പാക് നാടകത്തിന് താല്‍ക്കാലിക വിരാമം; ഇമ്രാന് ഖാന് ആശ്വാസം... വീട്ടില്‍ നിന്ന് പോലീസ് മടങ്ങി
അല്‍പ്പനേരത്തെക്ക് മാത്രമുള്ള ആശ്വാസമാണ് ഇമ്രാന് ഖാന് ലഭിച്ചിരിക്കുന്നത്

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പാകിസ്താന് പോലീസ് താല്‍ക്കാലികമായി പിന്മാറി. ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്. വ്യാഴാഴ്ച രാവിലെ പത്ത് മണി വരെ ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിര്‍ദേശം നല്കി. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ലാഹോറിലെ ഇമ്രാന് ഖാന്റെ വസതിക്ക് മുമ്പിലാണ് പോലീസ്. വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യാതെ പറ്റില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
എന്തുവില കൊടുത്തും ഇത് ചെറുക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും പറഞ്ഞതോടെ സംഘര്‍ഷ സാഹചര്യമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിക്കുകയും കണ്ണീര്‍വാതകം ഉപയോഗിക്കുകയും ചെയ്തു. സംഘര്‍ഷം മൂര്ഛിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ഇതോടെ അറസ്റ്റ് നാടകത്തിന് താല്‍ക്കാലിക വിരാമമായി. 70കാരനായ ഇമ്രാന് ഖാന് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച അതുല്യ സമ്മാനങ്ങള്‍ ചട്ടം ലംഘിച്ച് വിറ്റ് പണമാക്കി എന്നാണ് കേസ്. കോടതി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹം അനുസരിച്ചിരുന്നില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ചൊവ്വാഴ്ചയാണ് ഇമ്രാന് ഖാനെ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. ഈ വേളയില്‍ തന്നെ ഇത് തടയണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) നേതൃത്വം ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം വന്നിരിക്കുന്നത്. ഇമ്രാന് ഖാന്റെ വസതി നിലകൊള്ളുന്ന സമാന് പാര്‍ക്കില്‍ വ്യാഴാഴ്ച രാവിലെ പത്ത് മണി വരെ യാതൊരു പോലീസ് നടപടിയും പാടില്ല എന്നാണ് കോടതി ഉത്തരവ്.
പിടിഐ നേതാവ് ഫവാദ് ചൗധരിയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് താരിഖ് സലീം ശൈഖ് ആണ് ഉത്തരവിട്ടതെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഹാജരാകാന്‍ പഞ്ചാബ് ഐജിയോടും ചീഫ് സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടിരുന്നു. മൂന്ന് മണിക്ക് ഹര്‍ജി വീണ്ടും പരിഗണിച്ച വേളയിലാണ് പുതിയ നിര്‍ദേശം നല്‍കിയത്.
അതേസമയം, അറസ്റ്റ് വാറണ്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇമ്രാന് ഖാന് ഇസ്ലമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ബുധനാഴ്ച ഈ ഹര്‍ജി പരിഗണിച്ച കോടതി അന്തിമ വിധി പിന്നീട് പ്രസ്താവിക്കാന്‍ മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഒരേ സമയം രണ്ടു ഹൈക്കോടതികളിലാണ് ഇമ്രാന് ഖാന്റെ കേസ് പരിഗണിച്ചത്. ലാഹോര്‍ ഹൈക്കോടതിയില്‍ നിന്ന് നേരിയ ആശ്വാസം ലഭിച്ച സാഹചര്യത്തില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം ഇനി നിര്‍ണായകമാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications