കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ദേശീയ ദിനം, മോദിയില്‍ നിന്ന് ആശംസ ലഭിച്ചെന്ന് ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ്, സംഭവിച്ചതെന്ത്

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ ദിനം ബഹിഷ്‌കരിക്കാന്‍ ഇന്ത്യയെടുത്ത തീരുമാനം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശംസകള്‍ നേര്‍ന്നെന്ന് ഇമ്രാന്‍ ഖാന്‍. തെഹ്രിക് ഇ ഇന്‍സാഫ് നേതാവായ ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിയുടെ സന്ദേശം പങ്കു വച്ചത്.

<strong>വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നു: യാസിന്‍ മാലികിന്‍റെ ജമ്മു കശ്മീര്‍ വിമോചന മുന്നണിക്ക് നിരോധനം</strong>വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നു: യാസിന്‍ മാലികിന്‍റെ ജമ്മു കശ്മീര്‍ വിമോചന മുന്നണിക്ക് നിരോധനം

പാകിസ്താനും പാക് ജനതയ്ക്കും പാകിസ്താന്‍ ദേശീയ ദിനത്തില്‍ ആശംസകളെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം. ജനാധിപത്യത്തിലൂന്നി സമാധാനപരമായ പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഭീകരത ഇല്ലാത്ത അന്തരീക്ഷം ഉണ്ടാക്കാന്‍ ഒരുമിച്ച് ശ്രമിക്കാമെന്നും മോദിയുടെ സന്ദേശത്തില്‍ ഉണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പങ്ക് വച്ചത്. ഇന്ത്യ ദില്ലിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ആസ്ഥാനത്ത് പാക് ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന റിസപ്ഷനില്‍ പങ്കെടുക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്റെ ട്വീറ്റ്.

imran-khan5

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലുമുണ്ടായ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ദേശീയ ദിനാഘോഷത്തില്‍ നിന്ന് ഇന്ത്യ വിട്ട് നിന്നത്. പുൽവാമയ്ക്ക് ശേഷം ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ പ്രത്യാക്രണവും ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കിയിരുന്നു. ജെയ്ഷ് ഇ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്ത പുല്‍വാമ ഭീകാരാക്രമണത്തെ തുടര്‍ന്ന് സംഘടനയെ നിരോധിക്കാനും ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കയാണ്.

English summary
Pakistan national day India boycott the reception, soon after India's decision Pak PM Imran Khan tweeted that Modi gives greeting to Pak on their day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X