ഇന്ത്യയും പാകിസ്താനും തമ്മിൽ കൊമ്പുകോർക്കും!! കശ്മീരികളെ പിന്തുണയ്ക്കുമെന്ന് പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: സ്വാതന്ത്ര്യം നേടുന്നതിന് കശ്മീരികളെ സഹായിക്കുമെന്ന് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ് വ. ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടായിരുന്നു ബജ് വ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള കശ്മീരികളുടെ സമരത്തിന് പൂർണ്ണ പിന്തുണ നൽകാനും പാക് സൈന്യത്തിന് ബജ് വ വ്യക്തമാക്കി.
പാകിസ്താനിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായതുൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിക്കുന്നതിന് പിന്നാലെയാണ് പാക് സൈനിക മേധാവി പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. പാകിസ്താന്റെ നീക്കം ഇന്ത്യയെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

കശ്മീരികൾക്കൊപ്പം
കശ്മീരികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും മനുഷ്യാവകാശ പോരാട്ടങ്ങൾക്കും , രാഷ്ടീയ പോരാട്ടങ്ങൾക്കും പിന്തുണ നൽകുന്നുവെന്നും എപ്പോഴും കശ്മീരി ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്നുമാണ് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ് വ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

സ്റ്റേറ്റ് സ്പോൺസേഡ് ടെററിസം
ജമ്മു കശ്മീരില്‍ ഇന്ത്യ ഭീകരവാദം വിതയ്ക്കുകയാണെന്ന് ആരോപിക്കുന്ന ബജ് വ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിർത്താനും മറന്നിട്ടില്ല. കശ്മീരിൽ ഭീകരവാദം വിതയ്ക്കുന്നത് ഇന്ത്യയാണെന്നും കശ്മീരികൾക്ക് സ്വയം ഭരണാവകാശം നൽകണമെന്നും അല്ലാത്ത പക്ഷം സ്വാതന്ത്ര്യത്തിനായി പോരാടുന്ന കശ്മീരികൾക്ക് പാകിസ്താന്‍ സഹായം നല്‍കുമെന്നും ബജ് വ ചൂണ്ടിക്കാട്ടി.

ഇന്ത്യ അതിക്രമം വിതയ്ക്കുന്നു
ജമ്മു കശ്മീരിലുള്ള ജനങ്ങള്‍ക്ക് പുറമേ ഇന്ത്യ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാകിസ്താനിലുള്ള ജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും ബജ് വ് ആരോപിയ്ക്കുന്നു. ഇന്ത്യൻ അധീന കശ്മീരിലെ ജനങ്ങളിലും പാക് ഗ്രാമങ്ങളിലെ ജനങ്ങളിലും ഇന്ത്യ ആക്രമണം അഴിച്ചുവിടുകയാണെന്നും പാക് സൈനിക മേധാവി ആരോപിയ്ക്കുന്നു.

വെടിനിർത്തൽ കരാർ ലംഘനം
ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത് ഇന്ത്യയാണെന്നും ഇന്ത്യയിൽ നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ പാകിസ്താൻ സജ്ജമാണെന്നും പാക് സൈന്യത്തിന്റെ മുന്നൊരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ബജ് വ വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications