന്‍ പോകുന്നതെന്ന് പാക് മന്ത്രി പറയുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യ ഇടപെട്ടാല്‍ യുദ്ധ പ്രഖ്യാപനമാകും

ഇന്ത്യ ഇടപെട്ടാല്‍ യുദ്ധ പ്രഖ്യാപനമാകും

കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ഗൗരവത്തില്‍ എടുത്തിട്ടില്ല എന്നതിന്റെ തെളിവാണ് രക്ഷാസമിതിയുടെ നിലപാട്. പാക് അധീന കശ്മീരില്‍ ഇന്ത്യ ഏതെങ്കിലും നിലയില്‍ ഇടപെട്ടാല്‍ യുദ്ധ പ്രഖ്യാപനമായി പരിഗണിക്കുമെന്നും മന്ത്രി റാഷിദ് മുന്നറിയിപ്പ് നല്‍കി.

ഉപഭൂഖണ്ഡത്തെ മൊത്തം ബാധിക്കും

ഉപഭൂഖണ്ഡത്തെ മൊത്തം ബാധിക്കും

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം തുടങ്ങിയാല്‍ ഇരുരാജ്യങ്ങളെ മാത്രമല്ല ബാധിക്കുക. ഉപഭൂഖണ്ഡത്തെ മൊത്തം ബാധിക്കും. ഇന്ത്യ പാക് അധീന കശ്മീരില്‍ ആക്രമണം നടത്തുകയോ ഇടപെടല്‍ നടത്തുകയോ ചെയ്താല്‍ ഉപഭൂഖണ്ഡത്തിന്റെ രൂപം മാറുമെന്നും പാക് മന്ത്രി പറഞ്ഞു.

പാകിസ്താനെ പ്രകോപിപ്പിച്ചത്...

പാകിസ്താനെ പ്രകോപിപ്പിച്ചത്...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. കശ്മീരിന്റെ പദവി ഒഴിവാക്കിയ കേന്ദ്രം സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത് ചൈനയുടെ അമര്‍ഷത്തിനും ഇടയാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര വിഷയം

ഇന്ത്യയുടെ ആഭ്യന്തര വിഷയം

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് സര്‍ക്കാര്‍ അവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അന്താരഷ്ട്ര വേദികളിലെല്ലാം ഇന്ത്യ ഇക്കാര്യം പറയുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇതേ നിലപാടാണ് വ്യാഴാഴ്ച പറഞ്ഞത്. എന്നാല്‍ പാകിസ്താന്‍ മൂന്നാംകക്ഷിയുടെ മധ്യസ്ഥതയ്ക്ക് ശ്രമിക്കുകയാണ്.

അമേരിക്കയും റഷ്യയും ഫ്രാന്‍സും ഇന്ത്യയ്‌ക്കൊപ്പം

അമേരിക്കയും റഷ്യയും ഫ്രാന്‍സും ഇന്ത്യയ്‌ക്കൊപ്പം

ലോകത്തെ വന്‍ ശക്തികളെല്ലാം ഇന്ത്യയുടെ നിലപാടാണ് അംഗീകരിച്ചിട്ടുള്ളത്. മൂന്നാം കക്ഷി ഇടപെടേണ്ട ആവശ്യമില്ല എന്ന ഇന്ത്യയുടെ നിലപാട് അമേരിക്കന്‍ പ്രസിഡന്റും കഴിഞ്ഞദിവസം അംഗീകരിച്ചു. മാത്രമല്ല, ഫ്രാന്‍സും റഷ്യയും ഇന്ത്യയുടെ അഭിപ്രായത്തിന് ഒപ്പം നിന്നത് പാകിസ്താന് കനത്ത തിരിച്ചടിയായി.

പാകിസ്താനൊപ്പം ചൈന

പാകിസ്താനൊപ്പം ചൈന

പാകിസ്താനൊപ്പം ചൈന മാത്രമാണുള്ളത്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ അതിര്‍ത്തിയില്‍ സംയുക്ത അഭ്യാസം നടത്തുകയാണ്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും ഡ്രില്‍ നടത്തുന്നത് ഇന്ത്യ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യന്‍ വ്യോമസേന നിരീക്ഷണം ശക്തമാക്കി. ഷഹീന്‍ എട്ട് അഭ്യാസത്തിന്റെ ഭാഗമാണ് സേനാ വിമാനങ്ങള്‍ പറക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലഡാക്കിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍

ലഡാക്കിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍

ചൈനീസ് നഗരമായ ഹോള്‍ട്ടനിലാണ് പാകിസ്താന്റെയും ചൈനയുടെയും സൈനികര്‍ പരിശീലനം നടത്തുന്നത്. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയാണിത്. ഷഹീന്‍ എട്ട് എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തില്‍ ഇരുരാജ്യങ്ങളും ശക്തി പ്രകടിപ്പിക്കുയും ചെയ്യുന്നുണ്ട്. സൈനിക അഭ്യാസത്തില്‍ പാകിസ്താന്റെ ജെഎഫ്-17 യുദ്ധവിമാനങ്ങളും പങ്കെടുക്കുന്നുണ്ടെന്നതാണ് പ്രത്യേകത.

ഇരുരാജ്യങ്ങളും കരാറിലെത്തി

ഇരുരാജ്യങ്ങളും കരാറിലെത്തി

പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിക്കാന്‍ ചൈനയും പാകിസ്താനും തീരുമാനിച്ചു. ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പാകിസ്താന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ധാരണയായിരിക്കുന്നത്. ചൈനീസ് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സു ഖിലിയാങ് പാകിസ്താന്‍ സൈനിക ജനറലിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു.

പാകിസ്താന്‍ മിസൈല്‍ പരീക്ഷണത്തിന്

പാകിസ്താന്‍ മിസൈല്‍ പരീക്ഷണത്തിന്

അതേസമയം, പാകിസ്താന്‍ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം. കറാച്ചിയിലെ കേന്ദ്രത്തിലാണ് പരീക്ഷണം. പരീക്ഷണത്തിന് മുന്നോടിയായി സൈനികര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. ആഗസ്റ്റ് 28നും 31നുമിടയിലാണ് പരീക്ഷണം നടക്കുക എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ദില്ലിയില്‍ കോണ്‍ഗ്രസിന് 'നവ' മുഖം; വേഗതകൂട്ടി സോണിയ, സിദ്ദുവും സിന്‍ഹയുമല്ല, സൂചന നല്‍കി ചാക്കോ

English summary
Pakistan Minister Rashid predicts war with India in October, November
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X