കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കി

Google Oneindia Malayalam News

റിയാദ്/ടെഹ്‌റാന്‍: അറബ് ലോകത്തെ പ്രധാന ശക്തികള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നു. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് അവര്‍ തടയിടുകയും ചെയ്യുന്നു. പാകിസ്താന്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. രാജ്യത്തിനകത്തും പുറത്തും പ്രതിസന്ധി കനക്കുകയാണ് ഇമ്രാന്‍ ഖാന്. ഈ വേളയിലാണ് ചൈനയുമായുള്ള അടുപ്പം ഉപയോഗിക്കാന്‍ പാകിസ്താന്‍ തന്ത്രം മെനയുന്നത്.

എന്നാല്‍ പുതിയ രാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള പാകിസ്താന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നു. സൗദിയും ഇറാനും ഒരേ നിലപാട് പാകിസ്താനോട് സ്വീകരിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നിന്നത് പാകിസ്താനെ തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കുന്നത്. വിശദാംസങ്ങള്‍...

പാകിസ്താന്റെ സ്വപ്നം

പാകിസ്താന്റെ സ്വപ്നം

കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ പാകിസ്താന്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പക്ഷേ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. സൗദി അറേബ്യ ഉള്‍പ്പെടുന്ന സുന്നി സഖ്യം വിഷയത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും പാകിസ്താന്റെ ആവശ്യം മുഖവിലക്കെടുത്തിട്ടില്ല.

പാളിപ്പോയ കണക്കുകൂട്ടല്‍

പാളിപ്പോയ കണക്കുകൂട്ടല്‍

സൗദി അറേബ്യ സുന്നി വിഭാഗത്തിന് മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ്. ഇറാന്‍ ഷിയാ വിഭാഗത്തിന് മുന്നില്‍ നില്‍ക്കുന്നു. ഈ രണ്ട് രാജ്യങ്ങളെയും തങ്ങളുടെ ഭാഗത്ത് നിര്‍ത്തിയാല്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്നാണ് പാകിസ്താന്റെ കണക്കൂകൂട്ടല്‍. പക്ഷേ രണ്ടും പാളി.

സൗദിയും ഇറാനും വിലക്കി

സൗദിയും ഇറാനും വിലക്കി

ജമ്മു കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കപ്പെട്ട ഒക്ടോബര്‍ 27 കരിദിനമായി ആചരിക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എല്ലാ രാജ്യങ്ങളിലെയും പാക് എംബസികള്‍ വിവിധ പരിപാടികള്‍ പദ്ധതിയിട്ടു. എന്നാല്‍ സൗദി ഭരണകൂടം അനുമതി നല്‍കിയില്ല. തൊട്ടുപിന്നാലെ ഇറാനും പരസ്യപരിപാടിക്ക് വിലക്കേര്‍പ്പെടുത്തി.

ചെയ്തത് ഇങ്ങനെ

ചെയ്തത് ഇങ്ങനെ

പാകിസ്താന്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സര്‍വകലാശാലയിലാണ് പാകിസ്താന്‍ പരിപാടി പ്ലാന്‍ ചെയ്തത്. പക്ഷേ ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയില്ല. തുടര്‍ന്ന് വെര്‍ച്വല്‍ മീറ്റായി മാറ്റി. റിയാദ് കോണ്‍സുലേറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ച കശ്മീര്‍ പരിപാടിക്ക് സൗദി ഭരണകൂടവും വിലക്കിട്ടു.

പുതിയ സഖ്യം വരുന്നു

പുതിയ സഖ്യം വരുന്നു

അറബ് ലോകത്തെ പ്രധാന രണ്ടു രാജ്യങ്ങള്‍ പാകിസ്താന്‍ നീക്കം തടഞ്ഞത് ഇമ്രാന്‍ ഖാന്റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. ഇതോടെയാണ് അദ്ദേഹം മറ്റു വഴികള്‍ ആലോചിക്കുന്നത്. പുതിയ രാഷ്ട്ര കൂട്ടായ്മ ഒരുക്കാന്‍ ശ്രമിക്കുകയാണ് പാകിസ്താന്‍.

തുര്‍ക്കിയുടെ നീക്കം

തുര്‍ക്കിയുടെ നീക്കം

പശ്ചിമേഷ്യയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുകയാണ് തുര്‍ക്കി. എല്ലാ അറബ് രാജ്യങ്ങളുമായും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ബന്ധം സ്ഥാപിക്കുകയാണ്. ഇതില്‍ സൗദിക്കും ഒരു പരിധി വരെ ഇറാനും അമര്‍ഷമുണ്ട്. ഉര്‍ദുഗാന്റെ നീക്കം അവര്‍ സംശയത്തോടെയാണ് കാണുന്നത്.

മൂന്ന് ശക്തികള്‍

മൂന്ന് ശക്തികള്‍

മുസ്ലിം ലോകത്തെ പ്രധാന രാജ്യം തങ്ങളാണ് എന്ന നിലപാടാണ് സൗദിക്കുള്ളത്. മറുഭാഗത്ത് ഇറാനും സമാനമായ നിലപാട് വച്ചുപുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ സുന്നി-ഷിയാ വിഭാഗത്തിന്റെ ആശയത്തിലൂന്നി അകല്‍ച്ചയിലാണ് ഈ രണ്ടുരാജ്യങ്ങളും. അതിനിടയിലാണ് തുര്‍ക്കിയുടെ വരവ്.

സൗദിയുടെ അകല്‍ച്ച

സൗദിയുടെ അകല്‍ച്ച

മുസ്ലിം രാജ്യങ്ങള്‍ക്കിടയിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ പാകിസ്താനെ സൈനികമായി കൂടെ ചേര്‍ക്കാന്‍ സൗദി എപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ചില തര്‍ക്കങ്ങള്‍ പാകിസ്താനും സൗദിയും തമ്മിലുണ്ടായി. അത് അനുകൂലമാക്കി മാറ്റുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം.

ആ മൂന്ന് രാജ്യങ്ങള്‍

ആ മൂന്ന് രാജ്യങ്ങള്‍

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ചത് മൂന്ന് രാജ്യങ്ങളാണ്. തുര്‍ക്കിയും ചൈനയും മലേഷ്യയും. എന്നാല്‍ മലേഷ്യയില്‍ അധികാര മാറ്റം വന്നതോടെ പാകിസ്താന്‍ പ്രതിസന്ധിയിലായി. ഇപ്പോള്‍ തുര്‍ക്കിയും ചൈനയും മാത്രമാണ് കൂടെ. ചൈന പാകിസ്താനെ സാമന്തരാജ്യമാക്കി മാറ്റുന്നു എന്ന അഭിപ്രായം പാകിസ്താനില്‍ ശക്തമാണ്.

പഴയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു

പഴയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു

അതേസമയം, തുര്‍ക്കിയുടെ നിലപാട് മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ പ്രബല ശക്തിയായി മാറുക എന്നതാണ്. പഴയ ഓട്ടോമന്‍ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് ഉര്‍ദുഗാന്‍ ചെയ്യുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. സൈനിക സാന്നിധ്യം പല രാജ്യങ്ങളിലും തുര്‍ക്കി ഉറപ്പാക്കുന്നത് ഈ ലക്ഷ്യത്തോടെയാണ് എന്നാണ് പറയപ്പെടുന്നത്.

 സൈനിക സാന്നിധ്യം

സൈനിക സാന്നിധ്യം

ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിലെല്ലാം തുര്‍ക്കിയുടെ സൈന്യം യുദ്ധ മുഖത്താണ്. ഖത്തറില്‍ തുര്‍ക്കി സൈന്യത്തിന് ക്യാംപുണ്ട്. സൊമാലിയയിലും യമനിലും സൗദി വിരുദ്ധ ചേരിയിലാണ് തുര്‍ക്കി. യൂറോപ്യന്‍, പശ്ചിമേഷ്യന്‍ മേഖലകളില്‍ ഏറ്റവും അതിവേഗം വളരുന്ന രാജ്യം കൂടിയാണ് തുര്‍ക്കി. ഈ അവസരം നേട്ടമാക്കാനാണ് ഉര്‍ദുഗാന്റെ ശ്രമം.

Recommended Video

cmsvideo
Indian Vaccine അവസാനഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

English summary
Pakistan Moves failed; Saudi Arabia and Iran did not support, New Alliance may rise in World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X