കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വില്‍പനയ്ക്ക്

  • By Neethu
Google Oneindia Malayalam News

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇകൊമേഴ്‌സ് സ്റ്റോറായ ഇബേയില്‍ വില്‍പനയ്ക്ക് വെച്ചു. 62.3 ലക്ഷം രൂപയ്ക്കാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വില്‍പന നടത്തുന്ന അമേരിക്കന്‍ ഇകൊമേഴ്‌സ് സ്‌റ്റോറായ ഇബേയില്‍ അജ്ഞാതനായ വ്യക്തിയാണ് പ്രധാനമന്ത്രിയെ വില്‍പനയ്ക്ക് എന്ന പരസ്യം നല്‍കിയത്. ഉപയോഗ ശൂന്യമായ പ്രധാനമന്ത്രി നവാസ് ഷെരീഫ് വില്‍പനയ്ക്ക് എന്ന തലവാചകത്തോട് കൂടിയാണ് സൈറ്റില്‍ ഉണ്ടായിരുന്നത്.

പരസ്യത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു' ഉപയോഗിച്ചു പഴകിയ പാകിസ്താന്‍ പ്രധാനമന്ത്രി വില്‍പനയ്ക്ക്, പ്രത്യേക മാനദണ്ഡങ്ങളില്ല, വാങ്ങാന്‍ താല്പര്യമുള്ളവര്‍ ലണ്ടനില്‍ എത്തി സ്വീകരിക്കണം, സാധനം കൊണ്ടുപോകുന്നതിന് സ്വന്തമായി വാഹന സൗകര്യം ഏര്‍പ്പെടുത്തണം എന്നീ കാര്യങ്ങളാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

 navas01

കുടുംബപരമായി അഴിമതി പുരണ്ട പാരമ്പര്യമാണ്. ഇപ്പോള്‍ വര്‍ക്കിങ് കണ്ടീഷനില്‍ അല്ല, ഒരിക്കലും വര്‍ക്ക് ചെയ്യുകയും ഇല്ല. ജന്മനാ അഴിമതിയിലാണ് ജീവിതം. ഇത് വാങ്ങുന്നവര്‍ക്ക് സമാനമായ മറ്റൊരു സാധനം ഫ്രീയായി ലഭിക്കും. മിസ്റ്റര്‍ ഷഹ്ബാസ് ഷെരീഫ് എന്നാണ് പേര്. നന്നായി നാടകം കളിക്കുന്നതിനും പ്രസംഗിക്കുന്നതിനും കൊള്ളാം എന്നാല്‍ ഉപയോഗമില്ല, എന്നും പരസ്യത്തില്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.

പരസ്യം ആരു നല്‍കി എന്ന് പുറത്ത് വന്നിട്ടില്ല. രാജ്യത്ത് പ്രധാനമന്ത്രിയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പരസ്യം ഉടലെടുത്തിരിക്കുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍ സിസിയെയും ഇബേയില്‍ വില്‍പനയ്ക്ക് വെച്ച പരസ്യം വന്നത് കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു.

English summary
In a bizarre incident, an anonymous user has put Pakistan Prime Minister Nawaz Sharif up for sale on ebay, an American ecommerce store.The advertisement has been posted under the caption, "Useless Pakistani PM Nawaz Sharif for Sale."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X