കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ക്ഷണിക്കും; പാകിസ്താന്‍ പ്രധാനമന്ത്രി വരുമോ? ഷാങ്ഹായ് ഉച്ചകോടി ഗോവയില്‍

2011ലാണ് ഏറ്റവും ഒടുവില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്‌

Google Oneindia Malayalam News
s

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇന്ത്യയിലേക്ക് വരുന്നതിന് വഴിതെളിയുന്നു. മേഖലയിലെ പ്രധാന രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാങ്ഹാന്‍ സഹകരണ സംഘടന (എസ്‌സിഒ) യുടെ ഉച്ചകോടി മെയ് ആദ്യ വാരത്തില്‍ ഗോവയില്‍ നടക്കുകയാണ്. ഇതിലേക്ക് ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയ്ക്ക് ചൈനീസ് വിദേശകാര്യ മന്ത്രി കിന്‍ ഗാങ് പത്രിക നല്‍കി. ഇതൊരു പതിവ് രീതിയാണ്. എന്നാല്‍ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ക്ഷണമാണ് പ്രധാനം.

സ്വര്‍ണവില 320 രൂപ കൂടി വര്‍ധിച്ചു; പുതിയ റെക്കോര്‍ഡിലേക്ക് സ്വര്‍ണം... നട്ടംതിരിഞ്ഞ് ആഭരണപ്രേമികള്‍സ്വര്‍ണവില 320 രൂപ കൂടി വര്‍ധിച്ചു; പുതിയ റെക്കോര്‍ഡിലേക്ക് സ്വര്‍ണം... നട്ടംതിരിഞ്ഞ് ആഭരണപ്രേമികള്‍

അംഗരാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കല്‍ സ്വാഭാവിക നടപടിയാണ്. പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇന്ത്യ പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ ആയിരിക്കും ഉച്ചകോടിയില്‍ പങ്കെടുക്കുക. രണ്ടിലൊന്ന് സംഭവിച്ചാല്‍ അത് ചരിത്രമകും. 2011ലാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. അന്ന് ഹിന റബ്ബാനി ഖര്‍ ആയിരുന്നു പാകിസ്താന്റെ വിദേശകാര്യമന്ത്രി.

കോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രംകോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രം

പിന്നീട് പലവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളിലൂടെ പാകിസ്താന്‍ കടന്നുപോയി. ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രിയായി. അദ്ദേഹത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇമ്രാന്‍ ഖാന്‍ വീണ ശേഷമാണ് ഷഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഷഹ്ബാസിന്റെ മുന്നിലുള്ള വെല്ലുവിളി. ഇത് മറികടക്കാന്‍ ചൈനയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും സഹായം പാകിസ്താന്‍ തേടിയിരുന്നു. ഇരുവരും പാകിസ്താനെ സഹിച്ചിട്ടുമുണ്ട്. എന്നാല്‍ തുടര്‍ച്ചയായ സഹായം കൊണ്ട് മാത്രം പാകിസ്താന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല.

ഈ ഒരു ഘട്ടത്തില്‍ കൂടിയാണ് ഷാങ്ഹായ് ഉച്ചകോടി വരുന്നത്. ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്നും മൂന്ന് തവണ നടന്ന യുദ്ധത്തില്‍ പാഠം പഠിച്ചുവെന്നും ഷഹ്ബാസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യറാണെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണവും ബാലക്കോട് തിരിച്ചടിയുമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അകല്‍ച്ച രൂക്ഷമാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെയും പാകിസ്താന്‍ എതിര്‍ത്തിരുന്നു. ഇന്ത്യയ്‌ക്കെതിരായ വികാരം ആഗോള തലത്തില്‍ ഉയര്‍ത്താന്‍ പാകിസ്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍. ഇന്ത്യയ്ക്കാണ് നിലവില്‍ സംഘടനയുടെ അധ്യക്ഷ പദവി. അതുകൊണ്ടാണ് മെയ് മാസത്തില്‍ ഗോവയില്‍ ഉച്ചകോടി നടക്കാന്‍ പോകുന്നത്. ഓരോ രാജ്യത്തിന്റെയും പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ ആയിരിക്കും ഉച്ചകോടിയില്‍ പങ്കെടുക്കുക. ചൈന, റഷ്യ, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, പാകിസ്താന്‍ എന്നിവയാണ് മറ്റു അംഗ രാജ്യങ്ങള്‍.

English summary
Pakistan PM Shehbaz Sharif Likely to Invite By India For Shanghai Cooperation Organisation Summit in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X