Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന്‍ പാക് അധീന കശ്മീരിലേക്ക്; 15ന് കരിദിനം ആചരിക്കാന്‍ തീരുമാനം

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് അധീന കശ്മീരിലേക്ക്. പാകിസ്താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 14നാണ് ഇമ്രാന്‍ ഖാന്‍ പാക് അധീന കശ്മീരിലെത്തുന്നത്. അവിടെയുള്ള നിയമസഭയില്‍ അദ്ദേഹം സംസാരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

Imran

ഖുറേഷി പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് ബലിപെരുന്നാള്‍ ആഘോഷിച്ചത്. ഇവിടെയുള്ള അഭയാര്‍ഥി ക്യാംപ് ഖുറേഷി സന്ദര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടാണെന്നും കശ്മീരികളെ പിന്തുണച്ച് ഈ മാസം 14ന് പാകിസ്താനില്‍ വന്‍ ശബ്ദം ഉയരുമെന്നും ഖുറേഷി പറഞ്ഞു.

യുഎന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ പിന്തുണ ലഭിക്കുമെന്നാണ് പാകിസ്താന്‍ കരുതുന്നത്. എന്നാല്‍ ഇതുവരെ ഒരു രാജ്യവും പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിലപാടാണ് എല്ലാ രാഷ്ട്ര നേതാക്കളും ആവര്‍ത്തിക്കുന്നത്.

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ബലിപെരുന്നാള്‍ ആഘോഷം മുസാഫറാബാദിലാണ് ആഘോഷിച്ചത്. കശ്മീരികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഇദ്ദേഹം ഇവിടെയെത്തിയത്. ഓഗസ്റ്റ് 14 കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായും 15 കരിദിനമായും ആചരിക്കാനാണ് പാകിസ്താന്റെ തീരുമാനം. മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞദിവസം പ്രതികരിച്ചത്. ആര്‍എസ്എസിനെ നാസിസത്തോട് ഉപമിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+