പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് വില്പനയ്ക്ക്
പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇകൊമേഴ്സ് സ്റ്റോറായ ഇബേയില്‍ വില്പനയ്ക്ക് വെച്ചു. 62.3 ലക്ഷം രൂപയ്ക്കാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വില്പന നടത്തുന്ന അമേരിക്കന്‍ ഇകൊമേഴ്സ് സ്റ്റോറായ ഇബേയില്‍ അജ്ഞാതനായ വ്യക്തിയാണ് പ്രധാനമന്ത്രിയെ വില്പനയ്ക്ക് എന്ന പരസ്യം നല്‍കിയത്. ഉപയോഗ ശൂന്യമായ പ്രധാനമന്ത്രി നവാസ് ഷെരീഫ് വില്പനയ്ക്ക് എന്ന തലവാചകത്തോട് കൂടിയാണ് സൈറ്റില്‍ ഉണ്ടായിരുന്നത്.
പരസ്യത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു' ഉപയോഗിച്ചു പഴകിയ പാകിസ്താന് പ്രധാനമന്ത്രി വില്പനയ്ക്ക്, പ്രത്യേക മാനദണ്ഡങ്ങളില്ല, വാങ്ങാന്‍ താല്പര്യമുള്ളവര് ലണ്ടനില്‍ എത്തി സ്വീകരിക്കണം, സാധനം കൊണ്ടുപോകുന്നതിന് സ്വന്തമായി വാഹന സൗകര്യം ഏര്‍പ്പെടുത്തണം എന്നീ കാര്യങ്ങളാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

കുടുംബപരമായി അഴിമതി പുരണ്ട പാരമ്പര്യമാണ്. ഇപ്പോള്‍ വര്‍ക്കിങ് കണ്ടീഷനില്‍ അല്ല, ഒരിക്കലും വര്‍ക്ക് ചെയ്യുകയും ഇല്ല. ജന്മനാ അഴിമതിയിലാണ് ജീവിതം. ഇത് വാങ്ങുന്നവര്‍ക്ക് സമാനമായ മറ്റൊരു സാധനം ഫ്രീയായി ലഭിക്കും. മിസ്റ്റര്‍ ഷഹ്ബാസ് ഷെരീഫ് എന്നാണ് പേര്. നന്നായി നാടകം കളിക്കുന്നതിനും പ്രസംഗിക്കുന്നതിനും കൊള്ളാം എന്നാല്‍ ഉപയോഗമില്ല, എന്നും പരസ്യത്തില്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.
പരസ്യം ആരു നല്കി എന്ന് പുറത്ത് വന്നിട്ടില്ല. രാജ്യത്ത് പ്രധാനമന്ത്രിയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പരസ്യം ഉടലെടുത്തിരിക്കുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍ സിസിയെയും ഇബേയില്‍ വില്പനയ്ക്ക് വെച്ച പരസ്യം വന്നത് കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications