കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനെ നാണംകെടുത്തി അമേരിക്ക; സ്വീകരിക്കാന്‍ ആരും വന്നില്ല

Google Oneindia Malayalam News

വാഷിങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കയിലേക്കുള്ള കന്നി യാത്ര നിറംകെട്ടതായി. ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ ആരും വിമാനത്താവളത്തില്‍ എത്തിയില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കാണ് ഇമ്രാന്‍ എത്തിയത്.

എന്നാല്‍ ഇമ്രാന്‍ ഖാന്റെ യാത്ര അമേരിക്ക അത്ര ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നാണ് പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. സാധാരണ രാഷ്ട്ര നേതാക്കള്‍ വിദേശ പര്യടനം നടത്തുമ്പോള്‍ സ്വകാര്യ വിമാനത്തിലാണ് പോകാറ്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ പോയത് സാധാരണ യാത്രാ വിമാനത്തിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ചെലവ് ചുരുക്കലിന്റെ ഭാഗം

ചെലവ് ചുരുക്കലിന്റെ ഭാഗം

പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇമ്രാന്‍ ഖാന്‍ സാധാരണ വിമാനത്തില്‍ അമേരിക്കയിലേക്ക് പോയത്. ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനെ കഴിഞ്ഞദിവസം പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്ക ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് പാകിസ്താന്‍ ചെയ്തത്. തൊട്ടുപിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടതും.

പാക് പ്രതിനിധികള്‍ തന്നെ എത്തി

പാക് പ്രതിനിധികള്‍ തന്നെ എത്തി

ഡല്ലാസ് വിമാനത്താവളത്തില്‍ എത്തിയ ഇമ്രാന്‍ ഖാനെ പാക് വിദേശകാര്യ മന്ത്രി ഫവാദ് ഖുറേഷിയാണ് സ്വീകരിക്കാനെത്തിയത്. കൂടാതെ അമേരിക്കയിലെ പാകിസ്താന്‍ അംബാസഡര്‍ അസദ് എം ഖാനുമുണ്ടായിരുന്നു. ഖാന്‍ എത്തുന്നതിന്റെയും മന്ത്രിയും അംബാസഡറും ചേര്‍ന്ന് സ്വീകരിക്കുന്നതിന്റെയും വീഡിയോ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്കെ ഇന്‍സാഫ് പുറത്തുവിട്ടു. ഇതില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ കാണാനില്ല.

എംബസിയുടെ വാദം ഇങ്ങനെ

എംബസിയുടെ വാദം ഇങ്ങനെ

എന്നാല്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇമ്രാന്‍ ഖാനെ സ്വീകരിക്കാനെത്തിയെന്നാണ് പാകിസ്താന്‍ എംബസി അറിയിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താനിലെത്തിയത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ, ഐഎസ്‌ഐ ഡയറക്ടര്‍ ഫായിസ് ഹമീദ്, പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേശകന്‍ അബ്ദുറസാഖ് ദാവൂദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

 സഹായം നിര്‍ത്തി

സഹായം നിര്‍ത്തി

പാകിസ്താനെ ഭീകരരെ നേരിടാന്‍ നേരത്തെ അമേരിക്ക കോടികള്‍ എല്ലാ വര്‍ഷവും നല്‍കിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയ ശേഷമാണ് ഇത് നിര്‍ത്തിയത്. തുടര്‍ന്ന് ബന്ധം അത്ര സുഖമല്ലാതിരിക്കുമ്പോഴാണ് ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്ക് എത്തിയിരിക്കുന്നത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഇമ്രാന്‍ ഖാനോട് ചോദിക്കണമെന്ന് ട്രംപിനോട് അമേരിക്കന്‍ പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടു.

വോട്ടിങ് മെഷീനെതിരെ വന്‍പട; തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധംവോട്ടിങ് മെഷീനെതിരെ വന്‍പട; തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധം

English summary
Pakistan PM Imran Khan not welcomed by American officials after landing in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X