കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറിനെ മറന്നേക്കൂ... പാക് അധീന കശ്മീരിനെയെങ്കിലും സംരക്ഷിക്കൂ! ഭയന്ന് വിറച്ച് പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാകിസ്താന്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ ഒരു ആണവ യുദ്ധത്തിന്റെ ഭീഷണി വരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ ഇതിലൊന്നും കുലുങ്ങാതെ നില്‍ക്കുകയാണ് ഇന്ത്യ.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിറകേ, പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര മന്ത്രിസഭയിലെ പലരും പറഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെ അടുത്ത നീക്കം പാക് അധീന കശ്മീരിലാകും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

അതിര്‍ത്തിയില്‍ ചൈന-പാക് യുദ്ധവിമാനങ്ങള്‍ വട്ടമിടുന്നു; ഇന്ത്യന്‍ വ്യോമസേന റെഡി, ഷഹീന്‍ 8അതിര്‍ത്തിയില്‍ ചൈന-പാക് യുദ്ധവിമാനങ്ങള്‍ വട്ടമിടുന്നു; ഇന്ത്യന്‍ വ്യോമസേന റെഡി, ഷഹീന്‍ 8

കശ്മീരിന്റെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടതില്ലെന്നാണ് ഇപ്പോള്‍ പാകിസ്താനിലെ പ്രതിപക്ഷം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറയുന്നത്. പാക് അധീന കശ്മീരിനെയെങ്കിലും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അവര്‍ ഇമ്രാന്‍ ഖാന് നല്‍കുന്ന ഉപദേശം.

കശ്മീരില്‍ പാകിസ്താന് എന്ത്

കശ്മീരില്‍ പാകിസ്താന് എന്ത്

ജമ്മു കശ്മീരിനെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ പാകിസ്താന് എന്ത് കാര്യം എന്നതാണ് ഇന്ത്യയുടെ എക്കാലത്തേയും ചോദ്യം. ഇപ്പോഴും ആ നിലപാടില്‍ മാറ്റമൊന്നും ഇല്ല. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞത് പാകിസ്താനെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല. എങ്കിലും അതിന്റെ പേരില്‍ പാകിസ്താന്‍ ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Recommended Video

cmsvideo
kashmir people's complaint about indian army | Oneindia Malayalam
ശ്രീനഗര്‍ മറന്നേക്കൂ...

ശ്രീനഗര്‍ മറന്നേക്കൂ...

ശ്രീനഗറിനെ കുറിച്ച് ഇനി അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട എന്നാണ് പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറയുന്നത്. ചുരുങ്ങിയ പക്ഷം പാക് അധീന കശ്മീരും മുസഫറാബാദും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പിപിപി ചെയര്‍മാനും ബേനസീര്‍ ഭൂട്ടോയുടെ മകനും ആയ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സമ്പൂര്‍ണ പരാജയം

സമ്പൂര്‍ണ പരാജയം

കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം ആയിരുന്നു എന്നും ബിലാവല്‍ ഭൂട്ടോ വിമര്‍ശിക്കുന്നുണ്ട്. കശ്മീരില്‍ മോദി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു എന്നും രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ക്കുകയായിരുന്നു എന്നും ആണ് ആക്ഷേപം.

ലക്ഷ്യം ശ്രീനഗര്‍ ആയിരുന്നു

ലക്ഷ്യം ശ്രീനഗര്‍ ആയിരുന്നു

കശ്മീരിനെ സംബന്ധിച്ച് പാകിസ്താന്റെ പ്രധാന നയം ശ്രീനഗര്‍ കൈക്കലാക്കുക എന്നതായിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് അത് സാധ്യമല്ലാതെ വന്നു. ഇനി അടുത്തതായി പാക് അധീന കശ്മീരിന്റെ ആസ്ഥാനം ആയ മുസഫറാബാദ് എങ്കിലും എങ്ങനെയെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടത് എന്നും ബിലാവല്‍ പറഞ്ഞു.

മോദിയുടെ പുരസ്‌കാരവും

മോദിയുടെ പുരസ്‌കാരവും

ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് യുഎഇ നല്‍കിയ പുരസ്‌കാരത്തെ കുറിച്ചും ചോദ്യമുയര്‍ന്നു. അതിന് കാരണവും പാകിസ്താന്റെ പരാജ്യപ്പെട്ട വിദേശ നയം ആണെന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ മറുപടി. പിതാവ് ആസിഫ് അലി സര്‍ദാരിയെ റാവല്‍ പിണ്ടിയിലെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷം ആയിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പ്രതികരണം.

English summary
Pakistan Opposition asks PM Imran Khan to focus on saving PoK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X