ട്രംപിനെ സമാധാന നോബേലിന് നാമനിര്‍ദേശം ചെയ്ത് പാകിസ്ഥാന്‍; അവര്‍ എനിക്ക് തരില്ല: കാരണം ഇതാണെന്ന് ട്രംപ്
വാഷിങ്ടണ്‍: പാക് സൈനിക മേധാവിക്ക് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയതിന് പ്രത്യുപകാരമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് പാകിസ്ഥാന്‍ സര്‍ക്കാര്‍. 2026 ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനാണ് ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഈ അവകാശവാദത്തെ അംഗീകരിച്ചുകൊണ്ടാണ് പാകിസ്ഥാന്റെ നടപടി. ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. എന്നിട്ടും രാജ്യാന്തര മാധ്യമങ്ങള്‍ക്ക് മുന്നില്‍ ട്രംപ് ഈ അവകാശവാദം ആവര്‍ത്തിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് പാകിസ്ഥാന്‍ ട്രംപിനെ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്തതായി അറിയിച്ചത്.

'സമീപകാലത്തെ ഇന്ത്യ-പാകിസ്ഥാന്‍ പ്രതിസന്ധിയില്‍ ട്രംപിന്റെ നിര്‍ണായക നയതന്ത്ര ഇടപെടലും നേതൃത്വവും അംഗീകരിക്കുമ്പോള്‍ അദ്ദേഹം 2006ലെ സമാധാന നോബേല്‍ സമ്മാനത്തിന് അര്‍ഹനാണ്' - ഇതായിരുന്നു എക്‌സില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പങ്കുവെച്ച പോസ്റ്റ്.
ഇന്ത്യ-പാക് സംഘര്‍ഷം, കോഗോ-റുവാണ്ട സംഘര്‍ഷം ഉള്‍പ്പെടെ നിരവധി ആഗോള പ്രശ്‌നങ്ങളില്‍ താന്‍ ഇടപെട്ടിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതിനാല്‍ തനിക്ക് നോബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പാകിസ്ഥാന്റെ നാമനിര്‍ദേശത്തോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എനിക്ക് നാലോ അഞ്ചോ തവണ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ എനിക്ക് തരില്ല, കാരണം അത് ലിബറലുകള്‍ക്ക് മാത്രമാണ് നല്‍കുന്നത്.
സമാധാനത്തിനുള്ള നോബേല്‍ സമ്മാനം വര്‍ഷംതോറും മൊബൈല്‍ കമ്മിറ്റിയാണ് നല്‍കുന്നത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ട്രംപിന്റെ അവകാശവാദം സംബന്ധിച്ച് നോബേല്‍ കമ്മിറ്റി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications