കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

107 പേരുമായി പാക് വിമാനം ലാൻഡിംഗിന് തൊട്ട് മുൻപ് തകർന്ന് വീണു! അപകടം ജനവാസ കേന്ദ്രത്തിന് മുകളിൽ!

Google Oneindia Malayalam News

കറാച്ചി: യാത്രക്കാരുമായി പാക് വിമാനം വിമാനത്താവളത്തിന് സമീപം തകര്‍ന്ന് വീണു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ 320 വിമാനമാണ് തകര്‍ന്ന് വീണിരിക്കുന്നത്. വിമാനത്തില്‍ 99 യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയതായിരുന്നു. ലാന്‍ഡിംഗിന് തൊട്ട് മുന്‍പാണ് അപകടം. വിമാനം കറാച്ചി വിമാനത്താവളത്തിന് തൊട്ട് മുന്‍പുളള ജനവാസ കേന്ദ്രത്തിന് മുകളിലേക്കാണ് തകര്‍ന്ന് വീണിരിക്കുന്നത്.

വിമാനം വീണ കോളനിയിലെ അഞ്ച് വീടുകളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. 38 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. നാല് പേർ രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടന്ന് കൊണ്ടിരിക്കുകയാണ്. മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ കോളനിക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 107 പേരുണ്ടായിരുന്നതായി പിഐഎ വക്താവ് അബ്ദുള്‍ സത്താര്‍ അറിയിച്ചു.

pak

കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഏതാനും മിനുറ്റുകള്‍ മാത്രം അവശേഷിക്കവേയാണ് അപകടം. ലാന്‍ഡ് ചെയ്യാനുളള സാങ്കേതിക തകരാറാണ് കെട്ടിടത്തില്‍ ഇടിച്ച് വിമാനം തകര്‍ന്ന് വീഴാനുളള കാരണം എന്നാണ് പ്രാഥമിക നിഗമനം. വിമാനം തകര്‍ന്ന് വീണ ശേഷം പുക പടരുന്നതടക്കമുളള ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. നിരവധി ആളുകള്‍ താമസിക്കുന്ന ഇടത്താണ് വിമാനം തകര്‍ന്ന് വീണിരിക്കുന്നത്.

 ഉത്രയുടെ ഭർത്താവ് സൂരജിന് പാമ്പുകളെ ഇഷ്ടമെന്ന്, പാമ്പ് കടിയേറ്റ് യുവതി മരിച്ചതിൽ ദുരൂഹതയേറുന്നു! ഉത്രയുടെ ഭർത്താവ് സൂരജിന് പാമ്പുകളെ ഇഷ്ടമെന്ന്, പാമ്പ് കടിയേറ്റ് യുവതി മരിച്ചതിൽ ദുരൂഹതയേറുന്നു!

പാക് ആര്‍മിയുടെ ക്വിക്ക് റിയാക്ഷന്‍ സേനയും പാകിസ്താന്‍ റേഞ്ചേഴ്‌സുമാണ് അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ലാഹോറില്‍ നിന്നും ഏഴര മണിക്കൂര്‍ യാത്രയ്ക്ക് ശേഷമാണ് വിമാനം കറാച്ചിയില്‍ എത്തിയത്. കൊവിഡ് കാരണം നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പാകിസ്താന്‍ പുനരാരംഭിച്ചത്. 2016ല്‍ പാകിസ്താനിലുണ്ടായ വിമാനാപകടത്തില്‍ നാല്‍പ്പതില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

കനത്ത മഴയിൽ മുങ്ങി തലസ്ഥാനം, കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകി, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു!കനത്ത മഴയിൽ മുങ്ങി തലസ്ഥാനം, കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകി, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു!

മോദിക്ക് മുന്നറിയിപ്പായി സോണിയയ്ക്ക് പിന്നിൽ അണിനിരന്ന് പ്രതിപക്ഷം! വിട്ട് നിന്ന് മൂന്ന് പ്രമുഖർ!മോദിക്ക് മുന്നറിയിപ്പായി സോണിയയ്ക്ക് പിന്നിൽ അണിനിരന്ന് പ്രതിപക്ഷം! വിട്ട് നിന്ന് മൂന്ന് പ്രമുഖർ!

English summary
Pak flight from Lahore to Karachi crashes near Karachi Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X