കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്‍ മാര്‍ച്ച്; പതിനായിരങ്ങളെ തടഞ്ഞ് പോലിസ്

Google Oneindia Malayalam News

മുസാഫറാബാദ്: അതിര്‍ത്തിയില്‍ സുരക്ഷാ പ്രതിസന്ധിയുണ്ടാക്കി പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ നിയന്ത്രണ രേഖയിലേക്ക് പതിനായിരങ്ങളുടെ മാര്‍ച്ച്. കശ്മീരിന്റെ പ്രത്യേക അധികാരം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ചാണ് പാകിസ്താനികളുടെ മാര്‍ച്ച്. നിയന്ത്രണരേഖയിലേക്ക് മാര്‍ച്ച് എത്തുന്നത് തടയാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും സര്‍വ സജ്ജരായി നില്‍ക്കുന്നുണ്ട്.

എന്തുവില കൊടുത്തും നിയന്ത്രണ രേഖയിലെത്തുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇവരെ മുസാഫറാബാദ്-ശ്രീനഗര്‍ ഹൈവേയില്‍ പോലീസ് തടഞ്ഞിട്ടുണ്ടെങ്കിലും കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മാര്‍ച്ചിന്റെ തുടര്‍നീക്കം സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) അറിയിച്ചു. മാര്‍ച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ വന്‍ രക്തച്ചൊരിച്ചിലുണ്ടാകാം. വിശദാംശങ്ങള്‍....

നിയന്ത്രണ രേഖയിലേക്ക് മാര്‍ച്ച്

നിയന്ത്രണ രേഖയിലേക്ക് മാര്‍ച്ച്

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ നിന്ന് ശനിയാഴ്ചയാണ് നിയന്ത്രണ രേഖയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് മാര്‍ച്ച്. കശ്മീരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംഘാടകര്‍ പറയുന്നു.

ഐക്യകശ്മീര്‍ വേണം

ഐക്യകശ്മീര്‍ വേണം

ഐക്യകശ്മീര്‍ വേണമെന്നാണ് ജെകെഎല്‍എഫിന്റെ ആവശ്യം. എന്നാല്‍ ഇവരെ എന്തുവില കൊടുത്തും തടയണമെന്നാണ് പാക് സൈന്യത്തിന്റെ ഇമ്രാന്‍ ഖാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തുടര്‍ന്ന് ഇവരെ മുസാഫറാബാദ്-ശ്രീനഗര്‍ ഹൈവേയില്‍ പോലീസ് തടഞ്ഞു.

പിന്‍മാറാന്‍ ഒരുക്കമല്ല

പിന്‍മാറാന്‍ ഒരുക്കമല്ല

പിന്‍മാറാന്‍ ഒരുക്കമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇവര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. സംഘര്‍ഷമുണ്ടാക്കല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇവര്‍ വാദിക്കുന്നു. മാര്‍ച്ചിനെ ഇമ്രാന്‍ ഖാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ നിയന്ത്രണരേഖ കടക്കരുത് എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് ഇതുവരെ യാത്ര

മാര്‍ച്ച് ഇതുവരെ യാത്ര

മാര്‍ച്ച് തുടങ്ങിയ ശനിയാഴ്ച 20 കിലോമീറ്റര്‍ പിന്നിട്ട് ഗാര്‍ഹി ദുപ്പട്ടയിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായപ്പോഴേക്കും മാര്‍ച്ച് ചിനാരിയിലെത്തി. മുസാഫറാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ചിനാരി. നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ചക്കോത്തിയിലെത്താനാണ് സംഘാടകരുടെ ലക്ഷ്യം. അപ്പോഴേക്കും പോലീസ് തടഞ്ഞു.

വന്‍ പോലീസ് സംഘത്തെ നിയോഗിച്ചു

വന്‍ പോലീസ് സംഘത്തെ നിയോഗിച്ചു

എന്തുവില കൊടുത്തും മാര്‍ച്ച് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് ജെകെഎല്‍എഫ് പറയുന്നത്. വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട് പാകിസ്താന്‍. ഹൈവേയില്‍ ബാരിക്കേഡുകളും കണ്ടെയ്‌നറുകളും നിരത്തിവച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞിരിക്കുന്നത്. ഇതോടെ ഹൈവേയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് പ്രതിഷേധക്കാര്‍.

ആസാദി മാര്‍ച്ച്

ആസാദി മാര്‍ച്ച്

ആസാദി മാര്‍ച്ച് സമാധാനപമാണെന്ന് ജെകെഎല്‍എഫ് വക്താവ് മുഹമ്മദ് റഫീഖ് ദര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരികയാണ് ലക്ഷ്യമെന്നു അവകാശപ്പെട്ട അദ്ദേഹം, പോലീസുകാരുമായി ഏറ്റുമുട്ടാന്‍ തങ്ങളില്ലെന്നും പോലീസ് പിന്‍മാറുന്നത് വരെ റോഡില്‍ ഇരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ നിരീക്ഷണം ശക്തമാക്കി

ഇന്ത്യ നിരീക്ഷണം ശക്തമാക്കി

തിങ്കളാഴ്ച വൈകീട്ട് വരെ പോലീസ് നീക്കം നിരീക്ഷിക്കും. മാര്‍ച്ചിന്റെ ഭാവി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും ജെകെഎല്‍എഫ് വക്താവ് ദര്‍ പറഞ്ഞു. മാര്‍ച്ച് നടക്കുന്ന പശ്ചാത്തലത്തില്‍ പാക് അധീന കശ്മീരിലെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. അതിര്‍ത്തിക്കിപ്പുറം ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 അമേരിക്കയെ അറിയിച്ചു

അമേരിക്കയെ അറിയിച്ചു

അതേസമയം, അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം പാകിസ്താന്‍ അമേരിക്കയെ അറിയിച്ചു. അമേരിക്കന്‍ സെനറ്റര്‍ ക്രിസ് വാന്‍ ഹോളനോട് മേഖല സന്ദര്‍ശിക്കാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടു. പാകിസ്താന്റെയും ഇന്ത്യയുടെയും നിയന്ത്രണത്തിലുള്ള കശ്മീരിലെ സ്ഥിതിഗതികള്‍ മനസിലാക്കണമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സെനറ്ററോട് അഭ്യര്‍ഥിച്ചു.

പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചേക്കും

പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചേക്കും

അമേരിക്കന്‍ സെനറ്റര്‍ ക്രിസ് വാന്‍ ഹോളനും അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ പോള്‍ ജോണും കഴിഞ്ഞദിവസം മുള്‍ത്താനിലെത്തി. ഖുറേഷിയുമായി ചര്‍ച്ച നടത്തിയ ഇരുവരും പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചനകള്‍. നേരത്തെ കശ്മീര്‍ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.

 മധ്യസ്ഥ ശ്രമം

മധ്യസ്ഥ ശ്രമം

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാമതൊരു രാജ്യം ഇടപെടേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

 പാകിസ്താന്‍ പരാജയപ്പെട്ടു

പാകിസ്താന്‍ പരാജയപ്പെട്ടു

അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാന്‍ പാകിസ്താന്‍ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയില്‍ പോലും പാകിസ്താന് മതിയായ പിന്തുണ ലഭിച്ചില്ല. ഇന്ത്യയുടെ നിലപാടിനാണ് അംഗീകാരം കിട്ടിയത്. അതേസമയം, തുര്‍ക്കിയും മലേഷ്യയും പാകിസ്താനൊപ്പം നിലയുറപ്പിച്ചു.

രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്

English summary
Pakistan police blocks JKLF's protest march from PoK to LoC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X