കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?

Google Oneindia Malayalam News

ഇസ്ലാമാബാദ്/ദില്ലി: ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ജമ്മു-കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതും ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്‍ ഖാന്റെ യുദ്ധഭീഷണി. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതിന് തയ്യാറെടുക്കാന്‍ പാകിസ്താനിലെ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാക് അധീന കശ്മീരില്‍ എത്തിയതായിരുന്നു ഇമ്രാന്‍ ഖാന്‍.

ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും പറഞ്ഞു. അതേസമയം, കശ്മീരില്‍ എന്തിനും തയ്യാറായി സുസജ്ജരായിട്ടാണ് നിലയുറപ്പിച്ചതെന്ന് സൈന്യം കഴിഞ്ഞദിവസം അറിയിച്ചു. അമിത് ഷാ ആഗസ്റ്റ് 15ന് കശ്മീരിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് യുദ്ധഭീഷണിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി രംഗത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഇമ്രാന്‍ ഖാന്‍ നല്‍കുന്ന സൂചന

ഇമ്രാന്‍ ഖാന്‍ നല്‍കുന്ന സൂചന

പാകിസ്താന്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനയാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയത്. കശ്മീരിന് വേണ്ടി പോരാട്ടത്തിന് തയ്യാറാകാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കശ്മീരിന്റെ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആര്‍എസ്എസ്സിനെതിരെയും ശക്തമായ ഭാഷയില്‍ ഇമ്രാന്‍ രംഗത്തെത്തി.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

ഇന്ത്യന്‍ സര്‍ക്കാര്‍ എടുക്കുന്ന പുതിയ തീരുമാനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും കശ്മീര്‍ താഴ്‌വരയിലെ സംഭവങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വന്‍ പ്രതിസന്ധിയാണ് കശ്മീരിലെ ജനങ്ങള്‍ നേരിടുന്നതെന്നും കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സൂചിപ്പിച്ച് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

വലിയ വില നല്‍കേണ്ടി വരും

വലിയ വില നല്‍കേണ്ടി വരും

മോദി സര്‍ക്കാര്‍ മണ്ടത്തരമാണ് കാണിക്കുന്നത്. മോദി അവസാന കാര്‍ഡിറക്കി കളിക്കുകയാണ്. എന്നാല്‍ ഇതിന് ഇന്ത്യ വലിയ വില നല്‍കേണ്ടി വരും. കശ്മീര്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കശ്മീര്‍ വിഷയം ആഗോളതലത്തില്‍ പാകിസ്താന്‍ ചര്‍ച്ചയാക്കും. ഞാന്‍ കശ്മീരിന്റെ ബ്രാന്‍ഡ് അംബാസഡറാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍

കശ്മീരിനെ ആഗോള വേദികളില്‍ ചര്‍ച്ചയാക്കുകയാണ് തന്റെ ആദ്യ ലക്ഷ്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിലും വിഷയം ഉന്നയിക്കും. ഇന്ത്യയിലെ 18 കോടി മുസ്ലിംകള്‍ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരെ 20 വര്‍ഷം...

തീവ്രവാദത്തിനെതിരെ 20 വര്‍ഷം...

തീവ്രവാദത്തിനെതിരെ 20 വര്‍ഷമായി പാക് സൈന്യം പോരാടുകയാണ്. തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ പാകിസ്താനിലെ ജനങ്ങള്‍ തയ്യാറാണ്. പാക് സൈന്യവും തയ്യാറാണ്. പാകിസ്താന്‍ ജനതയും സൈന്യവും ഒറ്റക്കെട്ടാണ്. ഒരു നിയമലംഘനവും നടക്കാന്‍ അനുവദിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിയന്ത്രണം നീക്കി കേന്ദ്രം

നിയന്ത്രണം നീക്കി കേന്ദ്രം

അതേസമയം, ജമ്മു-കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി നീക്കി. ജമ്മുവില്‍ നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കശ്മീരില്‍ നിയന്ത്രണം തുടരും. കുറച്ചുദിവസങ്ങള്‍ കൂടി കശ്മീരില്‍ നിയന്ത്രണം തുടരുമെന്ന് പോലീസ് ഓഫീസര്‍ മുനീര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 എല്ലാം നിയന്ത്രണ വിധേയം

എല്ലാം നിയന്ത്രണ വിധേയം

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. പ്രതിഷേധത്തിനിടെ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല. ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ ഈ മാസം അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു.

സംഭവിച്ച മാറ്റം ഇതാണ്

സംഭവിച്ച മാറ്റം ഇതാണ്

സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് ഒരുദിവസം മുമ്പാണ് കശ്മീരില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയുമായിരുന്നു. ജമ്മു കശ്മീരിനെ രണ്ടാക്കി തിരിച്ചു. കശ്മീരും ലഡാക്കും. കശ്മീരിനെ നിയമസഭയോട് കൂടി കേന്ദ്രഭരണ പ്രദേശമായിട്ടാണ് വിഭജിച്ചിട്ടുള്ളത്. ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. കേന്ദ്രത്തിന്റെ നേരിട്ടുള്ള മേല്‍ന്നോട്ടമാകും ഇവിടെ. ദില്ലി മോഡലാകും ഇനി കശ്മീരിന്റെ ഭരണം.

 ഒറ്റപ്പെട്ട പ്രതിഷേധം മാത്രം

ഒറ്റപ്പെട്ട പ്രതിഷേധം മാത്രം

ഇതിനെതിരെ ചിലര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശ്രീനഗറില്‍ നടത്തിയിരുന്നു. ഇവര്‍ക്ക് നേരെ പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു. ഇതില്‍ ചിലര്‍ക്ക് പരിക്കുണ്ട്. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ ചികില്‍സിക്കുന്നുണ്ടെന്ന് പോലീസ് ഓഫീസര്‍ മുനീര്‍ ഖാന്‍ പറഞ്ഞു. കശ്മീരില്‍ എല്ലായിടങ്ങളിലും സ്വാതന്ത്രദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സുരക്ഷാ വിഭാഗം. ഇതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സുരക്ഷയും ശക്തമാക്കിയിരിക്കുകയാണ്.

ബലിപെരുന്നാള്‍ സമാധാനപരം

ബലിപെരുന്നാള്‍ സമാധാനപരം

ബലി പെരുന്നാളിന് കശ്മീരില്‍ വ്യാപക പ്രക്ഷോഭം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. നേരിയ പ്രതിഷേധം മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കശ്മീരില്‍ ഉടനീളം സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. താഴ്‌വരയില്‍ വിപുലമായ ആഘോഷം നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പരിശീലനങ്ങള്‍ നടന്നുവരികയാണെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു.

 അമിത് ഷാ കശ്മീരിലെത്തിയേക്കും

അമിത് ഷാ കശ്മീരിലെത്തിയേക്കും

ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തുന്നത്. ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയേക്കും. 15നാണ് അമിത് ഷാ ശ്രീനഗറില്‍ എത്തുക എന്നാണ് വിവരം. ലഡാക്കില്‍ 16, 17 തിയ്യതികളില്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ശ്രീനഗറിലെ വന്‍ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് ലാല്‍ ചൗക്ക്. അമിത് ഷാ ഇവിടെ പതാക ഉയര്‍ത്തിയാല്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു ചരിത്ര നീക്കമാകും.

സൗദി അരാംകോ ലോകത്ത് നമ്പര്‍ വണ്‍; ലാഭവിഹിതം കൊടുത്തത് 4600 കോടി ഡോളര്‍!! ലക്ഷ്യം ഏഷ്യസൗദി അരാംകോ ലോകത്ത് നമ്പര്‍ വണ്‍; ലാഭവിഹിതം കൊടുത്തത് 4600 കോടി ഡോളര്‍!! ലക്ഷ്യം ഏഷ്യ

English summary
Pakistan PM Imran Khan threatens war, says ready to fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X