കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാര്‍ കൂട്ടക്കൊല: പാകിസ്താന്‍ വധശിക്ഷ നടപ്പാക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: പെഷവാറിലെ സൈനിക വിദ്യാലയത്തില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ വീണ്ടും വധശിക്ഷ നടപ്പാക്കുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിറക്കി.

2008 ല്‍ ആണ് പാക് സര്‍ക്കാര്‍ വധശിക്ഷക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടിതുവരെയുള്ള ആറ് വര്‍ഷത്തിനിടെ ഒരു വധശിക്ഷ മാത്രമാണ് നടപ്പിലാക്കിയത്. പെഷവാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വധശിക്ഷ പുന:സ്ഥാപിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Peshawar Disaster

പെഷവാര്‍ സന്ദര്‍ശിച്ചതിന് ശേഷം നടത്തിയ മന്ത്രിസഭ യോഗത്തിലാണ് വധശിക്ഷ പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തീവ്രവാദത്തിനെതിരെയുളള യുദ്ധം ശക്തമാക്കാനും നവാസ് ഷെരീഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കണം എന്ന് സൈനിക മേധാവിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ അസ്ഥിരത നേരിടുന്ന പാകിസ്താനില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. പെഷവാര്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ എതിര്‍പ്പുകള്‍ മാറ്റിവച്ച് എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. തീവ്രവാദികകള്‍ക്കെതിരെയുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് പോലും പിറകോട്ട് പോകില്ലെന്ന് നവാസ് ഷെരീഫ് യോഗത്തില്‍ വ്യക്തമാക്കി.

145 പേരാണ് പെഷവാറിലെ സൈനിക സ്‌കൂളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 136 പേരും വിദ്യാര്‍ത്ഥികളായിരുന്നു. ഇതേ തുടര്‍ന്ന് പാക് താലിബാന് സ്വാധീനമുള്ള ഖൈബര്‍ മേഖലയില്‍ സൈന്യം ആക്രമണം ശക്തമാക്കി.

English summary
Pakistan PM Nawaz Sharif lifts moratorium on death penalty after Taliban attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X