ശ്രീനഗറിനെ മറന്നേക്കൂ... പാക് അധീന കശ്മീരിനെയെങ്കിലും സംരക്ഷിക്കൂ! ഭയന്ന് വിറച്ച് പാകിസ്താന്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാകിസ്താന് വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ ഒരു ആണവ യുദ്ധത്തിന്റെ ഭീഷണി വരെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ ഇതിലൊന്നും കുലുങ്ങാതെ നില്‍ക്കുകയാണ് ഇന്ത്യ.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിറകേ, പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര മന്ത്രിസഭയിലെ പലരും പറഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെ അടുത്ത നീക്കം പാക് അധീന കശ്മീരിലാകും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
കശ്മീരിന്റെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടതില്ലെന്നാണ് ഇപ്പോള്‍ പാകിസ്താനിലെ പ്രതിപക്ഷം പ്രധാനമന്ത്രി ഇമ്രാന് ഖാനോട് പറയുന്നത്. പാക് അധീന കശ്മീരിനെയെങ്കിലും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അവര്‍ ഇമ്രാന് ഖാന് നല്കുന്ന ഉപദേശം.

കശ്മീരില്‍ പാകിസ്താന് എന്ത്
ജമ്മു കശ്മീരിനെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ പാകിസ്താന് എന്ത് കാര്യം എന്നതാണ് ഇന്ത്യയുടെ എക്കാലത്തേയും ചോദ്യം. ഇപ്പോഴും ആ നിലപാടില്‍ മാറ്റമൊന്നും ഇല്ല. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞത് പാകിസ്താനെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല. എങ്കിലും അതിന്റെ പേരില്‍ പാകിസ്താന് ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Recommended Video

ശ്രീനഗര്‍ മറന്നേക്കൂ...
ശ്രീനഗറിനെ കുറിച്ച് ഇനി അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട എന്നാണ് പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി പ്രധാനമന്ത്രി ഇമ്രാന് ഖാനോട് പറയുന്നത്. ചുരുങ്ങിയ പക്ഷം പാക് അധീന കശ്മീരും മുസഫറാബാദും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പിപിപി ചെയര്‍മാനും ബേനസീര്‍ ഭൂട്ടോയുടെ മകനും ആയ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സമ്പൂര്‍ണ പരാജയം
കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം ആയിരുന്നു എന്നും ബിലാവല്‍ ഭൂട്ടോ വിമര്‍ശിക്കുന്നുണ്ട്. കശ്മീരില്‍ മോദി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ പാകിസ്താന് സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു എന്നും രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ക്കുകയായിരുന്നു എന്നും ആണ് ആക്ഷേപം.

ലക്ഷ്യം ശ്രീനഗര്‍ ആയിരുന്നു
കശ്മീരിനെ സംബന്ധിച്ച് പാകിസ്താന്റെ പ്രധാന നയം ശ്രീനഗര്‍ കൈക്കലാക്കുക എന്നതായിരുന്നു. എന്നാല്‍ ഇമ്രാന് ഖാന്റെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് അത് സാധ്യമല്ലാതെ വന്നു. ഇനി അടുത്തതായി പാക് അധീന കശ്മീരിന്റെ ആസ്ഥാനം ആയ മുസഫറാബാദ് എങ്കിലും എങ്ങനെയെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടത് എന്നും ബിലാവല്‍ പറഞ്ഞു.

മോദിയുടെ പുരസ്കാരവും
ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് യുഎഇ നല്കിയ പുരസ്കാരത്തെ കുറിച്ചും ചോദ്യമുയര്‍ന്നു. അതിന് കാരണവും പാകിസ്താന്റെ പരാജ്യപ്പെട്ട വിദേശ നയം ആണെന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ മറുപടി. പിതാവ് ആസിഫ് അലി സര്‍ദാരിയെ റാവല്‍ പിണ്ടിയിലെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷം ആയിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പ്രതികരണം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications