കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധീന കശ്മീരില്‍ പാകിസ്താന്‍ വിരുദ്ധ സമരം; ഇന്ത്യയ്ക്ക് മുദ്രാവാക്യം

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണല്ലോ പാകിസ്താന്‍ ഇക്കാലമത്രയും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പാകിസ്താന്‍ പറയുന്നു.

എന്നാല്‍ എന്താണ് പാകിസ്താന്റെ അധീനതയിലുള്ള കശ്മീരില്‍ സംഭവിയ്ക്കുന്നത് എന്നറിയാമോ? അവിടെ അതി ശക്തമായ സര്‍ക്കാര്‍ വിരുദ്ധ സമരം നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇന്ത്യയെ അനുകൂലിയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് അവിടെ മുഴങ്ങുന്നത്.

സിഎന്‍എന്‍-ഐബിഎന്‍ ചാനലാണ് ഇതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ പാകിസ്താന്‍ സ്വാഭാവികമായും ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

 സമരം ശക്തം

സമരം ശക്തം

പാക് അധീന കശ്മീരില്‍ സര്‍ക്കാരിനെതിരെ യുവാക്കള്‍ സംഘം ചേര്‍ന്ന് പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. വളരെ മോശമായാണ് സര്‍ക്കാര്‍ തങ്ങളെ പരിഗണിയ്ക്കുന്നത് എന്നാണ് ഇവരുടെ ആക്ഷേപം.

അടിച്ചമര്‍ത്തല്‍

അടിച്ചമര്‍ത്തല്‍

പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങളെ സൈന്യവും അധികൃതരും ചേര്‍ന്ന് അടിച്ചമര്‍ത്തിക്കൊണ്ടിരിയ്ക്കുകയാണ്. ക്രൂരമായാണ് പ്രതിഷേധക്കാരെ നേരിടുന്നത്.

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണം എന്ന ആവശ്യം ഉന്നയിച്ചാണ് അവിടെ യുവാക്കള്‍ സമരം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പാകിസ്താന്‍ സൈന്യവും സര്‍ക്കാരും അവരെ അതി ക്രൂരമായാണ് നേരിടുന്നത്.

മാധ്യമങ്ങളില്ലേ

മാധ്യമങ്ങളില്ലേ

കശ്മീരിലെ സമരങ്ങളെ കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പാകിസ്താന്‍ മാധ്യമങ്ങളും ഇത് ചെയ്യും. എന്നാല്‍ പാക് അധീന കശ്മീരിലെ സമരങ്ങളെ കുറിച്ച് പാകിസ്താന്‍ മാധ്യമങ്ങളോ ലോക മാധ്യമങ്ങളോ ഒരു വാക്ക് പോലും പറയാറില്ല.

ഐഎസ്‌ഐയുടെ കളി

ഐഎസ്‌ഐയുടെ കളി

പാക് അധീന കശ്മീരില്‍ സമരം നടത്തുന്നവരേയും പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യം വിളിയ്ക്കുന്നവരേയും എല്ലാം പാക് ചാരസംഘടനയായ ഐഎസ്‌ഐ പിടിച്ചുകൊണ്ടുപോയി് തടവില്‍ വയ്ക്കുന്നതായും സിഎന്‍എന്‍-ഐബിഎന്‍ വാര്‍ത്തയില്‍ പറയുന്നുണ്ട്.

പാകിസ്താനെതിരെയുള്ള തെളിവ്

പാകിസ്താനെതിരെയുള്ള തെളിവ്

സത്യത്തില്‍ ഇന്ത്യയിലെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിയ്ക്കുന്ന പാകിസ്താനെതിരെയുള്ള തെളിവാണ് സിഎന്‍എന്‍-ഐബിഎന്‍ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങള്‍.

എന്തുകൊണ്ട് ഇന്ത്യ?

എന്തുകൊണ്ട് ഇന്ത്യ?

എന്തുകൊണ്ടാണ് പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത്. കാരണമുണ്ട്. കഴിഞ്ഞ തവണ വലിയ രണ്ട് പ്രകൃതി ദുരന്തങ്ങളില്‍ അവര്‍ക്ക സഹായമെത്തിച്ചത് ഇന്ത്യ ആയിരുന്നു.

ഇന്ത്യയുടെ കളിയോ

ഇന്ത്യയുടെ കളിയോ

എങ്ങനെയാണോ ഐഎസ്‌ഐ കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്, അതുപോലെ തന്നെ ഇന്ത്യയുടെ റോ പാക് അധീന കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയാണോ എന്നും ചിലര്‍ സംശയം ഉന്നയിക്കുന്നു.

ഇതാ റിപ്പോര്‍ട്ട്

ഇതാണ് സിഎന്‍എന്‍ ഐബിഎന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട്

English summary
The real face of Pakistan occupied Kashmir has been exposed. There are massive protests against the Pakistani government in several areas of PoK, including Muzaffarabad, Gilgit and Kotli- CNN-IBN Report with video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X