Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരവാദ ഫണ്ടിംഗ്: എതിർപ്പുകൾ വിലപ്പോയില്ല പാകിസ്താൻ ഗ്രേ ലിസ്റ്റിൽ, എതിർത്തത് തുര്‍‍ക്കി മാത്രം!!

ഇസ്ലാമാബാദ്: ഭീകരവാദ സംഘടനകൾ‍ക്ക് ഒത്താശ ചെയ്യുന്ന പാകിസ്താനെതിരെ അന്താരാഷ്ട്ര തലത്തിൽ നീക്കം ശക്തം. പാരീസിൽ യോഗം ചേർന്ന ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ യോഗത്തിലാണ് ഭീകരരെ സഹായിക്കുന്ന പാകിസ്താനെ ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താൻ തയ്യാറാവാത്ത സാഹചര്യത്തിൽ അമേരിക്കയാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍പ്പെടുത്താനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് ബ്രിട്ടൻ‍, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളും പാകിസ്താനെതിരെയുള്ള അമേരിക്കയുടെ നീക്കത്തിന് സമ്പൂണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

പാകിസ്താന്‍‍ ഭീകരവാദത്തിനെതിരെ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് കാണിച്ച് അമേരിക്ക നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം ജനുവരിയിൽ പിൻവലിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി പാകിസ്താന് യുഎസ് 33 ബില്യൺ ഡോളറാണ് നൽകിയത്. എന്നാൽ കുറേ കള്ളങ്ങളല്ലാതെ പാകിസ്താൻ ഒന്നും തിരിച്ചുതന്നില്ലെന്നായിരുന്നു അമേരിക്ക ഉന്നയിച്ച ആരോപണം.

പാരീസിലെ യോഗത്തിൽ‍

പാരീസിലെ യോഗത്തിൽ‍

പാരീസിൽ‍ വച്ച് നടന്ന ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ യോഗത്തിൽ ഒന്നിനെതിരെ 36 വോട്ടുകൾക്കാണ് പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്താനുള്ള തീരുമാനം പാസായത്. ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്ക് ഫോഴ്സിൽ വച്ച് തുർക്കി മാത്രമാണ് പാകിസ്താനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബാക്കി 36 രാജ്യങ്ങളും പാകിസ്താനെതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.

 പാകിസ്താനെ കാത്തിരിക്കുന്നത്

പാകിസ്താനെ കാത്തിരിക്കുന്നത്

പാകിസ്താനെ ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്ക് ഫോഴ്സ് ഗ്രേലിസ്റ്റിൽ‍ ഉൾപ്പെടുത്തിയത് പാകിസ്താന്റെ സാമ്പത്തിക മേഖലയ്ക്കാണ് തിരിച്ചടിയാവുക. ബാങ്കുകൾക്കോ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കോ പാകിസ്താനിൽ നിക്ഷേപങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. നിയന്ത്രണത്തിന് പുറമേ സാമ്പത്തിക ഇടപാടുകൾക്ക് വിലക്കും ഏർ‍പ്പെടുത്തിയേക്കും. വിദേശരാജ്യങ്ങളിൽ നിന്ന് സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനും ഇതോടെ നിയന്ത്രണങ്ങളുണ്ടാവും.

എതിർപ്പ് ഫലം കണ്ടില്ല

എതിർപ്പ് ഫലം കണ്ടില്ല

പാകിസ്താനെ ഗ്രേ ലിസ്റ്റിൽപ്പെടുത്തുന്ന നീക്കത്തോടും വാഗ്വാദങ്ങളും ചൈനയും ഗൾഫ് കോർപ്പറേഷൻ‍ കോർ‍പ്പറേഷന്‍ കൗൺ‍സിലിലെ അംഗരാജ്യങ്ങളും മൗനം പാലിക്കുകയായിരുന്നു. ഇന്ത്യയും ബ്രിട്ടനും ഫ്രാൻസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ പെടുത്തുന്ന നീക്കത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയ്ക്കും ചൈനയും ഗൾഫ് കോർപ്പറേഷൻ‍ കോർ‍പ്പറേഷന്‍ കൗൺ‍സിലിലെ രാജ്യങ്ങൾക്കും ഈ നീക്കത്തിൽ എതിർപ്പാണുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 വികസന പ്രവർത്തനങ്ങൾ മന്ദഗതിയിൽ

വികസന പ്രവർത്തനങ്ങൾ മന്ദഗതിയിൽ



പാകിസ്താനെ ഗ്രേ ലിസ്റ്റിൽപ്പെടുത്തിയതോടെ രാജ്യത്തെ വികസന പ്രവർത്തനങ്ങള്‍ മന്ദഗതിയിലാവും. പാകിസ്താന് മറ്റ് വിദേശരാജ്യങ്ങളിൽ‍ നിന്ന് ഫണ്ടുകളോ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനും ഉള്ള നിയന്ത്രണങ്ങളാണ് തിരിച്ചടിയാവുക. ഇപ്പോള്‍‍ത്തന്നെ 30,000 കോടി ഡോളറിന്റെ ബാധ്യതയാണ് പാകിസ്താനുള്ളത്. ഇതിനിടെ ഗ്രേ ലിസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളതും പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. വിദേശ നിക്ഷേപം നിയന്ത്രിക്കപ്പെടുന്നതും പാകിസ്താന് ഏറെ വെല്ലുവിളിയാണ് ഉയര്‍ത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+