Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ വിറച്ചു; ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം, ബലൂചിസ്താന്‍ പിളരുമോ

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നതിനിടെ പാകിസ്താനെ കുഴക്കി പലയിടത്തും സ്‌ഫോടനങ്ങള്‍. ഒമ്പത് സ്ഥലങ്ങളില്‍ പൊട്ടിത്തെറി ഉണ്ടായി എന്ന് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞു. റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി, ഗുജ്രന്‍വാല, ചക്‌വല്‍, അത്തോക്, ബഹാവല്‍പൂര്‍, മിയാന്‍വാലി, ഛോര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സ്‌ഫോടനം എന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡ്രോണ്‍ ആക്രമണം ഉണ്ടായി എന്നാണ് പാകിസ്താന്‍ സൈന്യം പറയുന്നത്. കറാച്ചിയിലെ ഷറഫി ഗോത് ഭാഗത്താണ് സ്‌ഫോനം ഉണ്ടായതത്രെ.

പാകിസ്താന്‍ കനത്ത ജാഗ്രതയിലാണ്. ജനങ്ങളോട് പല നഗരങ്ങളിലും പുറത്തിറങ്ങരുത് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലാഹോറിലെ വാള്‍ടണ്‍ വിമാനത്താവളത്തിനടുത്തും സ്‌ഫോടനമുണ്ടായി എന്നാണ് വാര്‍ത്തകള്‍. വ്യോമപാത പാകിസ്താന്‍ അടച്ചിട്ടുണ്ട്. ഇതോടെ വിമാനയാത്ര പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. യുഎഇ, ഖത്തര്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പാകിസ്താനിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. പാകിസ്താനിലെ ഓഹരി വിപണി കൂപ്പുകുത്തുന്നു എന്നാണ് മറ്റൊരു വിവരം.

pakistan karachi lahore

അതിനിടെ നേരത്തെ പുകഞ്ഞു നിന്നിരുന്ന ബലൂചിസ്താനില്‍ കാര്യങ്ങള്‍ കൈവിട്ടുവെന്നാണ് വിവരം. ബലൂച് സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 14 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്ന സംഘടന ഏറ്റെടുത്തു. ഇവര്‍ സ്‌ഫോടനം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബലൂചിസ്താനില്‍ പാകിസ്താന്‍ ഭരണകൂടത്തിനുള്ള നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെടുന്നു എന്നാണ് വിവരം. ഈ മേഖലയിലുള്ളവര്‍ക്ക് പാകിസ്താന്‍ ഭരണകൂടത്തിന് കീഴില്‍ നില്‍ക്കുന്നതിനോട് വിയോജിപ്പുണ്ട്. നേരത്തെ ഇറാനുമായും അഫ്ഗാനിസ്താനുമായും കൊമ്പുകോര്‍ത്ത പാക് സൈന്യം ഇപ്പോള്‍ ഇന്ത്യയുമായും പ്രശ്‌നത്തിലാണ്. അതിനിടെയാണ് ബലൂചിസ്താനിലെ സ്‌ഫോടനങ്ങള്‍. മൂന്നു ഭാഗത്തും ഒരേ സമയം സംഘര്‍ഷ സാഹചര്യം പാകിസ്താന്‍ നേരിടുകയാണ്.

അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്താനും അഫ്ഗാനും തമ്മില്‍ പോര് നിലനിന്നിരുന്നു. എല്ലാ അഭയാര്‍ഥികളെയും മടക്കി അയക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭയാര്‍ഥികള്‍ക്കെതിരെ അതിര്‍ത്തി മേഖലയില്‍ ചില നീക്കങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. മാത്രമല്ല, ഇറാന്‍ സൈന്യവുമായി പാകിസ്താന്‍ കൊമ്പുകോര്‍ത്തത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇതിനിടെയാണ് ബലൂചിസ്താനിലെ സംഘര്‍ഷങ്ങള്‍ ആഭ്യന്തരമായി പാകിസ്താന് വെല്ലുവിളിയാകുന്നത്.

ഇന്ത്യയില്‍ ജാഗ്രത ശക്തമാക്കി

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കശ്മീരിന് പുറമെ രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. രാജസ്ഥാനിലെ എല്ലാ പോലീസ് ഓഫീസര്‍മാരുടെയും അവധി റദ്ദാക്കി മടക്കി വിളിച്ചു. പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണമുണ്ട്. പാകിസ്താന്റെ ഭാഗത്തു നിന്നുള്ള ആക്രമണം അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

പാകിസ്താനുമായി 1037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇവിടെ അതിര്‍ത്തി പൂര്‍ണമായും അടച്ചു. അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബിഎസ്എഫ്. അതിര്‍ത്തിയിലേക്ക് പോകുന്നതിന് വിലക്കുണ്ട്. ജോധ്പൂര്‍, കിഷണ്‍ഗഡ്, ബിക്കാനീര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തി. ഇവിടെ സൈനിക വിമാനങ്ങള്‍ റോന്തുചുറ്റുന്നുണ്ട്.

പഞ്ചാബിലും പോലീസ് ഓഫീസര്‍മാരടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. സര്‍ക്കാര്‍ പരിപാടികളെല്ലാം നിര്‍ത്തിവച്ചു. കശ്മീരിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ, പാക് സൈന്യം നിയന്ത്രണരേഖയില്‍ പ്രകോപനം തുടരുന്നുണ്ട്. ശക്തമായ തിരിച്ചടിക്ക് സൈന്യത്തിന് നിര്‍ദേശം ലഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം സംയുക്തമായി നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പാകിസ്താന്‍ ഇനിയും പ്രകോപനം തുടര്‍ന്നാല്‍ മേഖലയില്‍ സമാധാനം പൂര്‍ണമായി നഷ്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+