കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് തക്കാളി പനി; പണി കൊടുത്ത് ഇന്ത്യ, സമ്മതിച്ച് മന്ത്രി, ഇതാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ ആക്രമണത്തേക്കാള്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇന്ത്യയുടെ പച്ചക്കറികള്‍ പാകിസ്താനില്‍ എത്താതിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ നീക്കം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കശ്മീര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലയില്‍ പാകിസ്താന്‍ സൈന്യം എപ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാറുമുണ്ട്. അന്താരാഷ്ട്ര വേദികളിലും നയതന്ത്ര തലത്തിലും ഇക്കാര്യം ഇന്ത്യ നിരന്തരം ഉന്നയിച്ചിരുന്നു.

പക്ഷേ, ആക്രമണത്തിന് ഒരു കുറവുമില്ല. സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കു കൊണ്ടൊന്നും പാകിസ്താന്‍ പാഠം പഠിച്ചിട്ടില്ല. ഒടുവില്‍ ഇന്ത്യ കടുത്ത ചില തീരുമാനങ്ങളെടുത്തു. അതാകട്ടെ, ശരിക്കും ഏശി. ഇനി ഇന്ത്യയോട് കളിക്കാന്‍ പാകിസ്താന്‍ ഒന്നുമടിക്കും. തക്കാളിയിലാണ് ഇത്തവണ ഇന്ത്യ കൊടുത്ത പണി.

തക്കാളി വില കിലോയ്ക്ക് 300

തക്കാളി വില കിലോയ്ക്ക് 300

പാകിസ്താനില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറുകയാണ്. ഇതില്‍ തക്കാളിക്കാണ് വില വാണം പോലെ ഉയരുന്നത്. കിലോയ്ക്ക് 300 രൂപയാണ് വില.

നിയന്ത്രിച്ച് ഇന്ത്യ

നിയന്ത്രിച്ച് ഇന്ത്യ

ലാഹോറിലും പഞ്ചാബ് പ്രവിശ്യയുടെ പല ഭാഗങ്ങളിലും തക്കാളിക്ക് 300 രൂപ കടന്നുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ പാകിസ്താനിലേക്ക് തക്കാളി അയക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയെ കുറ്റപ്പെടുത്തി മന്ത്രി

ഇന്ത്യയെ കുറ്റപ്പെടുത്തി മന്ത്രി

ഇന്ത്യയില്‍ നിന്നുള്ള വരവ് നിന്നതാണ് പ്രശ്‌നമായതെന്ന് പാകിസ്താന്‍ ഭക്ഷ്യമന്ത്രി സിക്കന്തര്‍ ഹയാത്ത് ബോസന്‍ സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം രൂക്ഷമായെന്നതിന് തെളിവുകൂടിയാണിത്.

അതിര്‍ത്തിയില്‍ പരിശോധന

അതിര്‍ത്തിയില്‍ പരിശോധന

പാകിസ്താന്റെ ആഭ്യന്തര വിപണിയില്‍ തക്കാളിക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നെത്തുന്ന തക്കാളിയാണ് ഈ പ്രശ്‌നം പരിഹരിച്ചിരുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നം കാരണം ഇന്ത്യയില്‍ നിന്നുള്ള കണ്ടൈനറുകള്‍ ഇരുരാജ്യങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

സിന്ധിലെ തക്കാളി മതിയാകില്ല

സിന്ധിലെ തക്കാളി മതിയാകില്ല

അതിര്‍ത്തിയില്‍ സുരക്ഷിതത്വം ഇല്ലാതായതാണ് ഇന്ത്യയില്‍ നിന്നുള്ള തക്കാളി വരവ് കുറഞ്ഞത്. ഇനി സിന്ധ് പ്രവിശ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന തക്കാളി മാത്രമാണ് പാകിസ്താനിലെ വിപണികളില്‍ എത്തുക.

ഉളളിയും കണ്ണു നനയിക്കുന്നു

ഉളളിയും കണ്ണു നനയിക്കുന്നു

ഉള്ളി വിലയും പാകിസ്താന്‍ വിപണിയില്‍ വര്‍ധിക്കുകയാണ്. ബലൂചിസ്താനിലെ ഉള്ളി എത്തിയാല്‍ പ്രശ്‌നം പരിഹരിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ ഉള്ളി എത്തുമെന്നും മന്ത്രി ബോസാന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഇറക്കില്ലെന്ന് മന്ത്രി

ഇന്ത്യയില്‍ നിന്ന് ഇറക്കില്ലെന്ന് മന്ത്രി

ഇന്ത്യയില്‍ നിന്ന് പച്ചക്കറി ഇനി പാകിസ്താന്‍ ഇറക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. ഈ തീരുമാനത്തെ വ്യാവസായികള്‍ പിന്തുണച്ച് രംഗത്തെത്തി. പാകിസ്താനിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍ എന്നാണ് ലാഹോര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞത്.

ആക്രമണങ്ങള്‍ തുടര്‍ക്കഥ

ആക്രമണങ്ങള്‍ തുടര്‍ക്കഥ

നേരത്തെ അല്‍പ്പം മെച്ചപ്പെട്ട ഇന്ത്യ-പാകിസ്താന്‍ ബന്ധം കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായ പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്നാണ് വീണ്ടും വഷളായത്. പിന്നീട് കശ്മീരിലെ ഉറിയിലും ഭീകരാക്രമണമുണ്ടായി.

പാകിസ്താനെ ഞെട്ടിച്ചു

പാകിസ്താനെ ഞെട്ടിച്ചു

തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ കടന്ന് ശക്തമായ തിരിച്ചടി നല്‍കിയത്. പാകിസ്താനെ ഞെട്ടിച്ച ആക്രമണമായിരുന്നു അത്. എന്നാല്‍ ഇപ്പോഴും അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തുടരുകയാണ് പാകിസ്താന്‍.

രാജ്യം മൊത്തം ബാധിക്കും

രാജ്യം മൊത്തം ബാധിക്കും

സര്‍ജിക്കല്‍ ആക്രമണത്തേക്കാള്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇന്ത്യയുടെ പച്ചക്കറികള്‍ പാകിസ്താനില്‍ എത്താതിരിക്കുന്നത്. ഇന്ത്യ അതിര്‍ത്തി പ്രശ്‌നം ചൂണ്ടിക്കാട്ടി പാകാസ്താനിലേക്കുള്ള കയറ്റുമതി നിയന്ത്രിച്ചിരിക്കുകയാണിപ്പോള്‍. ഇന്ത്യയിലെ പച്ചക്കറി വേണ്ടെന്നാണ് പാകിസ്താന്‍ ഇപ്പോള്‍ പറയുന്നത്. പക്ഷേ, പാകിസ്താനിലെ സാധാരണക്കാര്‍ക്ക് വരെ തിരിച്ചടിയാകുന്നതാണ് പുതിയ സാഹചര്യം.

English summary
Pakistan not to import Indian tomatoes though prices soar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X